Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞങ്ങൾ ജീവിച്ചത്​ ദമ്പതികളെപ്പോലെ; ഇപ്പോൾ ജീവിക്കുന്നത് ആരെയെങ്കി​ലും സ്​നേഹിച്ചുവെന്നതിനാലോ, അവരോടൊപ്പം ജീവിച്ചുവെന്നതിനാലോ തെറ്റായി കുറ്റം ചാർത്തപ്പെട്ട മുഴുവൻ ആളുകൾക്കും വേണ്ടി ജയിക്കാൻ; സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് റിയ ചക്രവർത്തി

ഞങ്ങൾ ജീവിച്ചത്​ ദമ്പതികളെപ്പോലെ; ഇപ്പോൾ ജീവിക്കുന്നത് ആരെയെങ്കി​ലും സ്​നേഹിച്ചുവെന്നതിനാലോ, അവരോടൊപ്പം ജീവിച്ചുവെന്നതിനാലോ തെറ്റായി കുറ്റം ചാർത്തപ്പെട്ട മുഴുവൻ ആളുകൾക്കും വേണ്ടി ജയിക്കാൻ; സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് റിയ ചക്രവർത്തി

മറുനാടൻ ഡെസ്‌ക്‌

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിനു ശേഷം ഏറെ ഉയർന്നു കേൾക്കുന്ന പേരാണ് കാമുകിയായ റിയാ ചക്രവർത്തിയുടേത്. സുശാന്തിന്റെ മരണത്തിനു പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ സിബിഐ അന്വേഷണം നടത്തണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായോട് ട്വിറ്ററിൽ ആദ്യം ആവശ്യപ്പെട്ടത് റിയയായിരുന്നു. മറ്റൊരു വലിയ പോസ്റ്റിലൂടെ സുശാന്തിന് റിയ വികാരപരമായി അന്ത്യാഞ്ജലി അർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് കഥയാകെ മാറിയത് സിനിമകളെ പോലും വെല്ലുന്ന നിലയിലായിരുന്നു. സുശാന്തിന്റെ മരണത്തിന് പിന്നിൽ റിയ ചക്രവർത്തിയാണ് എന്ന തരത്തിലുള്ള ആരോപണങ്ങളാണ് പല കോണുകളിൽ നിന്നും ഉയരുന്നത്.

പല ഏജൻസികളും അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന കേസിൽ റിയ ചക്രവർത്തിയെ നിരന്തരം ചോദ്യം ചെയ്യുന്നുണ്ട്​. ഇന്ത്യടുഡേ കൺസൽറ്റിങ്​ എഡിറ്റർ രാജ്​ദീപ്​ സർദേശായി, സുശാന്തുമായുള്ള ബന്ധവും അദ്ദേഹത്തി​ന്റെ മരണവും ഉൾപെടെയുള്ള വിഷയങ്ങളിൽ ചോദ്യങ്ങളുന്നയിച്ച്​ റിയയുമായി അഭിമുഖം നടത്തിയിരുന്നു. ആരോപണങ്ങളുടെ കുന്തമുനകളും അന്വേഷണ ഏജൻസികളുടെ നിഴലുകളും ഇല്ലാത്ത സാധാരണ ദിവസത്തിന് വേണ്ടിയാണ് താൻ പൊരുതുന്നതെന്ന് റിയ ചക്രവർത്തി പറയുന്നു.

കർണാടകയിലെ ബെംഗളൂരുവിലുള്ള ഒരു ബംഗാളി കുടുംബത്തിലാണ് റിയയുടെ ജനനം. പിതാവ് ഇന്ത്യൻ സൈന്യത്തിൽ ഓഫിസർ ആയിരുന്നതിനാൽ ആർമി പബ്ലിക് സ്‌കൂളിലായിരുന്നു പഠനം. എംടിവി ടാലന്റ് ഹണ്ടിൽ റണ്ണർ അപ്പായതിനു പിന്നാലെ നിരവധി ടിവി ഷോകളിൽ അവതാരകയായി. 2013-ൽ 'മേരേ ഡാഡ് കി മാരുതി' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ തുടക്കം കുറിക്കുന്നത്. 2012-ൽ 'തുനീഗ തുനീഗ' എന്ന തെലുങ്ക് ചിത്രത്തിലും വേഷമിട്ടിരുന്നു.

2014ൽ സൊനാലി കേബിൾ എന്ന ചിത്രത്തിലും 2018ൽ ജലേബി എന്ന ചിത്രത്തിലും വേഷമിട്ടു. യാഷ്‌രാജ് ഫിലിംസിന്റെ 'ബാങ്ക്‌ചോർ', 'ഹാഫ് ഗേൾഫ്രണ്ട്്' എന്നീ സിനിമകളിലും റിയ അഭിനയിച്ചിരുന്നു. യാഷ്‌രാജ് ഫിലിംസിന്റെ ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് സുശാന്തുമായി അടുക്കുന്നത്. റിയയുടെ അഭിനയജീവിതത്തേക്കാൾ ഉയർന്നുകേട്ടിരുന്നത് സുശാന്തുമായുള്ള പ്രണയ വാർത്തകളായിരുന്നു. കഴിഞ്ഞ വർഷം ഇരുവരും ലഡാക്കിൽ അവധി ആഘോഷത്തിനു പോയതോടെയാണു ബന്ധം കൂടുതൽ പരസ്യമായത്. കാമുകിയുടെ റോളിൽനിന്ന് വില്ലത്തിയുടെ റോളിലേക്കു കാമുകന്റെ കുടുംബം റിയയെ ഉൾപ്പെടുത്തിയതോടെ നിയമപരമായ പോരാട്ടത്തിന് ഒരുങ്ങുകയാണ് റിയ

അഭിമുഖത്തി​ന്റെ പൂർണരൂപം...

ചോദ്യം: വലിയ നടിയാകണമെന്ന മോഹവുമായാണ്​ നിങ്ങൾ ബോളിവുഡിൽ എത്തി​യത്​. ഇപ്പോൾ നിങ്ങൾ ഒരു വില്ലത്തിയായി മുദ്രകുത്തപ്പെട്ടിരിക്കുന്നു..

ഉത്തരം: ഇതാണ്​ ഇപ്പോൾ എ​ന്റെ ജീവിതമെന്ന്​ വിശ്വസിക്കാൻ കഴിയുന്നില്ല. എ​ന്റെ സ്വപ്​നങ്ങൾ മരിച്ചുപോയിരിക്കുന്നു. ദീർഘമായൊന്ന്​ നിശ്വസിക്കാനാണ്​ ഞാനിപ്പോൾ ആഗ്രഹിക്കുന്നത്​. നാലോ അ​ഞ്ചോ അന്വേഷണ ഏജൻസികൾ എ​ന്റെ പിന്നിലില്ലാത്ത സമയവും ഞാൻ മോഹിക്കുന്നു. ഒരു സാധാരണ ദിവസമാണ്​ എനിക്ക്​ വേണ്ടത്​. മാതാപിതാക്കളോടൊത്ത്​ പ്രാതലൊക്കെ കഴിച്ചിരിക്കാൻ സാധിക്കുന്ന ഒരു സാധാരണ ദിവസം. അതിനായി ഞാൻ പൊരുതും.

ചോദ്യം: സുശാന്തുമായുള്ള നിങ്ങളുടെ ബന്ധത്തെക്കുറിച്ച്​ പറയാമോ.

ഒരുപാടുകാലമായി ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. യഷ്​രാജ്​ സ്​റ്റുഡിയോയിലെ ജിമ്മിൽവെച്ച്​ 2013ലാണ്​ ഞങ്ങൾ പരിചയ​െപ്പടുന്നത്​. എ​ന്റെ സിനിമ റിലീസ്​ ചെയ്​തി​ട്ടേ ഉണ്ടായിരുന്നുള്ളൂ. 'കൈ പോ ചേ'ക്കുശേഷം യഷ്​രാജ്​ ഫിലിംസുമൊന്നിച്ച്​ സുശാന്ത്​ പ്രവർത്തിച്ചു തുടങ്ങിയ സമയമായിരുന്നു അത്​. ഇതിനിടയിൽ അവാർഡ്​ ​േഷാകളിൽ ഞങ്ങൾ വല്ലപ്പോഴും കണ്ടുമുട്ടിയിരുന്നു. വർഷത്തിൽ ഒരിക്കൽ മാത്രം കണ്ടുമുട്ടിയാൽപോലും എല്ലാ പ്രശ്​നങ്ങളും ഞങ്ങൾ ചർച്ച ചെയ്യുമായിരുന്നു. മറ്റുള്ളവരിൽനിന്ന്​ വ്യത്യസ്​തനായി അന​ുഭവപ്പെട്ട സുശാന്തിനെ എനിക്ക്​ ഇഷ്​ടമായിരുന്നു. 2019 ഏപ്രിൽ 13ന് ​രോഹിണി അയ്യരുടെ പാർട്ടിയിൽ ഞങ്ങൾ കണ്ടുമുട്ടി. അവിടെനിന്നാണ്​ ഞങ്ങളുടെ ബന്ധത്തി​െൻറ തുടക്കം. എന്നെ ആദ്യം കണ്ടപ്പോഴേ ഇഷ്​ടം തോന്നിയിരുന്നുവെന്ന്​ സു​ശാന്ത്​ പറഞ്ഞു. അവനെ സ്​നേഹിച്ചുപോയി എന്നതിന്​ ഇത്ര വലിയ വിലയൊടുക്കേണ്ടി വരുമെന്ന്​ ഞാനെങ്ങനെ അറിയാനാണ്​.

എന്താണ്​ സുശാന്തിൽ നിങ്ങളെ ആകർഷിച്ചത്​?

ഞാൻ കണ്ടുമുട്ടിയതിൽവെച്ചേറ്റവും സത്യസന്ധനായ വ്യക്​തിയായിരുന്നു അവൻ. എ​ന്റെ ജീവിതം പിന്നെ അവനെ ചുറ്റിപ്പറ്റിയായി. അവനെന്നോടു കാട്ടിയ ഇഷ്​ടം, മതിപ്പും ആദരവും ഏറെ വർധിപ്പിച്ചു. ഞങ്ങൾക്കിടയിലെ സൗഹൃദം ഞങ്ങളുടെ ബന്ധം, വിശ്വാസം, സത്യസന്ധത, പരസ്​പരധാരണ തുടങ്ങിയവയുടെ അടിസ്​ഥാനത്തിലായിരുന്നു. ജീവിതത്തിലെ ഉയർച്ച താഴ്​ച്ചകൾക്കൊന്നും അവിടെ സ്​ഥാനമുണ്ടായിരുന്നില്ല.

ജൂൺ എട്ടിന്​ സുശാന്തിനെ വിട്ടുപോയത്​ എന്തുകൊണ്ടാണ്​​?

ലോക്​ഡൗണിനിടെ, സുശാന്തി​ന്റെ വിഷാദരോഗം മൂർച്​ഛിച്ചു. മാനസികഭാവം​ പൊടുന്നനെ വിപരീത ദിശകളി​ലേക്ക്​ മാറിമറിയുകയായിരുന്നു. ദിനേനയെന്നോണം അതുണ്ടായിക്കൊണ്ടിരുന്നു. പേടിച്ചുപോയ ഞാൻ ജൂൺ മൂന്നിന്​ ​ഡോ. കെർസി ചവ്​ദയെ ബന്ധപ്പെട്ടു. വിഷാദരോഗം വീണ്ടും മുർച്​ഛിച്ചിട്ടുണ്ടെന്ന്​ മാത്രമല്ല, സുശാന്ത്​ മനോവിഭ്രാന്തി കാട്ടുന്നതായും ഞാൻ അദ്ദേഹത്തോട്​ പറഞ്ഞു. ഡോക്​ടർ സുശാന്തിനെ വിളിച്ച്​ സംസാരിച്ചു. സുശാന്തിന്​ ചികിത്സ ആവശ്യമാണെന്ന്​ ഡോ. ചവ്​ദ പറഞ്ഞു.
ജൂൺ ഒന്നുമുതൽ സുശാന്ത്​ എന്നിൽനിന്ന്​ അൽപം അകന്നുനിൽക്കുന്നതുപോലെ തോന്നിയിരുന്നു. 'നീ വീട്ടിലേക്ക്​ പോവണം' എന്ന്​ അവൻ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. ജൂൺ എട്ടിന്​ ഡോ. സൂസൻ വാക്കറുമായി ഒരു തെറാപ്പി സെഷൻ ഞാൻ പ്ലാൻ ചെയ്​തിരുന്നു. എന്നാൽ, അത്​ അവ​ന്റെ സ്​ഥലത്തുവെച്ച്​ വേണ്ടെന്നും എന്നോട്​ വീട്ടിൽ പോകാനുമായിരുന്നു സുശാന്തി​ന്റെ നിർദ്ദേശം. സഹോദരി മീട്ടു വരുമെന്നും സുശാന്ത്​ പറഞ്ഞു. കൂർഗിലേക്ക്​ താമസം മാറ്റുന്ന കാര്യങ്ങളാണ്​ ജൂണിൽ മുഴുവൻ സുശാന്ത്​ കുടുംബാംഗങ്ങളെ വിളിച്ച്​ സംസാരിച്ചത്​. താമസം മാറുന്നതിന്​ സഹായിക്കാൻ ആരെങ്കിലും വരണമെന്നും സുശാന്ത്​ അവരോട്​ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അവരിൽനിന്ന്​ പ്രതികരണമുണ്ടായില്ല. മീട്ടു അവിടേക്ക്​ വന്ന ശേഷമേ താൻ അവിടം വിട്ടുപോകുകയുള്ളൂ എന്ന കണ്ടീഷൻ ഞാൻ സുശാന്തിനു മുമ്പാകെ വെച്ചിരുന്നു. ഒരു വ്യക്​തി മാനസികാരോഗ്യ പ്രശ്​നങ്ങളുമായി പോരടിക്കു​മ്പോൾ കുടുംബാംഗങ്ങൾ അടുത്തുണ്ടായിരിക്കണ​മെന്നത്​​ പ്രധാനമാണ്​. ഞാനും സുശാന്തി​ന്റെ കുടുംബവുമായി തുടക്കംമുതലേ അത്ര നല്ല ബന്ധമല്ലായിരുന്നു. ചില പ്രശ്​നങ്ങളുണ്ടായിരുന്നു. അവർക്കൊരിക്കലും എന്നെ ഇഷ്​ടമല്ലായിരുന്നു. അതിപ്പോൾ കൂടുതൽ സ്​പഷ്ടമാവുന്നു.

മഹേഷ്​ ഭട്ടിന്​ നിങ്ങൾ അയച്ച വാട്​സാപ്​ ​സന്ദേശത്തിൽ സുശാന്തുമായി വേർപിരിയുകയാണെന്ന സൂചനകളാണല്ലോ ഉള്ളത്​​?

ഞാൻ മഹേഷ്​ ഭട്ടിനോട്​ ഇക്കാര്യം സംസാരിച്ചത്​ അദ്ദേഹം എനിക്ക്​ പിതൃതുല്യനായതുകൊണ്ടാണ്​. ഇനിയും സഹിക്കാനുള്ള കരുത്ത്​ എനിക്കില്ലെന്ന്​ പറയാനാണ്​ ഞാൻ അദ്ദേഹത്തെ വിളിച്ചത്​. 'സുശാന്ത്​ എന്നെ അവ​ന്റെ വീട്ടിൽനിന്ന്​ പുറത്താക്കി. ഞാൻ ഇനി എന്തു ചെയ്യും?' എന്ന്​ അദ്ദേഹത്തോട്​ ചോദിച്ചു. എ​ന്റെ പിതാവിനെക്കുറിച്ച്​ ചിന്തിക്കാനും അദ്ദേഹത്തിനുവേണ്ടി കരുത്തോടെയിരിക്കാനുമായിരുന്നു മഹേഷ്​ ഭട്ടി​ന്റെ മറുപടി. ഞങ്ങൾ തമ്മിലുള്ള ഈ സംഭാഷണം വരെ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ആകെ തകർന്നിരിക്കു​മ്പോൾ ആരുടെയും ഉപദേശം തേടാൻ പോലും എനിക്ക്​ കഴിയില്ലേ? അതൊരു ക്രിമിനൽ കുറ്റമാണോ?

യൂറോപ്പിൽവെച്ച്​ എന്താണ്​ സംഭവിച്ചത്​? എപ്പോഴാണ്​ സുശാന്തി​ന്റെ മാനസികാരോഗ്യ പ്രശ്​നങ്ങളെക്കുറിച്ച്​ അറിഞ്ഞത്​?

ഞങ്ങൾ പാരിസിലെത്തിയപ്പോൾ, മൂന്നു ദിവസത്തേക്ക്​ സുശാന്ത്​ മുറിയിൽനിന്ന്​ പുറത്തിറങ്ങിയില്ല. തെരുവിൽ കറങ്ങിനടക്കാനും തമാശ കാട്ടാനുമൊക്കെ ഏറെ ഇഷ്​ടപ്പെടുന്ന അവൻ ആ രീതിയിൽ ​െപരുമാറുന്നത്​ അപരിചിതമായി തോന്നി. സ്വിറ്റ്​സർലൻഡിലെത്തിയപ്പോൾ സുശാന്ത്​ സന്തോഷവാനായിരുന്നു. ഇറ്റലിയിൽ ഞങ്ങൾ താമസിച്ച ഹോട്ടലി​െൻറ മുറിയിൽ ഇരുണ്ട നിറത്തിലുള്ള പെയിൻറിങ്ങുകളുണ്ടായിരുന്നു. അന്ന്​ രാത്രി സുശാന്ത്​ ഉറങ്ങിയില്ല. മുറിയിൽ എന്തോ ഉണ്ടെന്നായിരുന്നു സുശാന്ത്​ കാരണം പറഞ്ഞത്​. എന്നാൽ, ആ ഹോട്ടൽ മാറാൻ അവൻ തയാറായതുമില്ല. അവ​െൻറ അവസ്​ഥ അത്ര ശരിയല്ലെന്നു മനസ്സിലാക്കിയ ഞങ്ങൾ ആ ട്രിപ്​ വെട്ടിച്ചുരുക്കി ഉടൻ മടങ്ങിപ്പോന്നു.

നിങ്ങളും നിങ്ങളുടെ കുടുംബവും സുശാന്തിനെക്കൊണ്ടാണ്​ ജീവിച്ചിരുന്നതെന്നാണ്​ ആരോപണം?

സുശാന്ത്​ അനാവശ്യമായി പണം ചെലവാക്കുന്നത്​ പ്രശ്​നമായി എനിക്ക്​ തോന്നിയിരുന്നു. ഒരു സ്​റ്റാറിനെപ്പോലെ, രാജാവിനെപ്പോലെ ഒക്കെയാണ്​ അവൻ ജീവിച്ചത്​. ഞങ്ങൾ ഒന്നിച്ചു താമസിക്കുന്നതിനു മുമ്പ്​ സുഹൃത്തുക്കളുമൊന്നിച്ച്​ തായ്​ലൻഡ്​ യാത്രക്ക്​ 70 ലക്ഷം രൂപ പൊടിച്ചിട്ടുണ്ട്​. പ്രൈവറ്റ്​ ജെറ്റ്​ വാടകക്കെടുത്തായിരുന്നു ആ യ​ാത്ര. ഞാൻ സുശാന്തി​െൻറ പണംകൊണ്ട്​ ജീവിച്ചിരുന്നയാളല്ല. ഞങ്ങൾ ദമ്പതികളെപ്പോലെയാണ്​ ജീവിച്ചത്​.

നിങ്ങളും സഹോദരൻ ഷോവികും സുശാന്തി​െൻറ രണ്ടു കമ്പനികളിൽ ഡയറക്​ടർമാരായിരുന്നു. ഈ കമ്പനികൾക്ക്​ നിങ്ങളുടെ ​സഹോദര​െൻറ പേരിൽ ബിനാമി അക്കൗണ്ടുകളുള്ളതായാണ്​ ആ​േരാപണം. സുശാന്തിൽനിന്ന്​ പണം അടിച്ചുമാറ്റിയതായാണ്​ പ്രചരിക്കുന്നത്​?

എന്താണ്​ തെളിവ്​? ആ അക്കൗണ്ടുകൾ നോക്കൂ. ഒരു ചില്ലിക്കാശുപോലും അതിലേക്ക്​ വക മാറ്റിയിട്ടില്ല. മറ്റേ കമ്പനി ഒരു എൻ.ജി.ഒ ആണ്​. കുട്ടികൾക്ക്​ സൗജന്യ വിദ്യാഭ്യാസം നൽകുന്നതിനായി സുശാന്ത്​ സ്​ഥാപിച്ചതാണ്​ അത്​. അതിൽ 99 ശതമാനം ഓഹരിയും സുശാന്തി​േൻറതാണ്​. ഷോവിക്​ ഒരു ശതമാനം ഓഹരിയുമായി പേരിനു മാത്രമാണ്​ ആ കമ്പനിയിലുള്ളത്​. എ​െൻറയും ഷോവികി​​െൻറയും പേരിലേക്ക്​ ഈ കമ്പനിയുടേതായി ഒരു ഇടപാടും നടത്തിയിട്ടില്ല.

15 കോടി രൂപ സുശാന്തി​െൻറ അക്കൗണ്ടിൽനിന്ന്​ നിങ്ങൾ കൈമാറ്റം ചെയ്​തെന്നാണ്​ അദ്ദേഹത്തി​െൻറ പിതാവ്​ ആരോപിക്കുന്നത്​?

ഞാൻ അടിച്ചുമാറ്റിയെന്ന്​ പറയുന്ന ആ 15 കോടി എവിടെ? അതെ​െൻറ അക്കൗണ്ടിലില്ല. എല്ലാ അന്വേഷണ ഏജൻസികളുമായും ഞാൻ സഹകരിക്കുന്നുണ്ട്​. സുശാന്തി​െൻറ അക്കൗണ്ടിൽ 15 കോടി രൂപ ഇല്ലായിരുന്നുവെന്ന്​ ഇപ്പോൾ വെളിപ്പെടുന്നുണ്ട്​. അത്രയും രൂപ അക്കൗണ്ടിൽ ഉണ്ടായിരുന്നുവെന്ന്​ സുശാന്തി​െൻറ പിതാവ്​​ എങ്ങനെ അറിഞ്ഞു.
കുടുംബവുമായി സുശാന്ത്​ അടുക്കുന്നത്​ നിങ്ങൾ തടഞ്ഞുവെന്നാണ്​ അവർ ആരോപിക്കുന്നത്​. വാട്​സാപ്​ സന്ദേശങ്ങൾക്കുപോലും അവൻ മറുപടി അയച്ചില്ല. സ്​റ്റാഫിനെയൊ​െക്ക മാറ്റി സുശാന്തി​െൻറ ജീവിതം നിയന്ത്രിക്കാൻ ശ്രമിച്ചുവെന്നും കുറ്റപ്പെടുത്തുന്നു?
അതവർ പറയുന്നതാണ്​. സത്യം ഒട്ടുമില്ല. ജൂൺ എട്ടിന്​ സഹോദരി മീട്ടുവിനൊപ്പമാണ്​ സുശാന്ത്​ ഉണ്ടായിരുന്നത്​. ഫെബ്രുവരിയിൽ സഹോദരിക്കും സഹോദരീ ഭർത്താവിനുമൊപ്പം ബാന്ദ്രയിലെ കഫേയിൽ അവൻ സമയം ചെലവിട്ടിരുന്നു. പിന്നെ എവിടെനിന്നാണ്​ ഈ തടഞ്ഞുവെക്കൽ ഉണ്ടായത്​? ജനുവരി 20ന്​ റോഡുമാർഗം ചണ്​ഡിഗഡിൽ സഹോദരിയുടെ വീട്ടിൽപോയി പെ​ട്ടെന്നുതന്നെ അവൻ തിരിച്ചുവന്നു. എന്തുകൊണ്ട്​ അവർ അവ​െന തടഞ്ഞുനിർത്തിയില്ല? സുശാന്ത്​​ നിങ്ങളോടൊപ്പം താമസിക്കാൻ ആഗ്രഹിച്ചിരുന്നില്ല. ഒരുപക്ഷേ, അവനത്​ ഇഷ്​ടപ്പെട്ടിട്ടുണ്ടാവില്ല. അത്ര പെ​ട്ടെന്ന്​ സുശാന്ത്​ തിരിച്ചുവരുമെന്ന്​ ഞാൻ കരുതിയതേ ഇല്ലായിരുന്നു.

സുശാന്തി​നെ അത്രയധികം ഇഷ്​ടമായിരുന്നിട്ടും, അവ​ന്റെ കുടുംബ​വുമായി ഒത്തുപോവാൻ നിങ്ങൾ ശ്രമിച്ചില്ലേ?

ഒരുപാട്​ ശ്രമിച്ചു. സഹോദരിമാർ അവനെ കാണാൻ വന്നപ്പോൾ മൂത്ത സഹോദരി നീതുവി​ന്റെ കാൽതൊട്ടു വന്ദിച്ചു ഞാൻ. അഭിപ്രായഭിന്നതകളൊക്കെ

മറന്ന്​ പ്രിയങ്കയെ ആ​ശ്ലേഷിച്ചു. അവരുടെ സഹോദര​ന്റെ മാനസിക ആരോഗ്യമായിരുന്നു എനിക്ക്​ പ്രധാനം. രണ്ടുമാസത്തോളം അവരെ അവൻ കരഞ്ഞുവിളിച്ചുകൊണ്ടിരുന്നു. എന്തുകൊണ്ടവർ നേരത്തേ വന്നില്ല? കുടുംബം അവ​െൻറ കാര്യത്തിൽ കൂടുതൽ ഇടപെടണമെന്നാണ്​ ഞാൻ ആഗ്രഹിച്ചത്​. മാനസികമായി അവനെ സഹായിക്കണമെന്നും. പക്ഷേ, അവരുടെ വരവും പോക്കും ഒരുദിവസത്തിലൊതുങ്ങി.

സുശാന്തി​െൻറ പിതാവിനെ കുറിച്ച്​?

ചെറുപ്പംമുതൽക്കേ പിതാവുമായുള്ള ബന്ധം അത്ര ഊഷ്​മളമായിരുന്നില്ല എന്നാണ്​ സുശാന്ത്​ പറഞ്ഞത്​. സുശാന്ത്​ കുഞ്ഞായിരിക്കു​േമ്പാഴേ പിതാവ്​ അവ​െൻറ അമ്മയെ ഒഴിവാക്കി. അമ്മയുമായിട്ടായിരുന്നു സുശാന്തിന്​ ഏറ്റവും അടുപ്പം. പിതാവി​െൻറ പ്രവൃത്തികൾ പലതും അവനെ വേദനിപ്പിക്കുന്നവയുമായിരുന്നു. 2019ൽ ഞാൻ സുശാന്തി​െൻറ ജീവിതത്തിലേക്ക്​ കടന്നുവരുന്നതിന്​ അഞ്ചു വർഷം മുമ്പുവരെ സുശാന്ത്​ പിതാവിനെ കണ്ടിരുന്നതേയില്ല.

വിഷാദരോഗം കാരണമാണോ നിങ്ങൾ സുശാന്തിൽനിന്ന്​ അകന്നത്​?

യഥാർഥത്തിൽ അത്​ ഞങ്ങളെ കൂടുതൽ അടുപ്പിച്ചി​ട്ടേയുള്ളൂ. ആരുടെയെങ്കിലും പരിചരണം ഏറ്റെടുക്കു​േമ്പാൾ, നിങ്ങൾ നഴ്​സോ അമ്മയോ പോലെയാണ്​. അവരുടെ എല്ലാ തെറ്റുകളും നിങ്ങൾ​ പൊറുക്കും. ഉപാധികളൊന്നുമില്ലാതെ അവരെ സ്​നേഹിച്ചു തുടങ്ങും. അവരെ കൂടുതൽ അറിയാൻ കഴിയും. അവരാക​ട്ടെ, യഥാർഥ വികാരങ്ങൾ നിങ്ങളുമായി പങ്കുവെക്കും. അത്​ ബന്ധത്തിൽ ഏറെ മാറ്റംവരുത്തും. അതാണ്​ സു​ശാന്ത്​ എന്നോടും ഞാൻ സുശാന്തി​േനാടും ചെയ്​തതും. 24 മണിക്കൂറും വിഷാദത്തിനടിമയൊന്നുമായിരുന്നില്ല സുശാന്ത്​. ചില ദിവസങ്ങളിൽ അവസ്​ഥ മോശമായിരുന്നെന്ന്​ മാത്രം.

സുശാന്തിനെ നിങ്ങളുടെ കരിയറി​െൻറ വളർച്ചക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടി ഉപയോഗപ്പെടുത്തിയെന്ന ആരോപണത്തെക്കുറിച്ച്​..?

ഇതേക്കുറിച്ച്​ നിങ്ങൾക്ക്​ റൂമി ജാഫ്രിയോട്​ ചോദിക്കാം. 2019 ജൂൺ-ജൂലൈ മാസങ്ങളിൽ ഞാൻ 'ചെഹ്​രെ'യുടെ ഷൂട്ടിങ്ങിലായിരിക്കുന്ന സമയത്ത്​ സുശാന്ത്​ ഇടക്കിടെ എന്നെക്കാണാൻ സെറ്റിൽ വരുമായിരുന്നു. റൂമിയെ അവിടെവെച്ച്​ അവൻ കണ്ടു. അവർ ഒന്നിച്ച്​ നാദിറ ബബ്ബാറി​െൻറ തിയറ്റർ ഗ്രൂപ്പിൽ പ്രവർത്തിച്ചിരുന്നു. പരസ്​പരം അറിയാവുന്നവരുമാണ്​. 'ലൈല മജ്​നു' നാടകം എനിക്കൊപ്പം കളിക്കണമെന്ന ആഗ്രഹം സുശാന്ത്​ റൂമിയോട്​ പറഞ്ഞിരുന്നു. റൂമി എഴുതാനും അന്നു കപുർ അത്​ സംവിധാനം ചെയ്യാനുമായിരുന്നു ആലോചന. കൂടാതെ, തനിക്ക്​വേണ്ടി റൂമി ഒരു സിനിമ ഒരുക്കണമെന്നും അതിൽ എന്നെ നായികയാക്കണ​െമന്നും സുശാന്ത്​ ആഗ്രഹിച്ചിരുന്നു.

മയക്കുമരുന്ന്​ വിൽപനക്കാരുമായി നിങ്ങൾക്കെന്തെങ്കിലും ബന്ധമുണ്ടോ?

ഈ ആ​രോപണമാണ്​ എ​ന്നെ ഏറ്റവും വേദനിപ്പിക്കുന്നത്​. എ​ന്റെ കുടുംബത്തെ മുഴുവൻ നിങ്ങൾ വെടിവെച്ചുകൊല്ലൂ. അല്ലെങ്കിൽ ഞങ്ങളെല്ലാം ആത്​മഹത്യ ചെയ്യാം. അങ്ങ​നെ വന്നാൽ ആരാണ്​ ഉത്തരവാദികൾ? ഈ ആ​രോപണങ്ങളെല്ലാം ഞാൻ നിഷേധിക്കുന്നു. അവയെല്ലാം തീർത്തും അടിസ്​ഥാന രഹിതമാണ്​.

ഡ്രഗ്​ സ്​റ്റോക്കില്ലെന്ന്​ വീട്ടുജോലിക്കാരി നിങ്ങളുടെ വാട്​സാപിലേക്ക്​ സന്ദേശമയച്ചിരുന്നു. ആരാണ്​ ഡ്രഗ്​ ഉപയോഗിക്കുന്നത്​? നിങ്ങളോ സു​ശാന്തോ?

ഒരാളുടെ മരണശേഷം ഇത്​ പറയേണ്ടിവരുന്നത്​ നിർഭാഗ്യകരമാണ്​. അതേ, സുശാന്ത്​ കഞ്ചാവ്​ വലിക്കാറുണ്ടായിരുന്നു. എന്നെ കണ്ടുമുട്ടുന്നതിനുമൊക്കെ മു​മ്പേയുള്ളതാണത്​. കേദാർനാഥി​ന്റെ ഷൂട്ടിങ്ങിനും മു​മ്പേ​ ആ ശീലം തുടങ്ങിയിട്ടുണ്ട്​. ഇതു മാത്രമാണ്​ സുശാന്തിൽ ഞാൻ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടുള്ളത്​. എന്നാൽ, മുതിർന്നയാളാണ്​ സുശാന്ത്​. ആർക്കും തടഞ്ഞ്നിർത്താൻ കഴിയുമായിരുന്നില്ല. താനെന്താണ്​ ആഗ്രഹിക്കുന്നത്​, അതാണ്​ എപ്പോഴും സുശാന്ത്​ ചെയ്​തുകൊണ്ടിരുന്നത്​.

ജൂൺ എട്ടിനും 14നും ഇടയിൽ സുശാന്ത്​ നിങ്ങളെ ബന്ധപ്പെട്ടിരുന്നോ?

സുശാന്തിൽനിന്ന്​ അവസാനമായി എനിക്ക്​ മെസേജ്​ ലഭിച്ചത്​ ജൂൺ ഒമ്പതിനാണ്​. 'എങ്ങനെയുണ്ട്​, എ​െൻറ കുട്ടീ' എന്നായിരുന്നു ആ സന്ദേശം. എനിക്ക്​ സുഖമില്ലെന്ന്​ അവൻ അറിഞ്ഞുവെന്നതിൽ ഏറെ ദുഃഖം തോന്നി. മെസേജ്​ അയച്ചുവെങ്കിലും സുശാന്ത്​ എന്നെ വിളിച്ചില്ല. സുശാന്തിന്​ എന്നെ ഇനി വേണ്ടെന്ന്​ ചിന്തിച്ച ഞാൻ ജൂൺ ഒമ്പതിന്​ അവനെ ​േബ്ലാക്​ ചെയ്​തു. സുശാന്തിനും സഹോദരിക്കുമിടയിൽ വരാൻ എനിക്ക്​ ആഗ്രഹമില്ലായിരുന്നു. എ​െൻറ മാതാപിതാക്കൾ​ക്ക്​ ഇതേക്കുറി​െച്ചാന്നും ബോധ്യമുണ്ടായിരുന്നില്ല. സുശാന്ത്​ ഞങ്ങളുടെ കുടുംബ ഗ്രൂപ്പിൽ ഉണ്ടായിരുന്നു. എ​െൻറ സഹോദരനുമായി അപ്പോഴും ബന്ധം പുലർത്തുന്നുണ്ടായിരുന്നു. എനിക്ക്​ എങ്ങനെയു​ണ്ട്​ എന്നന്വേഷിച്ച്​ ജൂൺ പത്തിന്​ സഹോദരന്​ സുശാന്ത്​ മെ​േസജ്​ അയച്ചിരുന്നു.

മോർച്ചറിയിലെത്തി സുശാന്തി​െൻറ മൃതദേഹം കണ്ട​േപ്പാൾ 'ഐ ആം സോറി, ബാബു' എന്നാണ്​ നിങ്ങൾ പറഞ്ഞത്​. ഇത്​ ശരിയല്ലേ?

ആരുടെയെങ്കിലും ജീവൻ നഷ്​ടമാകു​േമ്പാൾ നമ്മൾ പിന്നെന്താണ്​ പറയുക. മരണം ഒരു തമാശയായി അവതരിപ്പിക്കപ്പെടുന്നതിലും എനിക്ക്​ ഖേദമുണ്ട്​. മികച്ച പ്രവർത്തികൾ, ബുദ്ധി, സേവന പ്രവർത്തനങ്ങൾ എന്നിവക്കെല്ലാമപ്പുറം അവസാന ഓർമകളായി മറ്റുപലതും നിറയുന്നതിലും​ ഖേദമുണ്ട്​. എല്ലാം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ്​. അതിനെന്താണ്​ ഞാൻ പറയുക?

കാര്യങ്ങൾ ഇങ്ങനെയൊക്കെ ഉരുത്തിരിഞ്ഞതിൽ ഖേദിക്കുന്നുണ്ടോ?

സുശാന്ത്​ ഇവിടെ ഇല്ല എന്നതിലാണ്​ എനിക്ക്​ ഖേദം. ഞാൻ കണ്ട ഏറ്റവും സുന്ദരനായ കുട്ടിയെയാണ്​ നമുക്ക്​ നഷ്​ടമായത്​ എന്നതിലാണ്​ എനിക്ക്​​ ദുഃഖം. ഒരു മനുഷ്യ​െൻറ ജീവിതം കൊണ്ട്​, മരണം കൊണ്ട്​ ഇത്രയേറെ തമാശകൾ കാട്ടുന്നതിൽ എനിക്ക്​ അങ്ങേയറ്റത്തെ ഖേദമുണ്ട്​. ചുരുങ്ങിയപക്ഷം, സുശാന്തിനെ ബഹുമാനിക്കുകയെങ്കിലും ചെയ്യുക.

ബോളിവുഡിലെ സ്വജനപക്ഷപാതിത്വത്തി​ന്റെ ഇരയാണ്​ സുശാന്ത്​ എന്നതാണ്​ ചിലരുടെ വിലയിരുത്തൽ. ബോളിവുഡി​ലെ കളികളു​ടെ ഇരയാണ്​ താനെന്ന്​ എന്നെങ്കിലും സുശാന്ത്​ പറഞ്ഞിട്ടുണ്ടോ?

ഫിലിം അവാർഡുകൾക്ക്​ നോമിനേറ്റ്​ ചെയ്യപ്പെടാത്തതിൽ സുശാന്തിന്​ ഏറെ സങ്കടമുണ്ടായിരുന്നു. പ്രത്യേകിച്ച്​, വ്യത്യസ്​തവും വിജയകരവുമായ 'സോൻചിരിയ', 'ചിചോരെ' തുടങ്ങിയ സിനിമകൾക്കുശഷം. ആ സിനിമകളും അണിയറ പ്രവർത്തകരുമൊക്കെ അവാർഡിന്​ പരിഗണിക്കപ്പെടു​േമ്പാഴും താൻ അംഗീകരിക്കപ്പെടാത്തതിൽ സുശാന്തിന്​ വിഷമമുണ്ടായിരുന്നു.

സിബിഐയുടെ ചോദ്യങ്ങൾ നേരിടാൻ ഒരുക്കമാണോ..?

അതേ. മുംബൈ പൊലീസിനോടും ഇ.ഡിയോടും പറഞ്ഞ കാര്യങ്ങൾ അവരോടും പറയും. ഞാൻ സത്യമാണ്​ പറയുന്നത്​. സത്യം പറയു​മ്പോൾ ആരെയും ഭയക്കേണ്ടതില്ല. ഇപ്പോഴത്തെ സമ്മർദം കണക്കിലെടുക്കു​മ്പോൾ, സത്യമല്ല പറയുന്നതെങ്കിൽ, ഞാൻ ജീവിച്ചിരിപ്പുണ്ടാകുമായിരുന്നില്ല. എ​ന്റെ സത്യമാണ്​ എനിക്ക്​ കരുത്ത്​ പകരുന്നത്​.

ആത്​മഹത്യയെക്കുറിച്ച്​ ചിന്തിച്ചിരുന്നോ?

അതേ. ഒരുപക്ഷേ, ഞങ്ങളുടെ കുടുംബം മുഴുവൻ ആത്​മഹത്യ ചെയ്യു​മായിരുന്നു. നാണംകെടുത്തുകയും ശ്വാസം മുട്ടിക്കുകയും ചെയ്യുകയായിരുന്നു ഞങ്ങളെ. ഞങ്ങൾ മധ്യവർഗ കുടുംബമാണ്​. അഭിമാനമല്ലാതെ മറ്റൊന്നും ഞങ്ങൾക്കില്ല. ഇന്ന്​ മയക്കുമരുന്ന്​ വിൽപനക്കാരിയായാണ്​ എന്നെ അവതരിപ്പിക്കുന്നത്​. ഇന്നലെ, ഞാൻ കൊലപാതകിയായിരുന്നു. ഇതെല്ലാം അവസാനവും അടിസ്​ഥാനവുമില്ലാത്തതാണ്​.

പക്ഷേ, നിങ്ങൾ പൊരുതാനുറച്ചുതന്നെയാണ്​.?

ഞാൻ പൊരുതുക മാത്രമല്ല, ജയിക്കുകയും ചെയ്യും. എനിക്കുവേണ്ടി മാ​ത്രമല്ല, അന്യായമായി വിമർശനമുനയിൽ നിൽക്കുന്ന മുഴുവൻ സ്​ത്രീകൾക്കുവേണ്ടിയും ഈ ജയം ഞാൻ ആഗ്രഹിക്കുന്നു. ആരെയെങ്കി​ലും സ്​നേഹിച്ചുവെന്നതിനാലോ, അവരോടൊപ്പം ജീവിച്ചുവെന്നതിനാലോ തെറ്റായി കുറ്റം ചാർത്തപ്പെട്ട മുഴുവൻ ആളുകൾക്കും വേണ്ടി എനിക്കിത്​ ജയിക്കണം....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP