Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരാളുടെ മരണം മറ്റൊരാൾക്കെതിരെ ആയുധമാക്കാൻ തനിക്ക് താൽപര്യമില്ലെന്ന് തപ്‌സി പന്നു; കങ്കണയുടെ എല്ലാ ആരോപണങ്ങൾക്കും അക്കമിട്ട് മറുപടി പറഞ്ഞ് താരം

ഒരാളുടെ മരണം മറ്റൊരാൾക്കെതിരെ ആയുധമാക്കാൻ തനിക്ക് താൽപര്യമില്ലെന്ന് തപ്‌സി പന്നു; കങ്കണയുടെ എല്ലാ ആരോപണങ്ങൾക്കും അക്കമിട്ട് മറുപടി പറഞ്ഞ് താരം

മറുനാടൻ ഡെസ്‌ക്‌

മുബൈ: കങ്കണ റണൗത്തിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് നടി തപ്‌സി പന്നു. ഒരാളുടെ മരണം ( സുശാന്തിന്റെ) മറ്റൊരാൾക്കെതിരെ ആയുധമാക്കാൻ തനിക്ക് താൽപര്യമില്ലെന്ന് തപ്‌സി പന്നു പറഞ്ഞു. എന്നാൽ, കങ്കണയുടെ എല്ലാ ആരോപണങ്ങൾക്കും തപ്‌സി പന്നു മറുപടി നൽകി. ‘ ഒരാൾ ഈ ഇൻഡസ്ട്രിയെയും പുറത്തു നിന്നുള്ളവരെയും പരിഹസിക്കുന്നത് കാണുന്നത് നിരാശാ ജനകമാണ്. ഈ മേഖലയിലേക്ക് വരുന്ന കുട്ടികളുടെ മാതാപിതാക്കൾ എന്താണ് കരുതുക? ഇവിടെയുള്ളവർ പുറത്തു നിന്നുള്ളവരെ വിഴുങ്ങാനായി ഇരിക്കുന്ന ചില ദുഷ്ടന്മാരാണെന്നോ? തപ്‌സി പന്നു ചോദിച്ചു.

‘ കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഞാൻ ഒരു വർഷം മൂന്നോ നാലോ സിനിമകൾ ചെയ്യുന്നുണ്ട്. ഇപ്പോൾ അഞ്ച് സിനിമകൾ പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്റെ കരിയർ മെല്ലെയും സ്ഥിരതയോടെയും പോവാൻ ഞാൻ തീരുമാനിച്ചതാണ്. എന്നെ ചില സിനിമകളിൽ നിന്ന് പുറത്താക്കുകയും താരമക്കളെ പകരം വെക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ കങ്കണയും അവരുടെ സഹോദരിയും ( രംഗോലി ചന്ദൽ) എന്നെയും എന്റെ അധ്വാനത്തിന്റെയും വില കുറയ്ക്കുകയാണ്. എന്റെ പേരെടുത്ത് ചിലയിടങ്ങളിൽ സംസാരിക്കുന്നു, തെറ്റായ ആരോപണങ്ങൾ എന്റെ മേൽ ചുമത്തുന്നു, ഇതെല്ലാം അതേ അളവിലുള്ള ഉപദ്രവമാണ്, ഇതിനു കാരണം അവരുടെ താളത്തിനനുസരിച്ച് സംസാരിക്കാൻ ഞാൻ വിസമ്മതിക്കുന്നതും അവരെ സിനിമാകുടുംബത്തിനു പുറത്തുനിന്നുള്ളവരുടെ വക്താവായി ഞാൻ കാണാത്തതിനാലും ആണോ? ത്പസി ചോദിച്ചു. ‘ മറ്റൊരാളുടെ മരണം വ്യക്തിപരമായ നേട്ടത്തിനായി മുതലെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഒപ്പം എനിക്ക് ഭക്ഷണവും വ്യക്തിത്വവും തന്ന ഈ ഇൻഡസ്ട്രിയെ കളിയാക്കാൻ ഞാൻ താൽപര്യപ്പെടുന്നുമില്ല, തപ്‌സി കൂട്ടിച്ചേർത്തു.

നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിനെതിരെ നിരവധി ആരോപണങ്ങളുുമായി നടി കങ്കണ റണൗത്ത് രംഗത്തു വന്നിരുന്നു. ബോളിവുഡിലെ കുടുംബവാഴ്ചയും സ്വജനപക്ഷപാതവും സുശാന്തിനെ ബാധിച്ചിരുന്നെന്നും സിനിമാ മേഖലയിലെ ചിലർ സുശാന്തിന്റെ കരിയർ തകർക്കാൻ ശ്രമിച്ചിരുന്നെന്നും കങ്കണ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം റിപ്പബ്ലിക് ടി.വിയിലെ ചർച്ചയിൽ കരൺ ജോഹർ, ആദിത്യ ചോപ്ര, രാജീവ് മസന്ദ് തുടങ്ങിയവർക്കെതിരെ കങ്കണ ഇതേ ആരോപണം ഉന്നയിച്ചിരുന്നു. ചാനലിൽ നടി തപ്‌സി പന്നുവിനെയും സ്വര ഭാസ്‌കറിനെയും കങ്കണ പരാമർശിച്ചിരുന്നു.

ഞാനിത്തരം കാര്യങ്ങൾ തുറന്നു പറയുന്നതു കൊണ്ട് എനിക്ക് വലിയ നഷ്ടമാണുണ്ടാവാൻ പോവുന്നതെന്നും കാരണം തന്നെ പോലെ ഔട്ട് സൈഡേസ് ആയ തപ്‌സി പന്നു, സ്വര ഭാസ്‌കർ തുടങ്ങിയവർ കരണിനെ അനുകൂലിച്ച് സംസാരിക്കുമെന്നുമാണ് കങ്കണ പറഞ്ഞത്. തപ്‌സിയും സ്വരയും സ്വജനപക്ഷ പാതത്തിന്റെ ഇരകളാണെന്നും എന്നിട്ടും അവർ കരണിനെ അനുകൂലിച്ച് സംസാരിക്കുമെന്നും കങ്കണ പറഞ്ഞിരുന്നു. തപ്‌സിക്കും സ്വരയ്ക്കും സിനിമ ലഭിക്കുന്നില്ലെന്നും കങ്കണ പറഞ്ഞിരുന്നു. തപ്സി പന്നുവും സ്വര ഭാസ്കറും പറഞ്ഞേക്കാം അവർ ബോളിവുഡിനെ സ്നേഹിക്കുന്നു എന്ന്. എനിക്കൊന്നേ ഇവരോട് പറയാനുള്ളൂ. നിങ്ങൾ ബോളിവുഡിനെ സ്നേഹിക്കുന്നുവെങ്കിൽ, കരൺ ജോഹറിനെ സ്നേഹിക്കുന്നുവെങ്കിൽ എന്തുകൊണ്ട് ആലിയയെയും അനന്യയെയും പോലെ നിങ്ങൾക്കും സിനിമകൾ കിട്ടുന്നില്ല, അവർ ഇവിടെ നിലനിൽക്കുന്നത് തന്നെ സ്വജനപക്ഷപാതത്തിന്റെ തെളിവാണ്. എന്റെ ഈ തുറന്നു പറച്ചിലുകൾക്ക് ശേഷം എന്നെ ഭ്രാന്തിയായി ചിത്രീകരിക്കുന്ന ലേഖനങ്ങൾ വരും എനിക്കറിയാം.”

മാധ്യമങ്ങളിൽ നിന്നും ബോളിവുഡിൽ നിന്നുമുള്ള തിരസ്കാരവും സമ്മർദ്ദവുമാണ് സുശാന്തിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്നും കങ്കണ ആരോപിച്ചിരുന്നു. സ്വജനപക്ഷപാതത്തിന്റെ വക്താക്കൾ ബോളിവുഡിൽ ഉണ്ടെന്നും സുശാന്തിന് അഭിനയിച്ച സിനിമയിലെ പ്രതിഫലം പോലും നൽകിയിട്ടില്ല എന്നും കങ്കണ പറയുന്നു. താൻ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ തന്റെ പത്മശ്രീ മടക്കി നൽകുമെന്ന് കങ്കണ റിപ്പബ്ലക് ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP