Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടിക്ക് ടോക്കിൽ അക്കൗണ്ട് തുറക്കുന്ന ആദ്യ പാർട്ടിയായി അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം; തുടക്കത്തിൽ തന്നെ 7000 ലധികം ഫോളോവർമാരും 60000 ത്തിലധികം ലൈക്കുകളുമായി ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ(ടിക്ക് ടോക്ക്)

ടിക്ക് ടോക്കിൽ അക്കൗണ്ട് തുറക്കുന്ന ആദ്യ പാർട്ടിയായി അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം; തുടക്കത്തിൽ തന്നെ 7000 ലധികം ഫോളോവർമാരും 60000 ത്തിലധികം ലൈക്കുകളുമായി ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ(ടിക്ക് ടോക്ക്)

മറുനാടൻ ഡെസ്‌ക്‌

ടിക്ക് ടോക്കിൽ വെരിഫൈയ്ഡ് അക്കൗണ്ട് തുറക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രീയ പാർട്ടിയായി അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം (ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ). ഇന്ത്യയിൽ ഒട്ടുമിക്ക എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും സമൂഹ മാധ്യമങ്ങളിൽ അവരുടേതായ ഇടങ്ങളുണ്ട്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകളും, ഫേസ്‌ബുക്ക് അക്കൗണ്ടുകളുമെല്ലാം എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുമുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ടിക്ക്‌ടോക്കിൽ തങ്ങളുടെ ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചിരിക്കുകയാണ് ഉവൈസിയുടെ പാർട്ടി.

യുവാക്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് ടിക്ക്‌ടോക്ക്. അത്‌കൊണ്ട് തന്നെ യുവാക്കളേയും കന്നിവോട്ടർമാരേയും പാർട്ടിയിലേക്ക് ആകർഷിക്കാനാകുമെന്നും പാർട്ടി നേതൃത്വം വിലയിരുത്തുന്നു. ഇപ്പോൾ തന്നെ 7000 ലധികം ഫോളോവർമാരും 60000 ത്തിലധികം ലൈക്കുകളും അക്കൗണ്ടിന് ലഭിച്ചുകഴിഞ്ഞു. 75 വീഡിയോകളാണ് ഇപ്പോൾ അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

ഹൈദരാബാദിലെ പാർട്ടി ആസ്ഥാനത്തിന്റെ വാതിലുകൾ എല്ലായ്‌പ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും ജാതിയുടേയോ മതത്തിന്റെയോ പേരിൽ ആർക്കു മുന്നിലും ആ വാതിലുകൾ അടക്കപ്പെടില്ലെന്നും ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി പറഞ്ഞു. നരേന്ദ്ര മോദിയുടെ 'സബ്കാ സാത്ത് സബ്കാ വികാസ്' മുദ്രാവാക്യത്തെ പരിഹസിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

2019 പകുതിയോടെ തന്നെ ടിക്ക്‌ടോക്ക് ഫേസ്‌ബുക്കിനെ പിന്നിലാക്കിയിരുന്നു. 200 മില്ല്യൺ ഉപഭോക്താക്കളാണ് നിലവിൽ ഇന്ത്യയിൽ ടിക്ക്‌ടോക്ക് ഉപയോഗിക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP