Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

തന്നെക്കാൾ 15 വയസിന് ഇളപ്പമുള്ള കാമുകൻ; രോഹ്മാൻ ഷോളിനെ തെരഞ്ഞെടുക്കാനുള്ള കാരണം വെളിപ്പെടുത്തി സുസ്മിത സെൻ

തന്നെക്കാൾ 15 വയസിന് ഇളപ്പമുള്ള കാമുകൻ; രോഹ്മാൻ ഷോളിനെ തെരഞ്ഞെടുക്കാനുള്ള കാരണം വെളിപ്പെടുത്തി സുസ്മിത സെൻ

മറുനാടൻ ഡെസ്‌ക്‌

ബോളിവുഡ് താരം സുസ്മിത സെന്നിന് 44 വയസ്സായി. എന്നാൽ കാമുകനാകട്ടെ, വെറും 29 വയസും. തന്നെക്കാൾ 15 വയസ്സിന് ഇളപ്പമുള്ള കാമുകനെ എങ്ങനെ തെരഞ്ഞെടുത്തു എന്ന് വെളിപ്പെടുത്തുകയാണ് താരം ഇപ്പോൾ. ഫിലിം കംമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് സുസ്മിത കാമുകനുമായുള്ള പ്രായ വ്യത്യാസത്തെ കുറിച്ച് മനസ്സു തുറന്നത്. ബന്ധം തുടങ്ങും മുമ്പ് കാമുകൻ രോഹ്മാൻ ഷോൾ പ്രായം മറച്ചുവച്ചതാണ് എന്നാണ് താരം വെളിപ്പെടുത്തിയത്. പരിചയപ്പെട്ട സമയത്ത് റോഹ്മാൻ പ്രായം വെളിപ്പെടുത്തിയില്ലെന്നും അതുകൊണ്ടു തന്നെ 15 വയസ്സിന്റെ വ്യത്യാസമുള്ള കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നുമാണ് സുസ്മിത പറഞ്ഞത്.

‘‘ എന്തോ കാരണം കൊണ്ട് ആദ്യമൊന്നും റോഹ്മാൻ പ്രായം വെളിപ്പെടുത്താൻ തയാറായില്ല. ഞാൻ ചോദിച്ചുകൊണ്ടേയിരുന്നു. എത്രയാണ് നിന്റെ പ്രായം ? കാഴ്ചയിൽ വളരെ ചെറുപ്പമാണല്ലോ ? അപ്പോഴൊക്കെ ‘ഊഹിക്കൂ’ എന്നായിരുന്നു അവന്റെ മറുപടി. പിന്നീടാണ് രോഹ്മാൻ ഇത്ര ചെറുപ്പമാണെന്നു ഞാൻ അറിഞ്ഞത്’’– സുസ്മിത പറഞ്ഞു. ‘‘ഈ ബന്ധം ഞങ്ങൾ തിരഞ്ഞെടുത്തതല്ല. ഈ ബന്ധം ഞങ്ങളെ തിരഞ്ഞെടുത്തതാണ്’’ എന്നും സുസ്മിത അഭിമുഖത്തിൽ പറഞ്ഞു. ഒന്നര വർഷമായി ഇരുവരും ഒന്നിച്ചാണ് താമസിക്കുന്നത്.

റോഹ്മാന്റെ ഒരു സന്ദേശമാണ് പരിചയപ്പെടാനും പ്രണയത്തിലാകാനും കാരണമായതെന്നു സുസ്മിത നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ രോഹ്മാൻ അയ്ച്ച സന്ദേശം അവിചാരിതമായാണ് സുസ്മിത കാണുന്നത്. വായിച്ചപ്പോൾ വളരെ ഹൃദ്യമായി തോന്നി. അതിനു നന്ദി അറിയിച്ച് മറുപടി നൽകുകയും ചെയ്തു. ഇങ്ങനെ സൗഹൃദം വളരുകയും പിന്നീട് ഇതു പ്രണയമായി മാറുകയുമായിരുന്നു.

ഫാഷൻ മോഡലാണ് റോഹ്മാൻ. ഒരു ഫാഷൻ ഷോയിൽവച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. അതിനുശേഷം ഇരുവരും നല്ല സുഹൃത്തുക്കളാവുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു. ഇരുവരുടെയും വിവാഹം എന്നാണെന്ന് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. ഒരു ജീവിതകാലം മുഴുവൻ പരിചയമുള്ള​ ഒരാളോടെന്ന പോലുള്ള ചിരപരിചിതത്വമാണ് റോഹ്മാനെ ആദ്യം കണ്ടപ്പോൾ തോന്നിയതെന്ന് ഒരു അഭിമുഖത്തിനിടെ സുസ്മിത പറഞ്ഞിരുന്നു. റെനി, അലിഷ എന്നീ രണ്ടു പെൺമക്കളാണ് സുസ്മിതയ്ക്കുള്ളത്. ഇരുവരെയും താരം ദത്തെടുത്തതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP