Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഷാൽ ഐ റിമൈൻഡ് യു സംതിങ്'; ഹൈബി ഈഡന്റെ വ്യക്തിപ്രഭാവത്തെ നുണപ്രചരണം കൊണ്ട് തകർക്കാൻ ശ്രമിച്ചവർക്ക് 'നരസിംഹം' സിനിമയിലെ ഡയലോഗ് കടമെന്ന് ടി ജെ വിനോദിന്റെ മറുപടി

'ഷാൽ ഐ റിമൈൻഡ് യു സംതിങ്'; ഹൈബി ഈഡന്റെ വ്യക്തിപ്രഭാവത്തെ നുണപ്രചരണം കൊണ്ട് തകർക്കാൻ ശ്രമിച്ചവർക്ക് 'നരസിംഹം' സിനിമയിലെ ഡയലോഗ് കടമെന്ന് ടി ജെ വിനോദിന്റെ മറുപടി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ലൈംഗിക പീഡന കേസിൽ ഹൈബി ഈഡൻ എംപിക്കെതിരെ തെളിവില്ലെന്ന് സിബിഐ റിപ്പോർട്ട് സമർപ്പിച്ചതുകൊച്ചിയിലെ കോൺഗ്രസുകാർക്കിടയിൽ വലിയ ഉണർവാണ് ഉണ്ടാക്കിയത്. ഈ സംഭവത്തിൽ ഹൈബിയെ പിന്തണച്ചു കൊണ്ട് നിരവധി നേതാക്കൾ രംഗത്തുവന്നു. എറണാകുളം എംഎൽഎ ടി ജെ വിനോദ് വിഷയത്തിൽ പ്രതികരിച്ചത് സിനിമാ ഡയലോഗുമായാണ്. 'നരസിംഹം' സിനിമയിലെ പ്രസിദ്ധമായ ഡയലോഗുമായാണ് ടി ജെ വിനോദ് മറുപടി നൽകിയിട്ടുള്ളത്. സത്യം മൂടിവച്ചാലും വളച്ചൊടിച്ചാലും അത് പുറത്ത് വരുമെന്ന് ടി ജെ വിനോദ് ഫേസ്‌ബുക്കിൽ കുറിച്ചു.

ടി ജെ വിനോദിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഹൈബി ഈഡൻ എംപിയുടെ വ്യക്തിപ്രഭാവത്തെ നുണപ്രചരണം കൊണ്ട് തകർക്കാൻ ശ്രമിച്ചവർക്ക് മറുപടി പറയാൻ നരസിംഹം എന്ന സിനിമയിലെ മമ്മൂക്കയുടെ വാക്കുകൾ കടമെടുക്കുകയാണ്...
'ഗ്രഹണം ബാധിച്ചാലും അതിനൊരു സമയമുണ്ട്, സൂര്യൻ ആ കറുത്തമറ വിട്ട് പുറത്ത് വരും.
അതുപോലെ തന്നെയാണ് സത്യവും... മൂടിവയ്ക്കാം...
വളച്ചൊടിക്കാം...
പക്ഷെ ഒരു നാൾ ഒരിടത്തത് സത്യം പുറത്തു വരും മിസ്റ്റർ സൂപ്പരിന്റന്റ് ഓഫ് പൊലീസ്...
ഷാൽ ഐ റിമൈൻഡ് യു സംതിങ്, ഇറ്റ് ഈസ് ക്വയറ്റ് അൺബിക്കമിങ് ആൻ ഓഫീസർ'
- നന്ദഗോപാൽമാരാർ (നരസിംഹം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP