Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ആരും അതിന് കാരണക്കാരല്ല... ആരും ആരെയും വഞ്ചിച്ചില്ല...അപ്രതീക്ഷിതമായി പിരിയുകയായിരുന്നു; 'ഒരുമിച്ച് യാത്ര തുടങ്ങണമെന്ന് മോഹിച്ചാണ് നമ്മൾ ഒരാളെ കൂടെ കൂട്ടുന്നത്; പക്ഷേ സംഭവിച്ചത് മറ്റൊന്ന്; പ്രണയത്തകർച്ചയെ കുറിച്ച് വെളിപ്പെടുത്തി സ്വര ഭാസ്‌കർ

മറുനാടൻ ഡെസ്‌ക്‌

ബോളിവുഡ് ആഘോഷിച്ച പ്രണയമായിരുന്നു നടി സ്വര ഭാസ്‌കറിന്റേയും നിർമ്മാതാവും തിരക്കഥാകൃത്തുമായ ഹിമാൻഷു ശർമയുടേയും. അഞ്ചു വർഷത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ വർഷം ഇരുവരും വേർപിരിയുകയായിരുന്നു. ഇപ്പോൾ ബ്രേക്കപ്പിനെക്കുറിച്ച് മനസു തുറക്കുകയാണ് താരം.

പ്രണയത്തകർച്ച ദൗർഭാഗ്യകരമായിരുന്നെന്നും അത് കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നു എന്നുമാണ് സ്വര പറയുന്നത്. ആരും അതിന് കാരണക്കാരല്ല. ആരും ആരെയും വഞ്ചിച്ചില്ല. അപ്രതീക്ഷിതമായി പിരിയുകയായിരുന്നു എന്നാണ് പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിൽ സ്വര പറഞ്ഞു.

'ഒരുമിച്ച് യാത്ര തുടങ്ങണമെന്ന് മോഹിച്ചാണ് നമ്മൾ ഒരാളെ കൂടെ കൂട്ടുന്നത്. കുറച്ച് കാലം ആ യാത്ര മനോഹരമായി തുടരും. എന്നാൽ ഒരു ഘട്ടമെത്തുമ്പോൾ ഒരാൾ ഇടത്തോട്ടും മറ്റൊരാൾ വലത്തോട്ടും സഞ്ചരിക്കും. ചിലരാകട്ടെ പങ്കാളിക്ക് വേണ്ടി വഴിമാറി സഞ്ചരിക്കാൻ തയ്യാറാകും. മറ്റു ചിലർ അവർ സ്വയം തിരഞ്ഞെടുത്ത വഴിയിലൂടെ തന്നെ സഞ്ചരിക്കാൻ തീരുമാനിക്കും. അപ്പോൾ നമുക്ക് അയാളോട് വിട പറയേണ്ടി വരും'- സ്വര പറഞ്ഞു.

രാഞ്ജന എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. 2019 ജൂലൈയിലാണ് ഇരുവരും ബ്രേക്കപ്പിലായതായി തുറന്നുപറയുന്നത്. വിവാഹിതരാകുന്നു എന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയായിരുന്നു ബ്രേക്കപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP