Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിനെ കൊലപ്പെടുത്തിയത് കറുത്ത വസ്ത്രം ധരിച്ച ഒരാൾ; മറ്റൊരാളെ രക്ഷിക്കാൻ വേണ്ടിയാണ് അദ്ദേഹം മരണമടഞ്ഞത് എന്നും വെളിപ്പെടുത്തൽ; പാരാനോർമൽ വിദഗ്ധനും ഗോസ്റ്റ് ഹണ്ടറുമായ ഷോൺ ലാർസണനും ഭാര്യ ട്രീസ ലാർസനും നടത്തിയ വെളിപ്പെടുത്തൽ വീഡിയോ കാണാം

ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിനെ കൊലപ്പെടുത്തിയത് കറുത്ത വസ്ത്രം ധരിച്ച ഒരാൾ; മറ്റൊരാളെ രക്ഷിക്കാൻ വേണ്ടിയാണ് അദ്ദേഹം മരണമടഞ്ഞത് എന്നും വെളിപ്പെടുത്തൽ; പാരാനോർമൽ വിദഗ്ധനും ഗോസ്റ്റ് ഹണ്ടറുമായ ഷോൺ ലാർസണനും ഭാര്യ ട്രീസ ലാർസനും നടത്തിയ വെളിപ്പെടുത്തൽ വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണം കൊലപാതകമെന്ന് വെളിപ്പെടുത്തൽ. അമേരിക്കയിൽ നിന്നുള്ള പാരാനോർമൽ വിദഗ്ധനും ഗോസ്റ്റ് ഹണ്ടറുമായ ഷോൺ ലാർസണനും ഭാര്യ ട്രീസ ലാർസനുമാണ് സുശാന്തിനെ ഒരാൾ കൊലപ്പെടുത്തുകയായിരുന്നു എന്ന് വെളിപ്പെടുത്തി രം​ഗത്തെത്തിയത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ ഒരാൾ സുശാന്തിനെ കൊലപ്പെടുത്തി എന്നാണ് ഇവർ പറയുന്നത്. സുശാന്തിന്റെ മരണശേഷം ഉയർന്ന വിവാദങ്ങൾ കെട്ടടങ്ങുംമുന്നേയാണ് പുതിയ വെളിപ്പെടുത്തൽ. ഇന്ത്യയിൽ നിന്നുള്ള കോസ്മോ പാരാനോർമൽ ആൻഡ് ഗോസ്റ്റ് ഹണ്ടിങ് സൊസൈറ്റിയിലെ അംഗവുമായി നടത്തിയ ഓൺലൈൻ ചാറ്റിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

‘ആത്മഹത്യയല്ല മരണ കാരണം. മറ്റൊരാളെ രക്ഷിക്കാൻ വേണ്ടിയാണ് അദ്ദേഹം മരണമടഞ്ഞത്. എന്നാൽ അത് ആർക്കു വേണ്ടിയാണെന്ന് അറിയില്ല. അതൊരു പുരുഷനാണ്. കറുത്ത വസ്ത്രം അണിഞ്ഞ ഒരാളാണ് ഇതിനു പിന്നിൽ.’–ട്രീസ ലാർസൻ പറയുന്നു. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇവരുടെ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് സുശാന്തിന്റെ കണ്ടെത്തിയത്. അവസാന നാളുകളിൽ താരം കടുത്ത മാനസിക പ്രശ്നങ്ങളിലൂടെ കടന്നു പോവുകയായിരുന്നു എന്നുള്ള റിപ്പോർട്ടുകളാണ് ആദ്യം പുറത്തുവന്നിരുന്നത്. താരത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ രം​ഗത്തെത്തിയിരുന്നു.

അതിനിടെ സുശാന്ത് സിങ് താമസിക്കുന്ന ബാന്ദ്രയിലെ ഫ്ലാറ്റിൽ പ്രേതബാധയുണ്ടെന്ന ചില റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. സുശാന്തിന്റെ കാമുകിയായിരുന്ന റിയ ഇതുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകൾ പൊലീസിനോടു പറഞ്ഞതായും റിപ്പോർട്ട് ഉണ്ട്. വീട്ടിലെ പ്രേതബാധയുടെ കാര്യത്തിൽ സുശാന്തിനും മനസിൽ ഭയമുണ്ടായിരുന്നതായി റിയ പറയുന്നു. അവസാനനാളുകളിൽ സുശാന്ത് ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങിയിരുന്നതായി റിയ പൊലീസിന് മൊഴി നൽകിയിരുന്നു.

സുശാന്തിന്റെ മരണത്തെ കുറിച്ച് പ്രമുഖ നിരൂപകൻ സുഭാഷ് ഷായുടെ ചില വെളിപ്പെടുത്തലുകൾ വിവാദമായിരുന്നു. അവസാന കാലങ്ങളിൽ സുശാന്തിന്റെ മാനസിക നില വല്ലാത്ത അവസ്ഥയിലായിരുന്നുവെന്നും ഇല്ലാത്ത ശബ്ദങ്ങൾ പോലും കേട്ട് അസ്വസ്ഥനാകുന്ന തരത്തിൽ കാര്യങ്ങൾ എത്തിയെന്നും ഷാ പറയുന്നു.

സുശാന്ത് ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങിയിരുന്നു. അവസാന ഒരുവർഷം അടച്ച് പൂട്ടപ്പെട്ട അവസ്ഥയിലായിരുന്നു സുശാന്ത്. അടുപ്പക്കാരെ പോലും തന്റെ വീട്ടിലേക്ക് കടത്തിയിരുന്നില്ല. യാതൊരു വിധ ഇടപെടലും പുറംലോകവുമായി സുശാന്തിനുണ്ടായിരുന്നില്ല. പൊതുപരിപാടികളിൽ എത്തുമെങ്കിലും അവാർഡ് ഷോകളിൽ പോലും സുശാന്ത് ഉണ്ടാവാറില്ലായിരുന്നു.

സംവിധായകൻ മഹേഷ് ഭട്ടിന്റെ അടുത്ത സുഹൃത്തായ സുഹൃത്ത് സെൻഗുപ്ത പറഞ്ഞ ചില കാര്യങ്ങളും ജാ വെളിപ്പെടുത്തി. തന്നെ പലരും കൊല്ലാൻ വരുന്നതായി സുശാന്തിന് തോന്നിയിരുന്നു. ഒരു ദിവസം വീട്ടിൽ അനുരാഗ് കശ്യപിന്റെ സിനിമ കണ്ടുകൊണ്ടിരിക്കുകയാണ്. റിയയും ഒപ്പമുണ്ടായിരുന്നു. ഞാൻ അനുരാഗിന്റെ ചിത്രം വേണ്ടെന്ന് വച്ചു. ഇപ്പോൾ അയാളെന്നെ കൊല്ലാൻ വരുമെന്ന് പെട്ടെന്ന് സുശാന്ത് റിയയോട് പറഞ്ഞിരുന്നു. ശരിക്കും റിയ ഭയന്ന് പോയെന്ന് അവരുടെ അനുഭവങ്ങൾ സൂചിപ്പിക്കുന്നു. അന്ന് മുതലാണ് റിയ സുശാന്തിനൊപ്പം താമസിക്കേണ്ടെന്ന് തീരുമാനിച്ചത്. ഇവർ പിന്നീട് ബന്ധം വേർപിരിഞ്ഞെന്ന് സുഹൃത സെൻഗുപ്ത പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP