Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തുളസി മാലയിട്ട് കൈയിൽ ബൊക്കെയുമായി ഡോ രജിത്കുമാറും നടി കൃഷ്ണപ്രഭയും; ആരെയും അറിയിക്കാതെ ആരാധകരുടെ ഉയിർ അണ്ണൻ വിവാഹിതനായി എന്ന വാർത്ത നവമാധ്യമങ്ങളിൽ പടർന്നത് നിമിഷങ്ങൾക്കുള്ളിൽ; ഡോ രജിത്കുമാർ വിവാഹിതനായി എന്ന വാർത്തയുടെ സത്യമെന്താണ്?

തുളസി മാലയിട്ട് കൈയിൽ ബൊക്കെയുമായി ഡോ രജിത്കുമാറും നടി കൃഷ്ണപ്രഭയും; ആരെയും അറിയിക്കാതെ ആരാധകരുടെ ഉയിർ അണ്ണൻ വിവാഹിതനായി എന്ന വാർത്ത നവമാധ്യമങ്ങളിൽ പടർന്നത് നിമിഷങ്ങൾക്കുള്ളിൽ; ഡോ രജിത്കുമാർ വിവാഹിതനായി എന്ന വാർത്തയുടെ സത്യമെന്താണ്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിഗ്ബോസ് താരവും പ്രഭാഷകനും അദ്ധ്യാപകനുമായ ഡോ രജിത്കുമാർ ആരുമറിയാതെ വിവാഹിതനായോ? ഇന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ വൈറലായ ചോദ്യമായിരുന്നു അത്. ഡോ രജിത്കുമാറും സീരയൽ- സിനിമാ നടി കൃഷ്ണപ്രഭയും വിവാഹിതരായി എന്നായിരുന്നു പ്രചാരണം.

തുളസിമാലയണിഞ്ഞ് മഞ്ഞെബൊക്കയും കൈയിലേന്തി വിവാഹവേഷത്തിൽ നിൽക്കുന്ന ഇരുവരുടെയും വിവാഹ ചിത്രം സമൂഹമാധ്യമങ്ങളിൽ ഇന്നു രാവിലെ മുതൽ പ്രചരിക്കുന്നുണ്ട്. ചിത്രം കണ്ടിട്ട് ഉൾക്കൊള്ളാനാകാതെയാണ് പല ആരാധകരുടെയും കമന്റുകൾ. ഒരു സൂചന പോലുമില്ലാതെ രജിത് സാർ ഇങ്ങനെ പണി പറ്റിക്കുമോ എന്ന് ചോദിച്ചവരുമുണ്ട്. എന്നാൽ സത്യം അങ്ങനെയല്ലെന്ന് നടി കൃഷ്ണപ്രഭ തന്നെ വെളിപ്പെടുത്തുന്നു.

ഒരു സ്വകാര്യ ചാനലിന്റെ ഹാസ്യ പരിപാടിയുടെ പ്രമോഷനു വേണ്ടി പകർത്തിയ ചിത്രമാണിത്. ചിത്രം പുറത്തു വിട്ട് വസ്തുത വെളിപ്പെടുത്താതെ കൂടുതൽ ആളുകളിലെത്തിക്കാനുള്ള തന്ത്രമായിരുന്നു ചാനലിന്റേത്. ഇന്ന് വിവരം പുറത്തു വിടേണ്ടെന്ന് നിലപാടെടുത്തെങ്കിലും ആരാധകരുടെ ഫോൺ വിളികൾക്കു മറുപടി പറഞ്ഞ് മടുത്ത് രണ്ടു പേർക്കും സത്യം വെളിപ്പെടുത്തേണ്ടി വന്നു. വിവാഹം സംബന്ധിച്ച് താൻ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും എന്ത് എടുത്താലും ആരാധകരുടെ അറിവോടെ ആയിരിക്കുമെന്നുമാണ് തന്നെ വിളിച്ച നൂറകണക്കിന് ആളുകൾക്ക് രജിത്കുമാർ മറുപടി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP