Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ലോക് ഡൗൺ കാലത്തെ വർക്കൗട്ടിനിടെ കുറുമ്പ് കാട്ടി സുസ്മിത സെൻ; സൂപ്പർ കപ്പിൾസ് എന്ന് ആരാധകർ; യോ​ഗ ചെയ്യുന്നതിനിടെ താരം കാമുകനോട് കാട്ടിയത് ഇങ്ങനെ

ലോക് ഡൗൺ കാലത്തെ വർക്കൗട്ടിനിടെ കുറുമ്പ് കാട്ടി സുസ്മിത സെൻ; സൂപ്പർ കപ്പിൾസ് എന്ന് ആരാധകർ; യോ​ഗ ചെയ്യുന്നതിനിടെ താരം കാമുകനോട് കാട്ടിയത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ സുസ്മിതയും കാമുകൻ റോഹ്മാൻ ഷോവലും വിവാഹിതരാവാൻ പോവുന്നതായിട്ടാണ് വാർത്തകൾ. ഇരുവരും ലിവിങ് ടുഗദറായി ജീവിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ സുസ്മിതയുടെ സഹോദരന്റെ വിവാഹത്തിനും മറ്റ് പരിപാടികൾക്കും ന്യൂയർ ആഘോഷത്തിനും വെക്കോഷൻ സമയത്തുമെല്ലാം റോഹ്മാൻ ഒപ്പമുണ്ടായിരുന്നു. ബോളിവുഡിന്റെ ഇഷ്ട ജോഡികളാണ് സുസ്മിത സെന്നും റൊഹ്മാൻ ഷോളും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്കായി പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ഇപ്പോൾ ലോക്ക്ഡൗൺ സ്പെഷ്യൽ ചിത്രങ്ങൾ പോസ്റ്റ് ചെയിതിരിക്കുകയാണ് താരം. റൊഹ്മാനൊപ്പം യോ​ഗ ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് സുസ്മിത പങ്കുവെച്ചിരിക്കുന്നത്. റൊഹ്മാന്റെ ശരീരത്തിൽ തൂങ്ങിക്കിടന്ന് യോ​ഗസ്സനം ചെയ്യുകയാണ് സുസ്മിത. മനോഹരമായ കുറിപ്പിനൊപ്പമാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാമുകനൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകർ ആഘോഷമാക്കുകയാണ്. സൂപ്പർ കപ്പിൾസ് ആണെന്നാണ് കമന്റ്. ലോക്ക്ഡൗണിലെ മറ്റു വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. റൊഹ്മാനും സുസ്മിതയുടെ മകളെയും വിഡിയോയിൽ കാണാം.

പ്രയാസമേറിയ സമയങ്ങൾക്ക് അവസാനമില്ല. കഠിനമായി ചിലരത് ചെയ്യുന്നു. ജീവിതത്തിൽ പ്രതിജ്ഞാബദ്ധമായി തുടരുന്നത് പവർഫുൾ ആണ്. ജീവിതം എല്ലായിപ്പോഴും അതിനുള്ള വഴി കണ്ടെത്തും. ഒരു ഘട്ടത്തിൽ നമ്മളെല്ലാവരും ഒരു സേവനത്തിൽ ഏർപ്പെടേണ്ടതായി വരും. അത് എല്ലാ പ്രതിബന്ധങ്ങൾക്കും എതിരെ നമ്മളെ മാനസികമായി ശക്തി തരും ശാരീരിക ആരോഗ്യവുമുള്ളവരുമായിരിക്കാൻ സഹായിക്കും- സുസ്മിത എഴുതുന്നു.

ഇനിയും വിവാഹം കഴിക്കാതെ ഇത്രയും കാലം രണ്ട് പെൺകുട്ടികളെ ദത്തെടുത്ത് സിംഗിൾ മദറായി കഴിയുകയായിരുന്നു സുസ്മിത. ശേഷം ഒരു സുഹൃത്തിനെ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതോടെ സുസ്മിത വിവാഹിതയാവാൻ പോവുന്നതായി വാർത്തകളും വന്നു. എന്നാൽ ഇതുവരെ വിവാഹത്തെ കുറിച്ച് നടി മനസ് തുറന്നിട്ടില്ലെങ്കിലും ആൺ സുഹൃത്ത് സുസ്മിതയ്ക്കും മക്കൾക്കുമൊപ്പമായിരുന്നു.

1994 ൽ ഐശ്വര്യ റായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി കൊണ്ട് സുസ്മിത സെൻ ഫെമിന മിസ് ഇന്ത്യ കീരിടം സ്വന്തമാക്കിയിരുന്നു. പിന്നാലെ മിസ് യൂണിവേഴ്‌സ് മത്സരത്തിലും നടി പങ്കെടുത്തിരുന്നു. മിസ് വേൾഡ് കൂടി ആയതോടെയാണ് സുസ്മിതയെ തേടി സിനിമയിലേക്കുള്ള അവസരങ്ങൾ വരുന്നത്. ദസ്റ്റക് എന്ന ചിത്രത്തിലാണ് ആദ്യമായി സുസ്മിത അഭിനയിക്കുന്നത്. പിന്നീട് കൈനിറയെ അവസരങ്ങളായിരുന്നു ലഭിച്ചത്. 2010 ലാണ് അവസാനമായി അഭിനയിക്കുന്നത്.

 

      View this post on Instagram

Tough times don’t last...Tough people do!! #truethat ❤️ Staying committed to life is powerful...for life ALWAYS finds a way!!!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP