Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

'പോകാൻ പറ പറ്റങ്ങളോട്, ഞാൻ പിരിച്ചെടുത്ത് ഇതുവരെ ഒന്നും ചെയ്തിട്ടില്ല;അവരൊക്കെ വിമർശിക്കുമ്പോഴും സ്വയം ഒന്നാലോചിക്കണം താനെന്താണ് ചെയ്തിട്ടുള്ളതെന്ന്; അവരോടുള്ള ഉത്തരം പറയാനുള്ളത് അതാണ്; ആക്ടറായിട്ടോ, ഒരു ആംഗർ ആയിട്ടോ, എന്റെ കുഞ്ഞുങ്ങൾക്കും സമ്പാദിച്ച് കൂട്ടിയതിൽ നിന്നാണ് ഞാൻ കാരുണ്യപ്രവർത്തനം നടത്തുന്നത്'; വിമർശകർക്ക് തകർപ്പൻ മറുപടിയുമായി സുരേഷ് ഗോപി

മറുനാടൻ ഡെസ്‌ക്‌

ലയാളത്തിന്റെ സൂപ്പർ സ്റ്റാറുകളിൽ എന്നും നിറഞ്ഞ് നിന്ന് താരമാണ് സുരേഷ ്‌ഗോപി. തന്റെ മാസ് പെർഫോമൻസിലൂടെ മലയാളത്തിന്റെ ആക്ഷൻ കിങ് എന്ന പദവിയും അദ്ദേഹം സ്വന്തമാക്കി. കമ്മിഷണർ, ഏകലവ്യൻ, തലസ്ഥാനം, കളിയാട്ടം എന്നീ ചിത്രത്തിലൂടെ സൂപ്പർ താരനിരയിലേയ്ക്ക് ഉയർന്ന അദ്ദേഹം. പിന്നീട് സിനിമയിൽ നിന്ന് നീണ്ട ഇടവേളയെടുത്ത് തിരികെയെത്തിയത് ഭരത് ചന്ദ്രൻ ഐ.പി.എസ് എന്ന ചിത്രത്തിലൂടെയാണ്. ചിന്താനമണി കൊലക്കേസ് ഉൾപ്പടെയുള്ള ചിത്രങ്ങൾ താരത്തിന്റെ സൂപ്പർ ഹിറ്റുകളുടെ പട്ടികയിൽപ്പെടുന്നു. ഇപ്പോഴിതാ തന്നെ വിമർശിച്ചവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

സുരേഷ് ഗോപിയുടെ രാഷ്ട്രീയ പ്രവേശനവും രാജ്യസഭാ അംഗത്വവുമെല്ലാം ഏറെ വാർത്തയായിരുന്നു. പിന്നീട് ബിജെപി ചേർന്ന് പ്രവർത്തിച്ചതിന്റെ പേരിൽ ഒരു വിഭാഗം താരത്തിനെ കടന്ന് ആക്രമിക്കുകയും ചെയ്തു. ആരോപണങ്ങൾ ഉയർത്തുമ്പോഴും പരിഹസിക്കുമ്പോഴും തന്റെ കാരുണ്യപ്രവർത്തനത്തിൽ താരം പിന്നോട്ട് പോയിട്ടില്ല. ഇപ്പോഴിതാ അത്തരത്തിൽ വിമർശകരുടെ വായ അടപ്പിക്കുന്ന മറുപടിയാണ് താരം നൽകിയിരിുന്നത്.

Stories you may Like

എന്നാൽ, ഇതോടൊപ്പം സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ തന്നെ പരിഹസിച്ചവരോട് നടന് ഒരുമറുപടിയേ പറയാനുള്ളൂ. 'പോകാൻ പറ പറ്റങ്ങളോട്' എന്നുമാത്രം.' പരിഹസിച്ചവരോട് ഒന്നേ പറയാനുള്ളു, പോകാൻ പറ പറ്റങ്ങളോട്, അത്രയേ ഉള്ളൂ. അതാണെന്റെ റിയാക്ഷൻ. അവരൊക്കെ വിമർശിക്കുമ്പോഴും സ്വയം ഒന്നാലോചിക്കണം താനെന്താണ് ചെയ്തിട്ടുള്ളത് അവരോടുള്ള ഉത്തരം അതാണ്. അവരോടുള്ള താക്കീതുമതാണ്.

ഞാൻ പിരിച്ചെടുത്ത് ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഞാൻ എന്റെ ഡിസ്പൻസേഷനിൽ നിന്നുണ്ടാക്കിയതാണ്. അത് ആക്ടറായിട്ടോ, ഒരു ആംഗർ ആയിട്ടോ, എന്റെ കുഞ്ഞുങ്ങൾക്കും സമ്പാദിച്ച് കൂട്ടിയതിന്നാണ്. ഇതൊന്നും പറയാനെനിക്ക് ഇഷ്ടമേ അല്ല. എങ്കിലും കുരുപൊട്ടിയേ പറ്റൂ എന്നുള്ള കുറച്ച് ആൾക്കാരുടെ കുരുവും കിണ്ടിയും ഒക്കെ പൊട്ടട്ടെ. നല്ലതാ'-ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP