Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം; നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ..' മനസാക്ഷി മരിച്ചിട്ടില്ലാത്ത മലയാളിയുടെ പ്രതീകമായി മാലിപ്പുറത്തെ തുണിക്കച്ചവടക്കാരൻ നൗഷാദ്

'നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം; നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ..' മനസാക്ഷി മരിച്ചിട്ടില്ലാത്ത മലയാളിയുടെ പ്രതീകമായി മാലിപ്പുറത്തെ തുണിക്കച്ചവടക്കാരൻ നൗഷാദ്

മറുനാടൻ ഡെസ്‌ക്‌

 നാടിനെ നടുക്കി പ്രളയം വീണ്ടുമെത്തിയപ്പോൾ വിദ്വേഷ പ്രചരണങ്ങളുമായി സഹായ ഹസ്തങ്ങളെ തടഞ്ഞവരുടെ പ്രവർത്തികളായിരുന്നു കേരളത്തെ നടുക്കിയത്. എന്നാൽ, നന്മകളിനിയും വറ്റാത്ത ആയിരക്കണക്കിന് മനസ്സുകൾ ഇവിടെ കൈകോർത്ത് പിടിക്കുകയാണ്. അവരിൽ മലയാളിക്കെന്നും അഭിമാനത്തോടെ പറയാവുന്ന പേരുകളിൽ ഒന്നാകുകയാണ് മാലിപ്പുറത്തെ തുണിക്കച്ചവടക്കാരൻ നൗഷാദ്.

'നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോകില്ല. ഉപകാരപ്പെടുന്നവർക്ക് ഉപകാരപ്പെടട്ടേ....'നൗഷാദ് കണ്ണ് നനയിക്കുകയാണ്. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നും കൊടുക്കരുതെന്ന് ഒരുവിഭാഗം പ്രചരിപ്പിക്കുമ്പോൾ കൈയിലുള്ളതെല്ലാം വാരി നൽകിയിരിക്കുകയാണ് തുണിക്കച്ചവടക്കാരനായ നൗഷാദ്. നടൻ രാജേഷ് ശർമയാണ് നൗഷാദിന്റെ സന്മനസ് ലോകത്തെ അറിയിച്ചത്.

വയനാട്, നിലമ്പൂർ എന്നിവിടങ്ങളിലെ ക്യാംപുകളിലേക്ക് വസ്ത്രം ശേഖരിക്കാനാണ് നടൻ രാജേഷ് ശർമ്മയുടെ നേതൃത്വത്തിൽ ഒരു സംഘം എറണാകുളം ബ്രോഡ്വേയിൽ കളക്ഷന് ഇറങ്ങിയത്. വസ്ത്രമാണ് ശേഖരിക്കുന്നതെന്ന് നൗഷാദിനോട് പറഞ്ഞപ്പോൾ നൗഷാദ് പറഞ്ഞത് ഒന്നെന്റെ കട വരെ വരാൻ കഴിയുമോ എന്നായിരുന്നു.

തന്റെ കട തുറന്ന് വിൽപ്പനയ്ക്കായി വച്ചിരുന്ന പുതിയ വസ്ത്രങ്ങളെല്ലാം വാരി ചാക്കുകളിൽ നിറച്ചു കൊടുക്കുകയാണ് നൗഷാദ് ചെയ്തത്. നൗഷാദിന്റെ പ്രവൃത്തി കണ്ട് എന്താണിത് എന്ന് പറഞ്ഞപ്പോൾ നൗഷാദിന്റെ മറുപടി ഇങ്ങനയൊയിരുന്നു.
'നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ..'. സംവിധായകൻ ആഷിഖ് അബു അടക്കമുള്ളവർ വീഡിയോ പങ്കുവച്ചു. വീഡിയോ കാണാം....

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP