Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

'പതിനൊന്നു മാസം കൂടിക്കഴിഞ്ഞ് അപ്പുറത്തേക്ക് വാ, ആ പതിനൊന്നു മാസത്തിനുള്ളിൽ ഇനി എന്തെല്ലാം വരാൻ പോകുന്നു; ഈ മൺസൂൺ കാലത്ത് ഒരു പ്രളയം വരും.. അതിന് ശേഷം വരൾച്ചയും സാമ്പത്തിക പ്രശ്നവും'; ഏഷ്യാനെറ്റ് സർവേ പിണറായിക്ക് തുടർഭരണം പ്രവചിച്ചപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതീക്ഷ വെച്ചത് മൺസൂൺ കാലത്തെ പ്രളയത്തിൽ; സോഷ്യൽ മീഡിയയിൽ ട്രോൾ പ്രളയം

'പതിനൊന്നു മാസം കൂടിക്കഴിഞ്ഞ് അപ്പുറത്തേക്ക് വാ, ആ പതിനൊന്നു മാസത്തിനുള്ളിൽ ഇനി എന്തെല്ലാം വരാൻ പോകുന്നു; ഈ മൺസൂൺ കാലത്ത് ഒരു പ്രളയം വരും.. അതിന് ശേഷം വരൾച്ചയും സാമ്പത്തിക പ്രശ്നവും'; ഏഷ്യാനെറ്റ് സർവേ പിണറായിക്ക് തുടർഭരണം പ്രവചിച്ചപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതീക്ഷ വെച്ചത് മൺസൂൺ കാലത്തെ പ്രളയത്തിൽ; സോഷ്യൽ മീഡിയയിൽ ട്രോൾ പ്രളയം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും പ്രളയം വരുമെന്നും അതിലാണ് യുഡിഎഫ് പ്രതീക്ഷ വെക്കുന്നതെന്ന വിധത്തിൽ പരാമർശവുമായി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കേരളത്തിൽ വീണ്ടും പ്രളയവും വരൾച്ചയും വരുമെന്നും അതോടെ പിണറായി വിജയനും സർക്കാരിനും വന്നിട്ടുള്ള മേൽക്കൈ ഇല്ലാതാവുമെന്നുമാണ് ഇന്നലെ തിരുവഞ്ചൂർ ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസിൽ എഷ്യാനെറ്റ് സീ ഫോർ സർവേ ഫലം സംബന്ധിച്ച ചർച്ചയിലാണ് തിരുവഞ്ചൂരിന്റെ പരാമർശം. സംസ്ഥാനത്ത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മേൽക്കൈ നേടുമെന്നും കോവിഡ് പ്രതിരോധ നടപടികൾ അടക്കമുള്ള കാര്യങ്ങൾ വോട്ടർമാരെ സ്വാധീനിക്കുമെന്നും സർവേയിൽ പറയുന്നു. അതിനെ എതിർത്തുകൊണ്ടാണ് ഓഗസ്റ്റിൽ പ്രളയവും പിന്നീട് വരൾച്ചയുമെല്ലാം വരുമെന്നും തിരുവഞ്ചൂർ മറുപടി നൽകിയത്.

''പതിനൊന്നു മാസം കൂടിക്കഴിഞ്ഞ് അപ്പുറത്തേക്ക് വാ, ആ പതിനൊന്നു മാസത്തിനുള്ളിൽ ഇനി എന്തെല്ലാം വരാൻ പോകുന്നു. ഈ മൺസൂൺ കാലത്ത് ഒരു പ്രളയം വരും, വരൾച്ച വരും. അതിനു ശേഷം സാമ്പത്തികപ്രശ്‌നം.' എന്നിവ വരുമെന്നും ഇത് പിണറായി സർക്കാരിനുള്ള പിന്തുണ കുറയാൻ കാരണമാവുമെന്നും തിരുവഞ്ചൂർ പറഞ്ഞു. ഇതിനിടെ വാർത്താ അവതാരകർ അടക്കം പരാമർശത്തിലെ പ്രശ്‌നം ചൂണ്ടിക്കാണിച്ചെങ്കിലും അതൊന്നും വകവയ്ക്കാതെ തിരുവഞ്ചൂർ മുന്നോട്ട് പോവുകയായിരുന്നു. അത് കുറച്ച് കടുപ്പമായിപ്പോയെന്നും പ്രളയം വരരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നുമായിരുന്നു വാർത്താ അവതാരകൾ പറഞ്ഞത്.

തിരുവഞ്ചൂരിന്റെ പരാമർശത്തെത്തുടർന്ന് നിരവധി ട്രോളുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. നേരത്തെ ഇതേ വിഷയത്തിൽ ചാനൽ ചർച്ചയിൽ നേരത്തെ തിരുവഞ്ചൂർ നടത്തിയ പരാമർശവും വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കോവിഡ് 19ന് മരുന്ന് കണ്ടുപിടിച്ചിട്ടില്ലെങ്കിൽ ഇല്ലെന്ന് പറഞ്ഞാൽ മതിയാകും എന്തിനാണ് പാരസെറ്റാമോൾ കൊടുക്കുന്നതെന്നായിരുന്നു തിരുവഞ്ചൂർ ചോദിച്ചത്. ഈ സംഭാഷണവും ഏറെ വൈറലായിരുന്നു.

കേരളത്തിൽ കോവിഡ് മാറി കൊണ്ടിരിക്കുന്നവർക്ക് ഇപ്പോൾ പാരസെറ്റാമോൾ ആണ് കൊടുക്കുന്നതെന്നാണ് തനിക്ക് ലഭിച്ച വിവരം എന്ന് തിരുവഞ്ചൂർ പറഞ്ഞതാണ് ഇപ്പോൾ ചിരി പടർത്തിയിരിക്കുന്നത്. കോവിഡ് രോഗികൾക്ക് പരിചരണമല്ലാതെ മറ്റെന്തെങ്കിലും ആശുപത്രി കൊടുത്തിട്ടുണ്ടോ പാരസെറ്റാമോൾ ആണാ അതിന് മറുമരുന്ന്? മരുന്നില്ലെങ്കിൽ മരുന്നില്ലെന്ന് സമ്മതിച്ചാൽപ്പോരെ, പാരാസെറ്റാമോൾ ആണോ കൊടുക്കേണ്ടത് എന്ന് ചർച്ചയിൽ തിരുവഞ്ചൂർ ചോദിക്കുന്നു. എന്നാൽ ചൂടുകൂടിയാൽ മറ്റെന്ത് മരുന്നാണ് കൊടുക്കുക എന്ന് അവതാരകൻ ചോദിക്കുന്നുണ്ട് എന്നാൽ തിരുവഞ്ചൂർ നിലപാട് മാറ്റാൻ തയ്യാറായില്ല. തന്റെ വാദത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. താങ്കൾ ആരോഗ്യ വകുപ്പ് ഭരിച്ച മന്ത്രിയാണെന്ന് കൂടി ഓർക്കണം എന്ന് അവതാരകൻ വിനു വി ജോൺ സൂചിപ്പിക്കുകയും ചെയ്യുന്നു.

നിപാ രാജകുമാരിയെന്നും കോവിഡ് റാണിയെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജയെ വിളിച്ചത് കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. തിരുവഞ്ചൂരിന്റെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ആണ് ഉയർന്നുവന്നിരുന്നത്. ജനങ്ങൾക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്തില്ലെങ്കിലും മണ്ടത്തരങ്ങൾ വിളിച്ച് പറഞ്ഞ് ജനങ്ങളെ ചിരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP