Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ത്രീയുടെ കഴുത്തിൽ നിന്നും മാലപൊട്ടിച്ചോടുന്ന യുവാവിന്റെ ദൃശ്യങ്ങൾ വൈറലായി; 'ഇവനെ പിടികൂടണമെന്നും അതിനായി പോസ്റ്റ് പരമാവധി ഷെയർ ചെയ്യണമെന്നും' ആവശ്യം; സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോയുടെ സത്യാവസ്ഥ ഇതാണ്

സ്ത്രീയുടെ കഴുത്തിൽ നിന്നും മാലപൊട്ടിച്ചോടുന്ന യുവാവിന്റെ ദൃശ്യങ്ങൾ വൈറലായി; 'ഇവനെ പിടികൂടണമെന്നും അതിനായി പോസ്റ്റ് പരമാവധി ഷെയർ ചെയ്യണമെന്നും' ആവശ്യം; സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോയുടെ സത്യാവസ്ഥ ഇതാണ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ബസ് കയറാൻ നിൽക്കുന്ന ഒരു സ്ത്രീയുടെ കഴുത്തിൽ നിന്നും മാലപൊട്ടിച്ചോടുന്ന യുവാവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇവനെ പിടികൂടണമെന്നും അതിനായി പോസ്റ്റ് പരമാവധി ഷെയർ ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ആ വീഡിയോ പ്രചരിച്ചത്.

എന്നാൽ ഇതൊരു ഡോക്യുമെന്ററിയുടെ ഷൂട്ടിങ് സെറ്റിൽ നിന്നും ആരോ പകർത്തിയ വിഡിയോ ആണ്. കോഴിക്കോടാണ് ലൊക്കേഷൻ. സുരേഷ് അച്ചൂസ് ഒരുക്കുന്ന ഈ ഡോക്യുമെന്ററിയിൽ മീര വാസുദേവും രാജീവ് രാജനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മീരയുടെ മാല പൊട്ടിച്ചോടുന്ന രാജീവിന്റെ ചിത്രങ്ങളാണ് കള്ളനെന്ന പേരിൽ പ്രചരിച്ചത്.

കാശിനാഥൻ എന്ന ആളുടെ പ്രൊഫൈലിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് ഷെയറുകളാണ് ഇതുവരെ പോയിരിക്കുന്നത്. സംഭവം സത്യമാണെന്ന് കരുതി പലരും ഇപ്പോഴും ഈ വീഡിയോ ഷെയർ ചെയ്യുന്നുണ്ട്. ഇതൊരു ഷുട്ടിങ് ലൊക്കേഷൻ വിഡിയോ ആണെന്നും കണ്ടപ്പോൾ താനും ഞെട്ടിപ്പോയി ആരും തെറ്റുധരിക്കരുത് എന്ന് അദ്ദേഹം പിന്നീട് കുറിച്ചു.

പോസ്റ്റ് വൻഹിറ്റായതോടെ രാജീവും അതിന് താഴെ കമന്റുമായി എത്തി. 'ചേട്ടനെ എനിക്കറിയില്ല, പക്ഷെ ഒരുപാട് നന്ദിയുണ്ട്.. ഞാൻ മണിക്കൂറുകൾ ക്കൊണ്ട് ഇത്രയും പ്രശസ്തനാവുമെന്ന് വിചാരിച്ചില്ല... എന്തായാലും നാളെ റിലീസ് ആവുന്ന ദിവാൻജിമൂല ഗ്രാന്റ് പ്രീ എന്ന സിനിമയെയും ഇങ്ങന്നെ തന്നെ പ്രമോട്ട് ചെയ്ത് തരണേ..പ്ലീസ്'-രാജീവ് കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP