Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തക്കാളിയൊക്കെ കടകളിൽ ലോക്കറിലാണ് സൂക്ഷിക്കുന്നത്; രണ്ട് ദിവസം കൊണ്ട് വില കുറയ്ക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവർ എവിടെ? സർക്കാറിനെതിരെ തക്കാളി വീഡിയോയുമായി ടി സിദ്ദിഖ്

തക്കാളിയൊക്കെ കടകളിൽ ലോക്കറിലാണ് സൂക്ഷിക്കുന്നത്; രണ്ട് ദിവസം കൊണ്ട് വില കുറയ്ക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവർ എവിടെ? സർക്കാറിനെതിരെ തക്കാളി വീഡിയോയുമായി ടി സിദ്ദിഖ്

തിരുവനന്തപുരം: പച്ചക്കറികൾ അടക്കം അവശ്യസാധനങ്ങളുടെ വില കുത്തനെ കുതിച്ചുയരുമ്പോൾ തടഞ്ഞു നിർത്താൻ സർക്കാറിന് സാധിച്ചിട്ടില്ലെന്നത് വസ്തുതാപരമായ കാര്യമാണ്. വിലക്കയറ്റം തടയാൻ സർക്കാർ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് രംഗത്തെത്തി. ഗുണ്ടൽപേട്ടിൽ നിന്നും വാങ്ങിയ തക്കാളിക്കു മുന്നിൽ നിന്നും വിലക്കയറ്റത്തെ കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് സിദ്ദിഖിന്റെ വീഡിയോ.

രണ്ട് ദിവസം കൊണ്ട് കേരളത്തിൽ അവശ്യസാധന വിലനിലവാരം പിടിച്ചു നിർത്തുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്നവർ, അധികാരത്തിൽ വന്നതിന് ശേഷം പച്ചക്കറിയുടെ അടക്കം വില കുതിച്ചുയരുമ്പോൾ അത് സർക്കാരിന്റെ ദയനീയമായ പരാജയമാണെന്ന് സിദ്ദിഖ് കുറ്റപ്പെടുത്തുന്നു. വിലക്കയറ്റം സഹിക്കാൻ പറ്റാതെ പൊറുതി മുട്ടുന്ന ജനങ്ങളോട് തമിഴ്‌നാട്ടിലും കർണാടകയിലും വൻ വിലയാണ് എന്ന ന്യായീകരണമൊക്കെ പറഞ്ഞ് സർക്കാർ തടിതപ്പാൻ നോക്കുകയാണെന്ന് സിദ്ദിഖ് ഫേസ്‌ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. പച്ചക്കറി വിഭാഗത്തിൽ ഓരോ സാധനങ്ങളും സെഞ്ചുറി അടിക്കാനുള്ള ശ്രമത്തിലാണ്. തക്കാളിയൊക്കെ കടകളിൽ ലോക്കറിലാണ് സൂക്ഷിക്കുന്നത്. എന്നാൽ തമിഴ്‌നാട്ടിലും കർണാടകയിലും സർക്കാർ പറയുന്ന വിലയില്ല. 18 രൂപയ്ക്ക് വരെ ലഭ്യമാണെന്നും സിദ്ദിഖ് പറയുന്നു.

സിദ്ദിഖിന്റ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

കേരളത്തിൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. തിരഞ്ഞെടുപ്പിന് മുമ്പും അതിന്നു ശേഷവും നാം താരതമ്യം ചെയ്താൽ ഇപ്പോൾ വില പണക്കാരന് പോലും താങ്ങാൻ പറ്റാത്ത അവസ്ഥയിലെത്തിയിരിക്കുന്നു. എന്നാൽ വിലക്കയറ്റം സഹിക്കാൻ പറ്റാതെ പൊറുതി മുട്ടുന്ന ജനങ്ങളോട് തമിഴ്‌നാട്ടിലും കർണാടകയിലും വൻ വിലയാണ് എന്ന ന്യായീകരണമൊക്കെ പറഞ്ഞ് സർക്കാർ തടിതപ്പാൻ നോക്കുകയാണ്. പച്ചക്കറി വിഭാഗത്തിൽ ഓരോ സാധനങ്ങളും സെഞ്ചുറി അടിക്കാനുള്ള ശ്രമത്തിലാണ്. തക്കാളിയൊക്കെ കടകളിൽ ലോക്കറിലാണ് സൂക്ഷിക്കുന്നത്. എന്നാൽ തമിഴ്‌നാട്ടിലും കർണാടകയിലും സർക്കാർ പറയുന്ന വിലയില്ല. 18 രൂപയ്ക്ക് വരെ ലഭ്യം.

പരിപ്പ് പയറു വർഗങ്ങൾ ഡബിൾ സെഞ്ച്വുറി അടിച്ചു തുടങ്ങി. എല്ലാം ശരിയാക്കാം എന്ന് പറഞ്ഞിട്ട് പാവപ്പെട്ടവർ പ്രതീക്ഷയോടെ വോട്ടു ചെയ്തു. എന്നിട്ടിപ്പോൾ 'അവർക്ക് ചെയ്ഞ്ച് വേണമെത്രെ' എന്ന സലിം കുമാറിന്റെ ഡയലോഗ് കൊണ്ട് വോട്ടർമാർ പരിഹസിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. അധികാരം കിട്ടും വരെ ജൈവ പച്ചക്കറി ജൈവ പച്ചക്കറി എന്ന് പറഞ്ഞു നടന്നവരെയും കാണാനില്ല. ഞാനിന്ന് ഗുണ്ടൽപേട്ടിൽ നിന്ന് വാങ്ങിയ തക്കാളിയാണ് താഴെ വീഡിയോയിൽ കാണുന്നത്. എനിക്ക് സർക്കാറിനോട് ചിലത് പറയാനുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP