Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202118Sunday

നിശ്ശബ്ദ പ്രചാരണ ദിവസം എന്തുചെയ്യണം? യുഡിഎഫ് പ്രവർത്തകർക്ക് 30 മിനിറ്റ് ചലഞ്ചുമായി ശശി തരൂർ; കുറിപ്പ് ഫേസ്‌ബുക്ക് പേജിൽ

നിശ്ശബ്ദ പ്രചാരണ ദിവസം എന്തുചെയ്യണം? യുഡിഎഫ് പ്രവർത്തകർക്ക് 30 മിനിറ്റ് ചലഞ്ചുമായി ശശി തരൂർ; കുറിപ്പ് ഫേസ്‌ബുക്ക് പേജിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് വാശി കൂടിയപ്പോൾ ശശി തരൂരിനും വാശി കൂടി. ഇത്തവണ മുമ്പത്തേക്കാൾ സജീവമായിരുന്നു പ്രചാരണത്തിൽ എംപി. നിശബ്ദ പ്രചാരണ ദിനമായ തിങ്കളാഴ്ച യുഡിഎഫ് പ്രവർത്തകർക്ക് വേറിട്ട ചലഞ്ചുമായി വന്നിരിക്കുകയാണ് തരൂർ 30 മിനിറ്റിൽ നിക്ഷപക്ഷരായ 10 വോട്ടർമാരെ വിളിച്ച് എന്തുകൊണ്ട് യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് പറയണമെന്നാണ് ചലഞ്ച്.

ഫേസ്‌ബുക്കിലൂടെയാണ് തരൂർ ചലഞ്ച് മുന്നോട്ട് വച്ചിരിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇന്ന് നിശബ്ദ പ്രചരണ ദിനമാണ്. പൊതു പ്രചാരണത്തിന്റെ സമയം അവസാനിച്ചിരിക്കുന്നു.

കോൺഗ്രസ് പ്രവർത്തകരോട് അഭ്യർത്ഥിക്കാനുള്ളതെന്തെന്ന് വച്ചാൽ ഇന്നത്തെ ദിവസം നിങ്ങൾ പത്ത് പേരെ, അതും ന്യൂട്രലായ, രാഷ്ട്രീയക്കാരല്ലാത്ത പത്ത് പേരെ ഫോൺ ചെയ്ത് എന്തുകൊണ്ട് അവർ ഐക്യജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യണം എന്ന് വിശദീകരിച്ചു കൊടുക്കാൻ വേണ്ടി ഒരു മുപ്പത് മിനിറ്റ് സമയം ചെലവഴിക്കണം എന്നാണ്.

നാളെ എല്ലാവരോടും വോട്ട് ചെയ്യാനാണ് അഭ്യർത്ഥിക്കേണ്ടത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP