Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഫേസ്‌ബുക്ക് പരിചയം പ്രണയമായി; വീഡിയോകോളിലൂടെ തീവ്രമായി; പത്ത് വർഷത്തിനൊടുവിൽ ഒന്നിക്കാൻ തീരുമാനിച്ചു; കടൽ കടന്ന് ഇന്ത്യയിലെത്തിയ സ്വീഡിഷ് യുവതിക്ക് വരണമാല്യം ചാർത്തി യു പിക്കാരനായ യുവാവ്

ഫേസ്‌ബുക്ക് പരിചയം പ്രണയമായി; വീഡിയോകോളിലൂടെ തീവ്രമായി; പത്ത് വർഷത്തിനൊടുവിൽ ഒന്നിക്കാൻ തീരുമാനിച്ചു; കടൽ കടന്ന് ഇന്ത്യയിലെത്തിയ സ്വീഡിഷ് യുവതിക്ക് വരണമാല്യം ചാർത്തി യു പിക്കാരനായ യുവാവ്

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: പ്രണയത്തിന് അതിരുകളില്ലെന്നത് യു.പിയിലെ ഏതാഹ് ജില്ലയിലെ ജനങ്ങൾ നേരിട്ട് കണ്ട് അറിയുകയാണ്. നാട്ടുകാരനായ പവൻ കുമാറിനെ വിവാഹം ചെയ്യാനായി വധു എത്തിയത് സ്വീഡനിൽ നിന്നാണ്. രാജ്യാതിർത്തികൾ മറികടന്നാണ് പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഇവർ ജീവിതത്തിൽ ഒന്നിച്ചത്.

ഉത്തർ പ്രദേശിലെ ഒരു യുവാവുമായി പ്രണയത്തിലായ യുവതി 6000 കിലോ മീറ്റർ താണ്ടി ഇന്ത്യയിലേക്ക് എത്തി ആ യുവാവിനെ വിവാഹം കഴിച്ച വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ക്രിസ്റ്റ്യൻ ലീബർട് എന്ന സ്വീഡിഷ് യുവതിയാണ് തന്റെ പ്രണയം സ്വന്തമാക്കാൻ രാജ്യാതിർത്തികൾ താണ്ടി ഇന്ത്യയിലെ യു.പിയിൽ എത്തിയത്.

പവൻ കുമാറും ലീബർടും ഫേസ് ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. 2012 ലാണ് ഇരുവരും പരിചയത്തിലാകുന്നത്. ഡെറാഡൂണിൽനിന്ന് ബി.ടെക് പൂർത്തിയാക്കിയ പവൻ കുമാർ ഒരു കമ്പനിയിൽ എഞ്ചിനീയറാണ്. ഫേസ്‌ബുക്ക് പരിചയം പ്രണയമാവുകയും നീണ്ട വർഷങ്ങൾ ഇരു രാജ്യത്തുമിരുന്ന് പ്രണയിച്ചതിനും ശേഷമാണ് വിവാഹത്തിലൂടെ ഒന്നിച്ചൊരു ജീവിതം തുടങ്ങാൻ ഇരുവരും പദ്ധതിയിട്ടത്. അതിനായി ലീബർട് ഇന്ത്യയിലേക്ക് വരികയായിരുന്നു.

ഏതാഹിലെ സ്‌കൂൾ കോമ്പൗണ്ടിൽ ഒരുക്കിയ വിവാഹ വേദിയിൽ ഹിന്ദു ആചാര പ്രകാരമാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇന്ത്യൻ വിവാഹ വസ്ത്രങ്ങൾ ധരിച്ച് ലീബെർട് പവൻ കുമാറിനെ മാലയിട്ട് ഭർത്താവായി സ്വീകരിച്ചു. വിവാഹത്തിന്റെ ദൃശ്യങ്ങൾ എ.എൻ.ഐ പങ്കുവെച്ചിരുന്നു. മകന്റെ സന്തോഷമാണ് തങ്ങളുടെയും സന്തോഷമെന്ന് പറഞ്ഞ പവൻ കുമാറിന്റെ പിതാവ് വിവാഹത്തിന് തങ്ങൾക്ക് പൂർണസമ്മതമായിരുന്നുവെന്നും കൂട്ടിച്ചേർത്തു.

ഈ വിവാഹത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിവാഹത്തിന്റെ വീഡിയോയിൽ, ഇന്ത്യൻ വിവാഹ വസ്ത്രം ധരിച്ച ക്രിസ്റ്റൻ ലിബർട്ടും വരൻ പരവൻകുമാറും ചടങ്ങിനിടെ മാല കൈമാറുന്നത് കാണാം. ഇതിന് മുമ്പും താൻ ഇന്ത്യയിൽ വന്നിട്ടുണ്ടെന്ന് യുവതി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP