Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിൽ സ്വപ്ന സുരേഷ് പങ്കെടുത്തെന്ന് കോൺഗ്രസ്; ഇ പി ജയരാജന്റെ ഭാര്യയുടെ ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിച്ചത് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അടക്കമുള്ളവർ; പരാതിയുമായി സിപിഎം പ്രവർത്തകർ

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിൽ സ്വപ്ന സുരേഷ് പങ്കെടുത്തെന്ന് കോൺഗ്രസ്; ഇ പി ജയരാജന്റെ ഭാര്യയുടെ ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിച്ചത് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അടക്കമുള്ളവർ; പരാതിയുമായി സിപിഎം പ്രവർത്തകർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണയും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസും വിവാഹിതരായ ദിവസത്തെ ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിച്ചു കോൺഗ്രസ് പ്രവർത്തകർ. വീണയുമായി സ്വപ്‌നയ്ക്ക് ബന്ധമുണ്ടെന്ന് വരുത്താൻ വേണ്ടി വിവാഹദിവസത്തെ ചിത്രങ്ങൾ മോർഫ് ചെയ്തായിരുന്നു പ്രചരണം.

വിവാഹ ചിത്രത്തിൽ മന്ത്രി ഇ. പി ജയരാജനും കുടുംബവും നിൽക്കുന്ന ചിത്രത്തിൽ ഇ.പിയുടെ ഭാര്യയുടെ ചിത്രം മോർഫ് ചെയ്ത് സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ ചിത്രം ചേർത്ത് മോർഫ് ചെയ്താണ് പ്രചാരണം.

ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ചിത്രത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കിക്കൊണ്ട് ഡിവൈഎഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം ഫേസ്‌ബുക്കിൽ പ്രതികരിക്കുകയും ചെയ്തിരുന്നു.

'നുണ തിന്ന് കഴിയുന്ന കാലമെല്ലാം കഴിഞ്ഞു പോയെന്ന് ഇനിയെങ്കിലും കോൺഗ്രസ്സ് മനസ്സിലാക്കണം. മിനിറ്റുകൾക്കുള്ളിൽ നുണയും അർദ്ധ സത്യങ്ങളും സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാകും. പൊളിച്ചടുക്കും. എന്നായിരുന്നു റഹീമിന്റെ പോസ്റ്റ്.

ഇതേചിത്രം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയും അഭിഭാഷകനുമായ ടി.ജി സുനിൽ കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയും ചിത്രം സ്വന്തം പ്രൊഫൈലിൽ നിന്ന് പങ്കുവെച്ചിട്ടുണ്ട്. ബിന്ദു കൃഷ്ണക്കെതിരെ കൊല്ലം എസ്‌പിക്കും, ടി .ജി സുനിലിനെതിരെ കണ്ണൂരിലും ഡിവൈഎഫ്ഐ പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP