Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

തെലുങ്ക് നടൻ നിതിൻ വിവാഹിതനായി; ശാലിനിയുടെ കഴുത്തിൽ താലി ചാർത്തിയത് ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും സാക്ഷിയാക്കി

തെലുങ്ക് നടൻ നിതിൻ വിവാഹിതനായി; ശാലിനിയുടെ കഴുത്തിൽ താലി ചാർത്തിയത് ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും സാക്ഷിയാക്കി

മറുനാടൻ ഡെസ്‌ക്‌

തെലുങ്ക് നടൻ നിതിൻ വിവാഹിതനായി. ശാലിനിയാണ് വധു. എട്ട് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹൈദരാബാദിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. അഭിനേതാക്കളായ വരുൺ തേജ്, സായ്‌ ധരം തേജ് എന്നിവരും വധൂവരന്മാർക്ക് ആശംസയുമായെത്തി. യുകെയിൽ എംബിഎ വിദ്യാർത്ഥിനിയാണ് ശാലിനി. പ്രശസ്ത തെലുങ്ക് നിർമ്മാതാവും വിതരണക്കമ്പനി ഉടമയുമായ സുധാകർ റെഡ്ഡിയുടെ മകനാണ് നിതിൻ

ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് നിതിനും ശാലിനിയും തമ്മിലുള്ള പ്രണയം വിവാഹത്തിലേക്ക് എത്തിയിരുന്നത്. എട്ട് വർഷമായി പരിചയമുള്ള ഇരുവരും കഴിഞ്ഞ അഞ്ച് വർഷമായി പ്രണയത്തിലായിരുന്നു. കുടുംബവും അംഗീകരിച്ചതോടെയാണ് വിവാഹത്തിലേക്ക് എത്തിയത്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ നിതിൻ തന്നെ ഷെയർ ചെയ്‍തിരുന്നു. ദുബായിൽ വച്ചാകും വിവാഹം എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ കോവിഡ് 19 വ്യാപിച്ചതിനെ തുടർന്നുള്ള പ്രതിസന്ധി കാരണം വിവാഹം മാറ്റിവെക്കുകയായിരുന്നു.

ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹം ഏപ്രിലിൽ ദുബായിൽ വച്ച് ആർഭാടമായി നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് 19 വ്യാപനത്തെത്തുടർന്ന് നീട്ടിവെയ്ക്കുകയായിരുന്നു. തെലുങ്ക് സിനിമപ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് നിതിൻ. ജയം എന്ന ആദ്യ സിനിമയിലൂടെ തന്നെ വൻ വിജയം സ്വന്തമാക്കിയ നടൻ. നിതിന്റെ ഫോട്ടോകളൊക്കെ ഓൺലൈനിൽ തരംഗമാകാറുണ്ട്. ജയം എന്ന ആദ്യ സിനിമയിലൂടെ തന്നെ വരവറിയിച്ച് പ്രേക്ഷകരുടെ ഇഷ്‍ടം സ്വന്തമാക്കിയ നടൻ. പിന്നീട് നിതിൻ പരാജയങ്ങൾ നേരിട്ടിരുന്നു. എന്നാൽ 2002ൽ ആദ്യ സിനിമയിൽ നിന്ന് 2020ൽ എത്തിനിൽക്കുമ്പോൾ ഒട്ടേറെ വിജയചിത്രങ്ങളിലെ നായകനായി നിതിൻ മാറിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP