Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

"ഫോട്ടോ എടുത്തത് പുലിവാലായി"; വന്യജീവി ഫോട്ടോഗ്രാഫർ കുട്ടി പുള്ളിപ്പുലിയുമായി മുഖാമുഖം; വീഡിയോ വെെറൽ

മറുനാടൻ മലയാളി ബ്യൂറോ

ഒരു വന്യജീവി ഫോട്ടോഗ്രാഫർ കുട്ടി പുള്ളിപ്പുലിയുമായി മുഖാമുഖം നിൽക്കുന്ന കൗതുകകരമായ നിമിഷത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ ഏവരെയും പിടിച്ചിരുത്തുന്നത്. ഗെയിം റേഞ്ചർ ദില്ലൺ നെൽ‌സൺ എന്ന ഫോട്ടോ​ഗ്രാഫർ അമ്മ പുള്ളിപ്പുലിയെയും മകനെയും ചിത്രീകരിക്കുന്നതിനിടയിലാണ് കുട്ടിപുള്ളിപ്പുലിയുടെ കൗതുക നിമിഷങ്ങൾ ക്യാമറയിൽ പതിഞ്ഞത്. ദക്ഷിണാഫ്രിക്കയിലെ സാബി സാൻഡ്സ് പ്രകൃതി സംരക്ഷണ കേന്ദ്രത്തിലാണ് സംഭവം നടന്നതെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

Stories you may Like

വീഡിയോയിൽ, അമ്മപുലിയോടപ്പം ഇരുന്ന 8 മാസം പ്രായമുള്ള കുട്ടിപുലി താഴേക്ക് ഇറങ്ങി വന്ന് നെൽസണിന്റെ കാൽചുവട്ടിൽ വന്നു നിൽക്കുകയായിരുന്നു. കുട്ടിപുലി ആദ്യം തന്റെ കൈ നീട്ടിക്കൊണ്ട് അവന്റെ ബൂട്ട് പരിശോധിക്കുന്നു. ആ സമയം ഫോട്ടോ​ഗ്രാഫര്‌‍ നിശ്ചലമായി നിൽക്കുകയായിരുന്നു. ആ കുഞ്ഞ് വളരെ ചെറുപ്പവും കുസൃതിക്കാരനുമായതിനാൽ എന്റെ ഷൂ എന്താണെന്ന് അന്വേഷിക്കാൻ അവൻ വന്നു. ഒരുപക്ഷേ അത് ഒരു മുയലോ അല്ലെങ്കിൽ അണ്ണാനോ ആണെന്ന് പ്രതീക്ഷിച്ചായിരിക്കാം അടുത്തെത്തിയതെന്ന് തികച്ചും പരിഭ്രാന്തി തന്നെയാണ് എനിക്ക് അനുഭവപ്പെട്ടതെന്ന് നെൽസൺ പറഞ്ഞു. ഞാൻ ഈ പ്രദേശത്ത് ഒരു നേച്ചർ ഗൈഡായി ജോലിചെയ്യുന്നു കൂടെ ഫോട്ടോയും എടുക്കുന്നു, വനത്തിലൂടെ സഫാരി സംഘടിപ്പിക്കുന്നതാണ് പ്രധാന ജോലി. ഇങ്ങനെ എത്തിയപ്പോഴാണ് ഞങ്ങൾ പെൺ പുള്ളിപ്പുലിയെയും അവളുടെ 10 മാസം പ്രായമുള്ള കുട്ടിയെയും കണ്ടെത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP