Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202118Tuesday

അമ്മയുടെ ചികിത്സയ്ക്കായി പൊട്ടിക്കരഞ്ഞ വർഷ ഇനി സിനിമാ നടി; മലയാളികൾ ഏറ്റെടുത്ത വർഷയുടെ വെബ്‌സീരിസിന്റെ ട്രെയിലർ പുറത്തിറങ്ങി; സസ്പൻസ് ത്രില്ലർ സമ്മാനിക്കുന്ന ട്രെയിലർ പുറത്ത്

മറുനാടൻ ഡെസ്‌ക്‌

തിരുവനനന്തപുരം: അമ്മയുടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി പണമില്ലാതെ ലൈവിൽ സഹായമഭ്യർത്ഥിച്ച് പൊട്ടിക്കരഞ്ഞ വർഷ എന്ന പെൺകുട്ടിയെ മലയാളികൾ അത്രവേഗം മറക്കാൻ ഇടയില്ല. ആ അമ്മയേയും മകളെയും കൈവിടാതെ കൂടെ നിർത്തിയ സമൂഹം അവൾക്ക് നൽകിയ ആശ്വാസവും പരിഗണനയും ചെറുതൊന്നുമല്ല. സ്വന്തം കരൾ പകുത്തു നൽകുമ്പോഴും ആ അമ്മയുടെ ജീവൻ നിലനിർത്താൻ ശ്രമങ്ങൾ നടത്തുമ്പോഴും അവൾ കരുതലായി കൂടെ കണ്ടത് നല്ലവരായ കുറേ ആളുകളുടെ കൈത്താങ്ങ് തന്നെയാണ്.

ഒന്നുമില്ലായ്മയിൽ നിന്നും പ്രതീക്ഷയോടെ കടന്ന് വരുന്ന ചെറിയ കലാകാരി കൂടിയാണ് വർഷ എന്ന കണ്ണൂരുകാരി പെൺകുട്ടി. ഇപ്പോഴിതാ വർഷ അഭിനയിച്ച 'തീ' എന്ന വെബ് സീരിസിന്റ ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നു.തീവ്രമായ പ്രതികാരത്തിന്റെയും മനസ്സാക്ഷിയെ ഞെട്ടിക്കുന്ന അറപ്പുളവാക്കുന്ന കൊലപാതകത്തിന്റെയും കഥപറയുന്ന പുതിയ വെബ് സീരിസ് ആണ് തീ...(feel the flame). ' പ്രണയത്തിനും വയലൻസിനും പ്രാമുഖ്യം നൽകുന്ന സീരിസ് സസ്പൻസ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്നു.

ഹ്രസ്വചിത്രങ്ങളിലൂടെ നവധാരയിലേക്കു കടന്ന് വരുന്ന അനേകായിരം ചെറുപ്പക്കാരുടെ തുടർച്ചയിൽ നിന്നും വരുന്ന നവാഗതനായ ഉണ്ണി ഉദയൻ ആണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ജോക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ചോക്ലേറ്റ് മീഡിയയിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്.വർഷയും രണ്ട് പെൺകുട്ടികളുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം അമ്മയ്ക്കൊപ്പം ഹോസ്പിറ്റലിൽ വിശ്രമത്തിലാണ് വർഷ ഇപ്പോൾ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP