Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനാവശ്യ അനൗൺസ്മെന്റ് ഒന്നും വേണ്ട! ഉദ്ഘാടനവേളയിൽ സദസിനോട് എഴുന്നേൽക്കാൻ പറഞ്ഞ അവതാരകയെ ശാസിച്ച മുഖ്യമന്ത്രി സ്ത്രീകളെ അവഹേളിക്കാൻ ശ്രമിച്ചോ? ധാർഷ്ട്യം കാട്ടിയോ? അങ്ങനെ വരുത്തി തീർക്കാൻ ശ്രമിക്കുന്നവരോട് ഒന്നേ പറയാനുള്ളു: അന്വേഷിച്ചിട്ട് വിമർശിക്കണം; താനുൾപ്പെടെ മൂന്നാമത്തെ തവണയാണ് മുഖ്യമന്ത്രി അവതാരകരെ അപമാനിക്കുന്നതെന്ന സനിത മനോഹറിന്റെ പോസ്റ്റിന് വിയോജനകുറിപ്പുമായി ടിസി രാജേഷ് സിന്ധു

അനാവശ്യ അനൗൺസ്മെന്റ് ഒന്നും വേണ്ട! ഉദ്ഘാടനവേളയിൽ സദസിനോട് എഴുന്നേൽക്കാൻ പറഞ്ഞ അവതാരകയെ ശാസിച്ച മുഖ്യമന്ത്രി സ്ത്രീകളെ അവഹേളിക്കാൻ ശ്രമിച്ചോ? ധാർഷ്ട്യം കാട്ടിയോ? അങ്ങനെ വരുത്തി തീർക്കാൻ ശ്രമിക്കുന്നവരോട് ഒന്നേ പറയാനുള്ളു: അന്വേഷിച്ചിട്ട് വിമർശിക്കണം; താനുൾപ്പെടെ മൂന്നാമത്തെ തവണയാണ് മുഖ്യമന്ത്രി അവതാരകരെ അപമാനിക്കുന്നതെന്ന സനിത മനോഹറിന്റെ പോസ്റ്റിന് വിയോജനകുറിപ്പുമായി ടിസി രാജേഷ് സിന്ധു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മസ്‌കറ്റ് ഹോട്ടലിൽ നടന്ന ഒരുചടങ്ങിൽ മുഖ്യമന്ത്രി അവതാരകയെ അപമാനിച്ചുവെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ വിവാദം കൊഴുത്തിരിക്കുകയാണ്. താനുൾപ്പെടെ മൂന്നാമത്തെ തവണയാണ് മുഖ്യമന്ത്രി അവതാരകരെ അപമാനിക്കുന്നതെന്ന് മറ്റൊരുഅവതാരകയായ സനിത മനോഹർ ഫേസ്‌ബുക്കിൽ പോസ്റ്റിടുകയും ചെയ്തു. അന്വേഷിച്ചിട്ട് വിമർശിക്കണമെന്നു മാത്രമേ, മുഖ്യമന്ത്രി ധാർഷ്ട്യം കാണിച്ചുവെന്നും സ്ത്രീകളെ അവഹേളിക്കാൻ ശ്രമിച്ചുവെന്നുമൊക്കെ വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവരോട് പറയാനുള്ളുവെന്ന് കുറിക്കുകയാണ് മുഖ്യമന്ത്രി പങ്കെടുത്ത മറ്റ് മൂന്ന് പരിപാടികളുടെ അവതാരകനായ ടി സി രാജേഷ് സിന്ധു.

'ചടങ്ങിൽ പങ്കെടുക്കുന്നവരേയും സദസ്യരേയും നിയന്ത്രിക്കാൻ അവതാരകരുടെ ആവശ്യമില്ലെന്ന പക്ഷക്കാരനാണ് ഞാൻ. ഔദ്യോഗികമായ സ്വാഗതവും നന്ദിയും ഉള്ളപ്പോൾ അതിനിടയിലാണ് അവതാരകരുടെ വക സ്വാഗതവും നന്ദിയും. പല അവതാരകർക്കും വേദിയിലിരിക്കുന്ന മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ അറിയുകപോലുമില്ല. ഇന്നലത്തെ വിവാദ ചടങ്ങിലും വരാത്ത മന്ത്രിയാരെന്നും വന്ന മന്ത്രിയാരെന്നും പോലും തിരിച്ചറിയാതെ എഴുതിവച്ച സ്‌ക്രിപ്റ്റിനനുസരിച്ചുള്ള അവതരണമായിരുന്നു നടന്നത്. അതിന്റെ തിക്തഫലമാണ് അവിടെയുണ്ടായത്. ഇന്നലെ നടന്ന മറ്റ് അഞ്ചോളം പരിപാടികളിൽ വേറേ എവിടെയൊക്കെ നിലവിളക്ക് കത്തിക്കാൻ നേരം അവതാരക എഴുന്നേൽക്കാൻ പറഞ്ഞുവെന്നും എഴുന്നേറ്റവരോട് മുഖ്യമന്ത്രി ഇരിക്കാൻ പറഞ്ഞുവെന്നുകൂടി അന്വേഷിച്ചിട്ട് വിമർശിക്കണമെന്നു മാത്രമേ, മുഖ്യമന്ത്രി ധാർഷ്ട്യം കാണിച്ചുവെന്നും സ്ത്രീകളെ അവഹേളിക്കാൻ ശ്രമിച്ചുവെന്നുമൊക്കെ വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവരോട് പറയാനുള്ളു.'-രാജേഷ് കുറിച്ചു.

മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉണ്ടായ സംഭവം ഇങ്ങനെ

കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി (റെറ) ഉദ്ഘാടനവേളയിലായിരുന്നു സംഭവം. ഉദ്ഘാടന വേളയിൽ സദസ്സ് എഴുന്നേൽക്കാനുള്ള അനൗൺസ്‌മെന്റ് മുഖ്യമന്ത്രി പിണറായി വിജയൻ തടഞ്ഞു. നിലവിളക്ക് കൊളുത്തി ഉദ്ഘാടനത്തിനായി വിശിഷ്ടാതിഥിയെ ക്ഷണിച്ചശേഷം സദസ്സിനോട് എഴുന്നേൽക്കാൻ പരിപാടിയുടെ അവതാരക അഭ്യർത്ഥിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടൽ. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടന്ന കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി (റെറ) ഉദ്ഘാടനവേളയിലായിരുന്നു സംഭവം.

കൈവിളക്ക് കയ്യിലെടുത്തുകൊണ്ട് പിണറായി വിജയൻ, പിന്നിലേക്ക് തിരിഞ്ഞ് അവതാരകയോട് അനാവശ്യ അനൗൺസ്‌മെന്റ് ഒന്നും വേണ്ട എന്ന് നിർദ്ദേശിച്ചു. ഇതോടെ നിലവിളക്ക് കൊളുത്തുന്ന വേളയിൽ എഴുന്നേൽക്കണോ ഇരിക്കണോ എന്ന സന്ദേഹത്തിലായി സദസ്സ്. എഴുന്നേൽക്കാൻ തുടങ്ങിയ സദസ്സിനോട് ഇരിക്കാനും മുഖ്യമന്ത്രി കൈകൊണ്ട് ആംഗ്യം കാട്ടി.

'ഞാൻ പങ്കെടുക്കുന്ന പരിപാടികൾ ഇങ്ങനെയൊക്കെ ആയിരിക്കണമെന്ന് മുഖ്യമന്ത്രിക്കോ അതേപോലെ ക്ഷണിക്കപ്പെടുന്ന വ്യക്തികൾക്കോ നിലപാടുണ്ടെങ്കിൽ ആദ്യമേ അത് സംഘാടകരെ അറിയിക്കണം. നിർബന്ധമായും പാലിച്ചിരിക്കാൻ നിർദ്ദേശം കൊടുക്കണം. അങ്ങിനെ വരുമ്പോൾ അവർ അത് അവതാരകയെ അറിയിക്കും. അതനുസരിച്ച് അവതാരക വേദിയിൽ പെരുമാറും. രാഷ്ട്രീയകാഴ്ചയ്ക്കല്ലാതെ യഥാർത്ഥത്തിലുള്ള സ്ത്രീ ബഹുമാനം ഉണ്ടെങ്കിൽ ചെയ്യേണ്ടത് അതാണ് അല്ലാതെ ആയിരക്കണക്കിന് ആളുകൾ നോക്കി നിൽക്കുമ്പോൾ അവതാരകയോട് ആജ്ഞാപിച്ചു ആളാവുകയല്ല ചെയ്യേണ്ടത് . ചെറുതായാലും വലുതായാലും അഭിമാനം എല്ലാവർക്കുമുണ്ട്.'അവതാരകയായ സനിത മനോഹർ കുറിച്ചു.

രാഷ്ട്രീയമായ വിയോജിപ്പുകൾ ഉണ്ടെങ്കിൽ മുഖ്യമന്ത്രി നേരത്തേ സംഘാടകരെ അറിയക്കണമായിരുന്നുവെന്നും യുവതി പറയുന്നു. നിലവിളക്ക് കൊളുത്താൻ വിശിഷ്ടാതിഥിയായ പിണറായി വിജയനെ ക്ഷണിച്ച അവതാരക സദസിനോട് എഴുന്നേൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രി അവതാരകയോട് അനാവശ്യ അനൗൺസ്‌മെന്റ് ഒന്നും വേണ്ട എന്ന് നിർദ്ദേശിക്കുകയായിരുന്നു.

'ഞാനുൾപ്പെടെ മൂന്നാമത്തെ തവണയാണ് മുഖ്യമന്ത്രി അവതാരകരെ അതും സ്ത്രീകളെ വേദിയിൽ വച്ച് അപമാനിക്കുന്നത്. ഒരു വർഷം മുന്നേ കോഴിക്കോട് ടാഗോറിൽ നടന്ന അവാർഡ്ദാന പരിപാടിയിൽ അവതാരക ഞാനായിരുന്നു. ക്ഷണിക്കപ്പെടുന്ന വ്യക്തികളെ കുറിച്ച് ഞാൻ തന്നെയാണ് എന്റെ പരിപാടികളിൽ എഴുതി തയ്യാറാക്കുക. സംഘാടകർ കൂടുതൽ എഴുതാൻ പറഞ്ഞാലും വളരെ കുറച്ചെ എഴുതാറുള്ളൂ. ആവശ്യമില്ലാത്ത അലങ്കാരങ്ങൾ നൽകാറില്ല. ആ പരിപാടിയിലും മുഖ്യമന്ത്രിയെ പ്രസംഗിക്കാൻ വിളിക്കുമ്പോൾ രണ്ടേ രണ്ടു വരി വിശേഷണം കൊടുത്തു ക്ഷണിക്കുകയാണ്. ഞാൻ മുഴുമിപ്പിക്കും മുൻപ് മൈക്കിനടുത്തേയ്ക്കു വന്നു 'മാറി നിൽക്ക്' ( പഴയ കാലത്ത് ജന്മിമാർ അടിയാളന്മാരോട് പറയുന്നത് പോലെ ) എന്ന് പറഞ്ഞു മൈക്കിലൂടെ പ്രസംഗം തുടങ്ങി. എനിക്കൊന്നും മനസ്സിലായില്ല. ഞാനെന്തു തെറ്റാണ് ചെയ്തതെന്നും. ആളുകൾ എന്നെ ദയനീയമായി നോക്കുന്നുണ്ടായിരുന്നു. ഒന്ന് പതറിയെങ്കിലും തളർന്നില്ല. അത് അദ്ദേഹത്തിന്റെ മര്യാദ ആവും എന്ന് കരുതി കൂടുതൽ ഊർജ്ജത്തോടെ നിന്നു. പ്രസംഗം കഴിഞ്ഞു നന്ദി പറയാൻ മൈക്കിനടുത്തേയ്ക്കു നടക്കുമ്പോൾ പറയാൻ തീരുമാനിച്ചു. 'സർ..സാറിന്റെ മാറിനിൽക്ക് എന്ന ജന്മി പ്രയോഗത്തോട് വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് നന്ദി' എന്ന് . പക്ഷെ പറഞ്ഞില്ല .നന്ദി മാത്രം പറഞ്ഞു.-സനിത ഫേ്സ്ബുക്കിൽ എഴുതി.

ടി സി രാജേഷ് സിന്ധുവിന്റെ മറുപടി പോസ്റ്റ് ഇങ്ങനെ:

'ഔദ്യോഗിക ചടങ്ങുകൾക്ക് എന്തിനാണ് അവതാരകരെന്ന് എനിക്കിന്നും മനസ്സിലായിട്ടില്ല. പണ്ടൊക്കെ അധ്യക്ഷൻ ചെയ്തിരുന്ന ജോലി ഇന്ന് അവതാരകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ അവതാരകയ്ക്കുനേരേ മുഖ്യമന്ത്രി ക്ഷോഭിച്ചതിനെ വിവാദമാക്കാൻ ശ്രമിക്കുന്നവരോടാണ്, ഒരു അവതാരകയുടെ ക്ഷോഭപൂർണമായ കുറിപ്പ് ഫെയ്സ് ബുക്കിൽ കണ്ടതിനാലാണ് പറയുന്നത്, ഈ അവതാരകരില്ലെങ്കിലും പരിപാടികൾ നന്നായി നടന്നുപോകും. പലയിടത്തും പരിപാടികൾ കുളമാക്കുകയാണ് അവതാരകരുടെ ജോലി. സംഘാടകർക്കും ഇവന്റ് സംഘടിപ്പിക്കുന്ന ഏജൻസിക്കുമൊക്കെ അതിൽ പങ്കുണ്ടാകും. ഉദ്ഘാടനങ്ങൾക്ക് വിളക്കു കത്തിക്കലും അവതാരകരുമൊക്കെ വേണമെന്ന ദുശ്ശാഠ്യം അവസാനിപ്പിക്കുകയാണ് ഇനിയാവശ്യം.

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടകനായ മൂന്നു പരിപാടികളിൽ ഞാൻ അവതാരകനായിട്ടുണ്ട്. പ്രതിഫലത്തിനല്ല, സംഘാടകർ ആവശ്യപ്പെട്ടിട്ടു ചെയ്തതാണ്. ആദ്യത്തെ തവണ സംസ്ഥാന യുവജന കമ്മീഷന്റെ പരിപാടിയായിരുന്നു. 'ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതിനും രണ്ടു വാക്ക് സംസാരിക്കുന്നതിനുമായി മുഖ്യമന്ത്രിയെ ക്ഷണി'ച്ചപ്പോൾ അദ്ദേഹം തിരിഞ്ഞ് യുവജനകമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനോട് എന്തോ പറഞ്ഞു. ചിന്ത എന്നെ നോക്കി ഒന്നു ചിരിച്ചു. പരിപാടി കഴിഞ്ഞ് ചിന്തയോട് കാര്യം തിരക്കിയപ്പോഴാണ് പറഞ്ഞത്, 'രണ്ടു വാക്ക് സംസാരിച്ചാൽ മതിയോ' എന്നാണ് മുഖ്യമന്ത്രി ചോദിച്ചതെന്ന് ചിന്ത പറഞ്ഞത്. പിന്നീടു നടന്ന രണ്ടു ചടങ്ങിലും ഞാൻ ശ്രദ്ധിച്ചുമാത്രമേ സംസാരിച്ചുള്ളു. വിശേഷണങ്ങളൊന്നുപോലുമില്ലാതെ, മുൻകൂട്ടി ഒരു സ്‌ക്രിപ്റ്റും തയ്യാറാക്കാതെ പ്രസംഗശേഷം അവർക്ക് നന്ദിപോലും പറയാതുള്ള അവതരണം ഒരവതരണമാണോ എന്നെനിക്കറിയില്ല. എന്തായാലും അത് എന്റെ തൊഴിലോ ഹോബിയോ അല്ല.

ചടങ്ങിൽ പങ്കെടുക്കുന്നവരേയും സദസ്യരേയും നിയന്ത്രിക്കാൻ അവതാരകരുടെ ആവശ്യമില്ലെന്ന പക്ഷക്കാരനാണ് ഞാൻ. ഔദ്യോഗികമായ സ്വാഗതവും നന്ദിയും ഉള്ളപ്പോൾ അതിനിടയിലാണ് അവതാരകരുടെ വക സ്വാഗതവും നന്ദിയും. പല അവതാരകർക്കും വേദിയിലിരിക്കുന്ന മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ അറിയുകപോലുമില്ല. ഇന്നലത്തെ വിവാദ ചടങ്ങിലും വരാത്ത മന്ത്രിയാരെന്നും വന്ന മന്ത്രിയാരെന്നും പോലും തിരിച്ചറിയാതെ എഴുതിവച്ച സ്‌ക്രിപ്റ്റിനനുസരിച്ചുള്ള അവതരണമായിരുന്നു നടന്നത്. അതിന്റെ തിക്തഫലമാണ് അവിടെയുണ്ടായത്. ഇന്നലെ നടന്ന മറ്റ് അഞ്ചോളം പരിപാടികളിൽ വേറേ എവിടെയൊക്കെ നിലവിളക്ക് കത്തിക്കാൻ നേരം അവതാരക എഴുന്നേൽക്കാൻ പറഞ്ഞുവെന്നും എഴുന്നേറ്റവരോട് മുഖ്യമന്ത്രി ഇരിക്കാൻ പറഞ്ഞുവെന്നുകൂടി അന്വേഷിച്ചിട്ട് വിമർശിക്കണമെന്നു മാത്രമേ, മുഖ്യമന്ത്രി ധാർഷ്ട്യം കാണിച്ചുവെന്നും സ്ത്രീകളെ അവഹേളിക്കാൻ ശ്രമിച്ചുവെന്നുമൊക്കെ വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവരോട് പറയാനുള്ളു.'

സനിത മനോഹിന്റെ പോസ്റ്റ് ഇങ്ങനെ:

മുഖ്യമന്ത്രിയോടാണ്, വേദിയിൽ ഇരിക്കാൻ അവസരം കിട്ടുന്ന വിശിഷ്ട വ്യക്തികളോടാണ്, സംഘാടകരോടാണ്. ഒരു പരിപാടി ആദ്യം തൊട്ട് അവസാനം വരെ ഭംഗിയായി കൊണ്ടുപോവേണ്ട ഉത്തരവാദിത്വം തീർച്ചയായും അവതാരകയ്ക്കുണ്ട്. എന്ന് കരുതി അവതാരക ഒരു അവതാരമല്ല മനുഷ്യനാണ്. തെറ്റുകൾ സംഭവിക്കാം. തെറ്റുകൾ തിരുത്തി കൊടുക്കേണ്ടത് അവരുടെ അഭിമാനത്തെ മുറിപ്പെടുത്തി ഇനിയൊരിക്കലും വേദിയിൽ കയറാൻ തോന്നാത്ത വിധം തളർത്തിയിട്ടല്ല.

ഞാനും ഒരു അവതാരകയാണ്. ആവാൻ ആഗ്രഹിച്ചതല്ല ആയി പ്പോയതാണ്.എന്നാൽ മികച്ച അവതാരകയല്ല താനും. എന്റേതായ പരിമിതികൾ നന്നായറിയാം. രഞ്ജിനിയെ പോലെ സദസ്സിനെ ഇളക്കി മറിക്കാനൊന്നും എനിക്കാവില്ല. ദൂരദർശൻ അവതാരകരുടെ രീതിയാണ്. മലയാളമേ പറയൂ. അതെ വൃത്തിയായി പറയാനറിയൂ അതുകൊണ്ടാണ്. ചെറിയ തെറ്റുകൾ പറ്റിയിട്ടുണ്ട്. സദസ്സിനെ നോക്കി നന്നായൊന്നു ചിരിച്ചു ക്ഷമ പറയും തിരുത്തും. എല്ലാ പരിപാടികളും ചെയ്യാറില്ല. എന്റെ നിലപാടുകൾക്ക്, രീതികൾക്ക് യോജിച്ചതെ ചെയ്യാറുള്ളൂ. അതുകൊണ്ടു തന്നെ സഘാടകരോട് ആദ്യമേ എല്ലാം പറയും. എല്ലാം കേട്ടിട്ടും എന്നെ വിളിക്കുകയാണെങ്കിൽ ചെയ്യും. സംഘാടകരുടെ നിർദ്ദേശങ്ങൾ കേട്ട് എന്റേതായ രീതിയിൽ സ്‌ക്രിപ്റ്റ് തയ്യാറാക്കും. വേദിയിൽ എത്തിയാൽ ആവശ്യമില്ലാത്ത ഇടപെടലുകൾക്ക് അനുവദിക്കാറില്ല. അങ്ങോട്ട് അവസരം ചോദിച്ചു പോവാറുമില്ല. ഇതൊന്നും പക്ഷെ പലർക്കും സാധിക്കാറില്ല.

അവസരങ്ങൾ നഷ്ടപെട്ടാലോ എന്ന് കരുതി ആരും ഒന്നും പറയുകയുമി . എനിക്കു അവതരണം ഒരു രസം മാത്രമാണ്. ചിലർക്ക് പക്ഷെ അത് ഭക്ഷണം കൂടിയാണ്.അവരെ കുറ്റം പറയാനാവില്ല. പലപ്പോഴും സ്‌ക്രിപ്റ്റ് വേദിയിൽ വച്ച് ആ സമയത്ത് ആവും നൽകുക. അതിൽത്തന്നെ പരിപാടി നടന്നുകൊണ്ടിരിക്കുമ്പോൾ തിരുത്തലുകൾ വരും. അതിനൊക്കെ പുറമെ സംഘാടകരിൽ ചിലരുടെ ശൃംഗാരവും ഉണ്ടാവും. പല അവതാരകരും ഇതൊക്കെ സങ്കടത്തോടെ പറയാറുണ്ട്. ചിലപ്പോൾ കാശും നൽകില്ല. ലക്ഷങ്ങൾ ചെലവാക്കി നടത്തുന്ന പരിപാടിയായാലും അവതാരകർക്കു കാശ് കൊടുക്കാൻ പലർക്കും മടിയാണ്. സംഘാടകരുടെ പിടിപ്പു കേടിനു പലപ്പോഴും പഴി കേൾക്കേണ്ടി വരുന്നത് വേദിയിലെ അവതാരകയ്ക്കാണ്. അവതാരക മോശമായെന്നെ പറയൂ.പിന്നാമ്പുറ കഥകൾ കാണികൾക്കറിയില്ലല്ലോ. മൂന്ന് നാല് മണിക്കൂർ പരിപാടിയെ നയിക്കുന്ന അവതാരകയുടെ സമയത്തിനോ അഭിമാനത്തിനോ യാതൊരു വിലയും കൊടുക്കാത്ത ഊളകളാവും സംഘാടകരിൽ പലരും.

ഈയടുത്ത് കോഴിക്കോട് ടൗൺ ഹാളിൽ മേയറും കലക്ടറും ഒക്കെ പങ്കെടുത്ത ഒരു പരിപാടിയിൽ അധ്യക്ഷനെ വിളിക്കാതെ അവതാരക ഉദ്ഘാടകനെ വിളിച്ചുപോയി. മേയർ രൂക്ഷമായി അവതാരകയെ നോക്കി എന്തോ പറഞ്ഞു. കലക്ടറും നോക്കി അത്ര രൂക്ഷതയോടെ അല്ലെങ്കിലും .അടുത്തത് അധ്യക്ഷനെ വിളിച്ചു. എം കെ മുനീർ ആയിരുന്നു അധ്യക്ഷൻ. അദ്ദേഹം എഴുന്നേറ്റു വന്നു ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു അധ്യക്ഷ പ്രസംഗത്തിന് മുന്നേ ഒരു ആമുഖ പ്രസംഗമുണ്ട് എന്ന്. അതിന്നായി അദ്ദേഹം ആ വ്യക്തിയെ സ്നേഹപൂർവ്വം വിളിച്ചുകൊണ്ടു അവതാരകയെ നോക്കി ഒന്ന് ചിരിച്ചു. അപ്പോഴും പക്ഷെ മേയറും കലക്ടറും അവതാരകയെ കുറ്റപ്പെടുത്തി നോക്കുന്നുണ്ടായിരുന്നു. അവതാരകയ്ക്കു മാറിപ്പോയതാണെന്നു മനസ്സിലാക്കി ആ സാഹചര്യത്തെ നന്നായി കൈകാര്യം ചെയ്ത മുനീറിനോട് ബഹുമാനം തോന്നി. നന്നായി ചെയ്യുന്ന അവതാരകയായിട്ടും എന്ത് പറ്റിയെന്നു അന്വേഷിച്ചപ്പോൾ അറിഞ്ഞത് സംഘാടകർ സ്‌ക്രിപ്റ്റ് ഒന്നും കൊടുത്തില്ല. കുറഞ്ഞ സമയം കൊണ്ട് അവിടെ ഇരുന്നു അവൾ തന്നെ തയ്യാറാക്കിയതാണ്. ഭ്രമതയിൽ ആദ്യം തെറ്റിയപ്പോൾ മേയറുടെ നോട്ടത്തിൽ മനസ്സ് ഉലയുകയും പിന്നെയും തെറ്റുകയുമാണുണ്ടായത്. മേയർ നോക്കേണ്ടത് അവളെ ആയിരുന്നില്ല സംഘാടകരെ ആയിരുന്നു.

ഞാനുൾപ്പെടെ മൂന്നാമത്തെ തവണയാണ് മുഖ്യമന്ത്രി അവതാരകരെ അതും സ്ത്രീകളെ വേദിയിൽ വച്ച് അപമാനിക്കുന്നത്. ഒരു വർഷം മുന്നേ കോഴിക്കോട് ടാഗോറിൽ നടന്ന അവാർഡ്ദാന പരിപാടിയിൽ അവതാരക ഞാനായിരുന്നു. ക്ഷണിക്കപ്പെടുന്ന വ്യക്തികളെ കുറിച്ച് ഞാൻ തന്നെയാണ് എന്റെ പരിപാടികളിൽ എഴുതി തയ്യാറാക്കുക. സംഘാടകർ കൂടുതൽ എഴുതാൻ പറഞ്ഞാലും വളരെ കുറച്ചെ എഴുതാറുള്ളൂ. ആവശ്യമില്ലാത്ത അലങ്കാരങ്ങൾ നൽകാറില്ല. ആ പരിപാടിയിലും മുഖ്യമന്ത്രിയെ പ്രസംഗിക്കാൻ വിളിക്കുമ്പോൾ രണ്ടേ രണ്ടു വരി വിശേഷണം കൊടുത്തു ക്ഷണിക്കുകയാണ്. ഞാൻ മുഴുമിപ്പിക്കും മുൻപ് മൈക്കിനടുത്തേയ്ക്കു വന്നു 'മാറി നിൽക്ക്' ( പഴയ കാലത്ത് ജന്മിമാർ അടിയാളന്മാരോട് പറയുന്നത് പോലെ ) എന്ന് പറഞ്ഞു മൈക്കിലൂടെ പ്രസംഗം തുടങ്ങി. എനിക്കൊന്നും മനസ്സിലായില്ല. ഞാനെന്തു തെറ്റാണ് ചെയ്തതെന്നും. ആളുകൾ എന്നെ ദയനീയമായി നോക്കുന്നുണ്ടായിരുന്നു. ഒന്ന് പതറിയെങ്കിലും തളർന്നില്ല. അത് അദ്ദേഹത്തിന്റെ മര്യാദ ആവും എന്ന് കരുതി കൂടുതൽ ഊർജ്ജത്തോടെ നിന്നു. പ്രസംഗം കഴിഞ്ഞു നന്ദി പറയാൻ മൈക്കിനടുത്തേയ്ക്കു നടക്കുമ്പോൾ പറയാൻ തീരുമാനിച്ചു. 'സർ..സാറിന്റെ മാറിനിൽക്ക് എന്ന ജന്മി പ്രയോഗത്തോട് വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് നന്ദി' എന്ന് . പക്ഷെ പറഞ്ഞില്ല .നന്ദി മാത്രം പറഞ്ഞു .

അന്നത്തെ ആ പരിപാടി തന്റെ ജീവിതവും സമ്പാദ്യവും ഭിന്നശേഷിക്കാർക്കായി മാറ്റിവച്ച ഒരു വലിയ മനുഷ്യന് അവാർഡു നൽകുന്ന ചടങ്ങായിരുന്നു . ആ ചടങ്ങു ഭംഗിയാവണമെന്നു ഏറെ ആഗ്രഹിച്ച ഞാൻ തന്നെ അതിന്റെ ഭംഗി നഷ്ടപ്പെടുത്തുന്നത് ശരിയാണെന്നു തോന്നിയില്ല . ജീവിതത്തിൽ ആദ്യമായിട്ടാണ് അപമാനിക്കപ്പെട്ടിട്ട് പ്രതികരിക്കാതെ നിന്നത്. പരിപാടി കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ആളുകളുടെ പ്രതികരണത്തിൽ നിന്നു മനസ്സിലായി പരിഹസിക്കപ്പെട്ടതു ഞാനല്ല മുഖ്യമന്ത്രിയാണെന്ന്. ന്യായീകരണക്കാർ പറയുന്നുണ്ടായിരുന്നു മുഖ്യന് പുകഴ്‌ത്തുന്നത് ഇഷ്ടമല്ലെന്ന്. രണ്ടു വരി വിശേഷണം ഏതൊരു വ്യക്തിയെ ക്ഷണിക്കുമ്പോളും നല്കുന്നതാണല്ലോ. അതെ നൽകിയിട്ടുള്ളൂ. എന്നാൽ ഇതേ മുഖ്യൻ ദേശാഭിമാനിയുടെ വേദിയിൽ അരമണിക്കൂറോളം അദ്ദേഹത്തെ പുകഴ്‌ത്തുന്നത് ആസ്വദിച്ചിരിക്കുന്നതിന്റെ വിഡിയോ ഞാൻ കണ്ടിട്ടുണ്ട്. രണ്ടു വർഷം മുന്നേ അവതാരകയുടെ ആമുഖം നീണ്ടു പോയി എന്ന് പറഞ്ഞു മുഖ്യമന്ത്രി ഒരു വേദിയിൽ നിന്നു ഇറങ്ങിപ്പോയിരുന്നു. ഇത്രയും ഇപ്പോൾ ഇവിടെ പറഞ്ഞത് മുഖ്യമന്ത്രി വീണ്ടും ഒരു അവതാരകയെ ആളുകളുടെ മുന്നിൽ അപമാനിച്ചതുകൊണ്ടാണ്.

വർഷങ്ങളായി നമ്മുടെ നാട്ടിൽ കാണുന്ന രീതിയാണ് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യുന്നത്. അത് ഇന്നും തുടരുന്നു . നിലവിളക്കൊക്കെ ചില വിഭാഗത്തിന്റേതു മാത്രമായി കാണാൻ തുടങ്ങിയത് ഈ അടുത്താണല്ലോ. അത്തരം രീതിയോട് വിയോജിപ്പുണ്ടെങ്കിൽ അത് സംഘാടകരെ നേരത്തെ അറിയിക്കണം. നിലവിളക്ക് ഒഴിവാക്കണം. ഇവിടെ ആ അവതാരക പൊതുവെ എല്ലാവരും ചെയ്യുന്നപോലെ ഉദ്ഘാടനം ചെയ്യുമ്പോൾ എല്ലാവരും എഴുന്നേൽക്കണമെന്നു പറഞ്ഞു. ഉദ്ഘാടനം നിലവിളക്ക് കൊളുത്തി ആയതു കൊണ്ട് കൊളുത്തുമ്പോൾ എഴുന്നേൽക്കണമെന്നു പറഞ്ഞു. അത്രയേ ഉള്ളൂ. വേണ്ടവർ എഴുന്നേറ്റാൽ മതി. ആരെയും നിർബന്ധിക്കുകയൊന്നും ഇല്ല. ഞാൻ ഉദ്ഘാടന സമയത്ത് കയ്യടിക്കാനാണ് പറയാറുള്ളത്. ചിലർ ചെയ്യും. ചിലർ ചെയ്യില്ല. ഞാൻ പങ്കെടുക്കുന്ന പരിപാടികൾ ഇങ്ങനെയൊക്കെ ആയിരിക്കണമെന്ന് മുഖ്യമന്ത്രിക്കോ അതേപോലെ ക്ഷണിക്കപ്പെടുന്ന വ്യക്തികൾക്കോ നിലപാടുണ്ടെങ്കിൽ ആദ്യമേ അത് സംഘാടകരെ അറിയിക്കണം. നിർബന്ധമായും പാലിച്ചിരിക്കാൻ നിർദ്ദേശം കൊടുക്കണം. അങ്ങിനെ വരുമ്പോൾ അവർ അത് അവതാരകയെ അറിയിക്കും . അതനുസരിച്ച് അവതാരക വേദിയിൽ പെരുമാറും. രാഷ്ട്രീയകാഴ്ചയ്ക്കല്ലാതെ യഥാർത്ഥത്തിലുള്ള സ്ത്രീ ബഹുമാനം ഉണ്ടെങ്കിൽ ചെയ്യേണ്ടത് അതാണ് അല്ലാതെ ആയിരക്കണക്കിന് ആളുകൾ നോക്കി നിൽക്കുമ്പോൾ അവതാരകയോട് ആജ്ഞാപിച്ചു ആളാവുകയല്ല ചെയ്യേണ്ടത് . ചെറുതായാലും വലുതായാലും അഭിമാനം എല്ലാവർക്കുമുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP