Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

നാവടക്കി പണിയെടുക്കാൻ കരസേനാ മേധാവിക്ക് കോൺഗ്രസ് നേതാവിന്റെ ഉപദേശം; പാക് അധീന കശ്മീരിന്റെ കാര്യത്തിൽ 1994-ൽ പാർലമെന്റ് ഏകകണ്ഠമായി പ്രമേയം അംഗീകരിച്ചിട്ടുണ്ടെന്നും അധീർ രഞ്ജൻ ചൗധരിയുടെ ഓർമ്മപ്പെടുത്തൽ

നാവടക്കി പണിയെടുക്കാൻ കരസേനാ മേധാവിക്ക് കോൺഗ്രസ് നേതാവിന്റെ ഉപദേശം; പാക് അധീന കശ്മീരിന്റെ കാര്യത്തിൽ 1994-ൽ പാർലമെന്റ് ഏകകണ്ഠമായി പ്രമേയം അംഗീകരിച്ചിട്ടുണ്ടെന്നും അധീർ രഞ്ജൻ ചൗധരിയുടെ ഓർമ്മപ്പെടുത്തൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നാവടക്കൂ പണിയെടുക്കൂ എന്ന് കരസേനാ മേധാവിക്ക് കോൺഗ്രസ് നേതാവിന്റെ ഉപദേശം. കേന്ദ്രം ആവശ്യപ്പെട്ടാൽ പാക് അധീന കശ്മീർ തിരിച്ചുപിടിക്കുമെന്ന കരസേനാ മേധാവി കരസേന മേധാവി മനോജ് മുകുന്ദ് നരവണെയുടെ പരാമർശത്തിനെതിരെയാണ് മുതിർന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി രംഗത്തെത്തിയത്.

പാക് അധീന കശ്മീരിന്റെ കാര്യത്തിൽ 1994-ൽ പാർലമെന്റ് ഏകകണ്ഠമായി പ്രമേയം അംഗീകരിച്ചിട്ടുണ്ടെന്നും നടപടികൾ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം സർക്കാരിനുണ്ടെന്നും സർക്കാരിന് നിർദ്ദേശം നൽകാനാകുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇനി പാക് അധിനിവേശ കശ്മീരിൽ എന്തെങ്കിലും നടപടികൾ സ്വീകരിക്കാൻ താങ്കൾക്ക് താത്പര്യമുണ്ടെങ്കിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫുമായോ പ്രധാനമന്ത്രിയുമായോ സംസാരിക്കാനും അദ്ദേഹം നിർദേശിക്കുന്നു.

കഴിഞ്ഞദിവസം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കരസേനാ മേധാവി പാക് അധീനകശ്മീരിനെക്കുറിച്ച് പരാമർശം നടത്തിയത്. സർക്കാർ ആവശ്യപ്പെട്ടാൽ പാക് അധീനകശ്മീരിനെ ഇന്ത്യയ്ക്കൊപ്പം സംയോജിപ്പിക്കുമെന്നും പാക് അധീനകശ്മീരിൽ എന്ത് ദൗത്യത്തിനും സേന തയ്യാറാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP