Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈ ചാറ്റ് വീണ്ടും വീണ്ടും കാണുമ്പോൾ ഹൃദയം തകരുന്നു; സുശാന്ത് എന്താണെന്ന് ലോകം അറിയണം: അന്തരിച്ച നടൻ സുശാന്ത് സിങ് രജ്പുത്തുമായുള്ള വാട്‌സ്ആപ്പ് ചാറ്റ് പുറത്ത് വിട്ട് നടി ലോറെൻ ഗോട്ടലിബ്

ഈ ചാറ്റ് വീണ്ടും വീണ്ടും കാണുമ്പോൾ ഹൃദയം തകരുന്നു; സുശാന്ത് എന്താണെന്ന് ലോകം അറിയണം: അന്തരിച്ച നടൻ സുശാന്ത് സിങ് രജ്പുത്തുമായുള്ള വാട്‌സ്ആപ്പ് ചാറ്റ് പുറത്ത് വിട്ട് നടി ലോറെൻ ഗോട്ടലിബ്

സ്വന്തം ലേഖകൻ

ന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതുമായുള്ള വാട്ട്‌സ്ആപ്പ് ചാറ്റ് പുറത്ത് വിട്ട് നടിയും നർത്തകിയുമായ ലോറെൻ ഗോട്ടലിബ്. നടനുമായി 2016ൽ നടത്തിയ ഈ ചാറ്റ് വീണ്ടും വീണ്ടും കാണുമ്പോൾ തന്റെ ഹൃദയം തകരുന്നുവെന്നും സങ്കടം സഹിക്കാനാകുന്നില്ലെന്നും ലോറെൻ പറയുന്നു. സുശാന്ത് എന്താണെന്ന് ലോകം അറിയണമെന്നും അഥിനാൽ താൻ ഈ ചാറ്റ് പങ്കുവയ്ക്കുകയാണെന്നും വ്യക്തമാക്കിയാണ് നടി സുശാന്തുമായുള്ള വാട്‌സ് ആപ്പ് ചാറ്റ് പുറത്ത് വിട്ടത്.

സിനിമയിൽ അഭിനയിക്കാൻ തനിക്ക് വലിയ ആഗ്രഹമുണ്ടെന്ന് സുശാന്തിനോട് തുറന്ന് പറഞ്ഞ ലോറെനെ മോട്ടിവേറ്റ് ചെയ്യുന്ന സുശാന്തിന്റെ ചാറ്റ് ആണ് നടി പുറത്ത് വിട്ടത്. സുശാന്ത് തന്റെ പുതിയ സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളും പങ്കുവയ്ക്കുന്നു. തനിക്ക് ഒരു വലിയ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കണമെന്ന് ലോറെൻ സുശാന്തിനോട് പറഞ്ഞു. അതിനായി അവസരം തേടണമെന്നും അവർ പറയുന്നു. അപ്പോൾ സുശാന്ത് നൽകിയ മറുപടി ഇങ്ങനെ. തീർച്ചയായും ശ്രമിക്കണം, ടെലിവിഷനിൽ നിന്ന് സിനിമയിലേക്കെത്തുക അത്ര എളുപ്പമല്ല. ഞാൻ അതീജിവിച്ചത് എന്റെ ആ?ഗ്രഹം അങ്ങനെ ആയതുകൊണ്ടാണ്- സുശാന്ത് പറഞ്ഞു.

ഒരു ശരാശരി കഴിവും സൗന്ദര്യവുമുള്ള തനിക്ക് ഇത് സാധിക്കുമെങ്കിൽ പ്രതിഭയുള്ള ലൊറെന് ഇതെല്ലാം എളുപ്പമായിരിക്കുമെന്ന് സുശാന്ത് പറയുന്നു. ലോറന് പ്രചോദനമേകുന്ന വാക്കുകളാണ് ചാറ്റിലുടനീളമുള്ളത്. സുശാന്ത് സ്‌നേഹവും കരുതലും കാണിക്കുന്ന ഒരാളായിരുന്നു എന്ന് എല്ലാവരും അറിയണം, സുശാന്ത് എന്താണെന്ന് ലോകം അറിയണം. അതിനാണ് ഈ ചാറ്റുകൾ പുറത്ത് വിടുന്നത്.''

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ധാരാളം വിദ്വേഷ പ്രചരണങ്ങൾ നടക്കുന്നുണ്ടെന്നും മറ്റുള്ളവരോട് എങ്ങനെയാണ് ദുഃഖിക്കേണ്ടത് എന്ന് പറയാൻ താൻ ആളല്ലെന്നും ലൊറെൻ കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP