Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മനസ്സിലെ പ്രണയം ഒന്നിൽ ഒതുങ്ങുന്നില്ല; സുരേഷ് ​ഗോപി തന്റെ പ്രണയം വെളിപ്പെടുത്തുന്നത് ഇങ്ങനെ

മനസ്സിലെ പ്രണയം ഒന്നിൽ ഒതുങ്ങുന്നില്ല; സുരേഷ് ​ഗോപി തന്റെ പ്രണയം വെളിപ്പെടുത്തുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

നടനും ബിജെപി എംപിയുമായ സുരേഷ് ​ഗോപി നല്ലൊരു മനുഷ്യസ്നേഹി കൂടിയാണ്. ഇപ്പോൾ തന്റെ മനസ്സിൽ തോന്നിയ പ്രണയത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം.''ഷൂവിനോട് പ്രത്യേകമായൊരു പ്രണയമുണ്ട്. അതുകൊണ്ട് തന്നെ ഞാനിത് അധികം ഇടാറില്ല. അമേരിക്കയിൽ നിന്നും വാങ്ങിച്ചതാണ്. അതുപോലെ തന്നെ എന്റെ കാർ. അവളോടും എനിക്ക് പ്രണയമാണ്, അതുകൊണ്ട് ആർക്കും ഞാനവളെ ഓടിക്കാൻ കൊടുക്കത്തില്ല. പിന്നേയും എന്റെ മകനും അളിയനും ഓടിക്കാൻ കൊടുക്കാറുണ്ട്. വീട്ടിലെ സ്റ്റെയർകേസിനോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. അത് ഞാൻ തന്നെ ഡിസൈൻ ചെയ്തതാണ്. അത് പോലെ തന്നെ ചില പൂക്കളോട്, മന്ദാരവും നന്ത്യാർവട്ടവും വലിയ ചെമ്പരത്തിയും ജമന്തിയും റോസാപ്പൂവുമൊക്കെ ഇഷ്ടമാണ്. '' - സുരേഷ് ഗോപി പറഞ്ഞു.

നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയുടെ ശക്തമായ തിരിച്ചു വരവായിരുന്നു അനൂപ് സത്യൻ ചിത്രമായ 'വരനെ ആവശ്യമുണ്ട്' എന്നതിലൂടെ. ദുൽഖർ സൽമാൻ നായകനായ ചിത്രത്തിൽ കൈയടി നേടിയത് സുരേഷ് ഗോപിയാണ്. അദ്ദേഹത്തിന്റെ നീണ്ട ഇടവേളക്ക് ശേഷമുള്ള തിരിച്ചു വരവ് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP