Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണിന് ചുറ്റും കറുത്ത പാടുകളുകളും; ഊർജ്ജ സ്വലനല്ലാത്ത സംസാരവും; ചുറു ചുറുക്കുള്ള ചിരിയില്ലാതെ സുശാന്ത്; സുശാന്ത് സിങ് രജ്പുതിന്റെ അവസാന വീഡിയോ തരംഗം

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: അന്തരിച്ച പ്രിയനടൻ സുശാന്ത് സിങ് രജ്പുതിന്റെ അവസാന ദൃശ്യങ്ങൾ പുറത്ത്. മരിക്കുന്നതിന് തൊട്ടടുത്ത ദിവസങ്ങളിൽ ചിത്രീകരിച്ച വീഡിയോയിൽ ഊർജസ്വലനല്ലാത്ത കണ്ണിന് ചുറ്റും കറുത്ത പാടുകളുമായിട്ടാണ് സുശാന്ത് സംസാരിക്കുന്നത്. സംസാരത്തിൽ അസ്വാഭാവികതയും നിരാശയും പ്രകടമാണ്. സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകളുടെ ഫലമാകാം ഇതെന്നാണ് സോഷ്യൽ മീഡിയ പങ്കുവെക്കുന്ന സംശയം.

ലോക് ഡൗൺ സമയത്താണ് വീഡിയോ ചിത്രീകരിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. സംസാരരീതിയിലെ അസ്വാഭാവികതയിൽ നിരവധി സോഷ്യൽ മീഡിയ ഉപഭോക്താക്കളാണ് യൂ ട്യൂബ് വീഡിയോക്ക് താഴെ പ്രതികരണങ്ങളുമായി രംഗത്തുവന്നത്. താരത്തിന്റെ മരണത്തെ തുടർന്ന് വലിയ രീതിയിൽ ദുരൂഹത നിലനിൽക്കുമ്പോഴാണ് സുശാന്തിന്റേതായി പുതിയ വീഡിയോ പുറത്തുവരുന്നത്.

അതെ സമയം സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകി. കേസ് സിബിഐക്ക് കൈമാറണമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP