Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്റെ ചുറ്റിലും സിനിമ തന്നെ ആയിരുന്നു; സിനിമയിലേക്ക് വരാനുള്ള മോഹത്തെ പിൻവലിച്ചത് ഭയം; സിനിമയുടെ ഭാഗമാകാത്തതിന്റെ കാരണം പറഞ്ഞ് സുറുമി

എന്റെ ചുറ്റിലും സിനിമ തന്നെ ആയിരുന്നു; സിനിമയിലേക്ക് വരാനുള്ള മോഹത്തെ പിൻവലിച്ചത് ഭയം; സിനിമയുടെ ഭാഗമാകാത്തതിന്റെ കാരണം പറഞ്ഞ് സുറുമി

മറുനാടൻ മലയാളി ബ്യൂറോ

ലയാളികൾക്ക് സുപരിചിതമായ പേരാണ് സുറുമി മമ്മൂട്ടി. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകൾ എന്നതിലുപരി മികച്ച ഒരു ചിത്രകാരി എന്ന നിലയിലാണ് സുറുമി അറിയപ്പെടുന്നത്. മമ്മുട്ടിയുടെ പിറന്നാൽ ദിനത്തിൽ സുറുമി ആദ്യമായി ചെയ്ത് പോർട്രെയറ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ ഭാഗമാകാൻ ഒട്ടനവധി അവസരം ഉണ്ടായിട്ടും വെള്ളിവെളിച്ചത്തിലേക്ക് സുറുമി എത്തിയില്ല. അത് കാരണം തുറന്നു പറയുകയാണ് സുറുമി. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ മകൾ മനസ് തുറന്നത്

സിനിമയിലേക്ക് വരാൻ താത്പര്യമുണ്ടായിരുന്നെന്നും പക്ഷേ തനിക്ക് പേടിയായിരുന്നെന്നുമാണ് സുറുമി പറയുന്നത്. താനൊരു നാണം കുണുങ്ങി ആയിരുന്നെന്നും ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് തന്നെ പേടിയും ചമ്മലുമായിരുന്നെന്നും സുറുമി കൂട്ടിച്ചേർക്കുന്നു.'എന്റെ ചുറ്റിലും സിനിമ ഉണ്ടായിരുന്നു, വാപ്പച്ചിയായും ദുൽഖറയായും സിനിമ എന്റെ ചുറ്റും ഉണ്ട്. അതുകൊണ്ട് തന്നെ സിനിമ എന്നെ സ്വാധീനിച്ചിരുന്നു.

ഇടയ്ക്ക് തോന്നാറുണ്ട് ആ വേഷം ചെയ്താൽ എങ്ങനെ ഉണ്ടാവും, ഈ റോൾ ചെയ്യാൻ പറ്റുമോ എന്നൊക്കെ. ചിലപ്പേൾ സിനിമാഭിനയം എനിക്ക് പറ്റിയ പണിയല്ല എന്ന് തോന്നും.എന്റെ ലോകം ചിത്രരചനയായിരുന്നു. എന്നോട് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊന്നും വാപ്പച്ചി പറഞ്ഞിരുന്നില്ല. എനിക്ക് ചിത്രം വര ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ നല്ല പ്രോത്സാഹനമാണ് വീട്ടിൽ നിന്ന് കിട്ടിയത്.

വരയ്ക്കാൻ വേണ്ടി എന്തെങ്കിലും വേണമെന്ന് പറയുമ്പോൾ വാപ്പച്ചി തന്നെയാണ് അതൊക്കെ വാങ്ങിച്ചു തരാറുള്ളത്. ഡ്രോയിംഗിൽ തന്നെ ഉപരിപഠനം നടത്തണമെന്ന് പറഞ്ഞപ്പോളും പണ്ടുണ്ടായിരുന്ന അതേ പ്രോത്സാഹനമാണ് വീട്ടിൽ നിന്നും കിട്ടിയത്. അതുകൊണ്ട് തന്നെ ചിത്രരചനയിലേക്ക് തിരിഞ്ഞു,' സുറുമി പറയുന്നു.

എന്നെങ്കിലും സിനിമയിൽ വരുമോ എന്ന് അവതാരക ചോദിക്കുമ്പോൾ അങ്ങനെ ഉണ്ടാവില്ല എന്നാണ് സുറുമി പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP