Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയലളിതയായി ഭാവപകർച്ചയിൽ കങ്കണ റാവത്ത്; ഒരു കിലോ മേക്കപ്പ് ഇട്ടാൽ തലൈവി ആകില്ലെന്ന് തമിഴ് മക്കൾ; വിവാദവും ആകാംക്ഷയും നിറച്ച് തലൈവി ട്രെയിൽ പുറത്തിറങ്ങി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ജയലളിതയായി ഭാവപകർച്ചയിൽ കങ്കണ റാവത്ത്; ഒരു കിലോ മേക്കപ്പ് ഇട്ടാൽ തലൈവി ആകില്ലെന്ന് തമിഴ് മക്കൾ; വിവാദവും ആകാംക്ഷയും നിറച്ച് തലൈവി ട്രെയിൽ പുറത്തിറങ്ങി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ് മക്കളുടെ കാത്തിരിപ്പിന് വിരാമമിട്ട് പുരച്ചി തലൈവി ജയലളിതയുടെ ആദ്യ ബയോപിക്ക് അരങ്ങിലേക്ക്. കങ്കണ റാവത്ത് ജയലലിതായായി എത്തുന്ന തലൈവിയുടെ ആദ്യ ട്രെയിലർ പുറത്തുവിട്ടു. മദ്രാസ്പട്ടണം', 'ദൈവതിരുമകൾ' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ എ.എൽ വിജയ് യാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

'മണികർണിക: ദ ക്യൂൻസ് ഓഫ് ഝാൻസി' എന്ന ഐതിഹാസിക ചിത്രത്തിന്റെ വിജയത്തിനു പിന്നാലെയാണ് മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജീവിതം സ്‌ക്രീനിൽ അവതരിപ്പിക്കുന്നത്. എന്നാൽ ടീസർ പുറത്തിറങ്ങിയോടെ നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

കങ്കണയുടെ മേക്കപ്പിനെയാണ് സോഷ്യൽ മീഡിയ ട്രോളുന്നത്. മേക്കപ്പുകൊണ്ട് ജയലളിതയാകാനാകില്ലെന്നും തലൈവിയുമായി യാതൊരു സാമ്യവുമില്ലെന്ന തരത്തിലാണ് കമന്റുകൾ വരുന്നത്. മേക്കപ്പാണെന്ന് കൃത്യമായി മനസിലാകുന്നുണ്ടെന്നും ഒരുകിലോ മേക്കപ്പ് ഉണ്ടല്ലോയെന്നും ചിലർ പരിഹസിക്കുന്നു. ജയലളിതയെപ്പോലെയുമില്ല, സ്മൃതി ഇറാനിയെപ്പോലുണ്ട് എന്നൊക്കെയും ട്വീറ്റുകളുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP