Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'15 ലക്ഷം മോദി അണ്ണാക്കിലേക്ക് തള്ളിത്തരുമെന്ന് കരുതിയോ: സ്വിസ് ബാങ്കിലെ നിക്ഷേപമുള്ള മഹാന്മാരെ ചോദ്യം ചെയ്താൽ റോസാപ്പൂ വച്ച മഹാനടക്കം പലരും പെടും; സുരേഷ് ഗോപിയുടെ പ്രസംഗം വിവാദമാകുന്നു  

'15 ലക്ഷം മോദി അണ്ണാക്കിലേക്ക് തള്ളിത്തരുമെന്ന് കരുതിയോ: സ്വിസ് ബാങ്കിലെ നിക്ഷേപമുള്ള മഹാന്മാരെ ചോദ്യം ചെയ്താൽ റോസാപ്പൂ വച്ച മഹാനടക്കം പലരും പെടും; സുരേഷ് ഗോപിയുടെ പ്രസംഗം വിവാദമാകുന്നു   

മറുനാടൻ ഡെസ്‌ക്‌

തൃശൂരിൽ എൻഡിഎയുടെ ലോക്‌സഭാ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പ്രസംഗം വിവാദമാകുന്നു. എല്ലാ അക്കൗണ്ടുകളിലേക്കും പതിനഞ്ച് ലക്ഷം രൂപ വീതം ഇടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിനെക്കുറിച്ച് സംസാരിക്കവെയാണ് സുരേഷ് ഗോപി വിവാദപരാമർശം നടത്തിയത്. പത്തനംതിട്ട സ്ഥാനാർത്ഥി കെ സുരേന്ദ്രനെ വേദിയിലിരുത്തിയാണ് സുരേഷ് ഗോപിയുടെ പ്രസംഗം. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ റോസാപ്പൂ വെച്ച മഹാൻ എന്നാണ് സുരേഷ് ഗോപി പ്രസംഗത്തിലൂടെ വിശേഷിപ്പിച്ചത്.

''പതിനഞ്ച് ലക്ഷം ഇപ്പോ വരും. പുച്ഛമാണ് തോന്നുന്നത്. ഹിന്ദി നീ അറിയണ്ട. ഇംഗ്ലീഷ് നീ അറിയേണ്ട. ഇംഗ്ലീഷ് അറിയാത്തവരാരും ഇവിടെ ഇല്ല എന്ന് നീ അവകാശപ്പെടരുത്, ഹിന്ദി അറിയാത്തവരാണ് ഇവിടുള്ളത് എന്നും നീ അവകാശപ്പെടരുത്. അറിയില്ലെങ്കിൽ അറിയുന്നവരോട് ചോദിച്ച് മനസിലാക്കണം. എന്താണ് പ്രധാനമന്ത്രി പറഞ്ഞത് ? ഇന്ത്യക്ക് പുറത്തുള്ള കള്ളപ്പണം സംഭരണ കേന്ദ്രങ്ങൾ. സ്വിസ് ബാങ്ക് അടക്കമുള്ള. അതിന് അവർക്ക് നിയമാവലിയുണ്ട്. ഇന്ത്യൻ നിയമവുമായി അങ്ങോട്ട് ചെന്ന് ചോദ്യം ചെയ്യാൻ കഴിയില്ല. അവിടെ 10-50 വർഷമായി. എന്ന് പറയുമ്പോൾ ഏതൊക്കെ മഹാന്മാരാണ്. നമ്മുടെ പല മഹാന്മാരും പെടും. റോസാപ്പൂ വെച്ച മഹാനടക്കം വരും ആ പട്ടികയിൽ. കൊണ്ട് ചെന്ന് അവിടെ കൂമ്പാരം കൂട്ടിയ പണം കൊണ്ടുവന്നാൽ. ഇന്ത്യൻ പൗരന്മാർക്ക് ഓരോരുത്തർക്കും പതിനഞ്ച് ലക്ഷം വച്ച് പങ്കുവെക്കാനുള്ള പണമുണ്ടത് എന്ന് പറഞ്ഞതിന്. മോദി ഇപ്പോതന്നെ ഈ കറവ പശുവിന്റെ മുതുകിൽ തണുത്തവെള്ളം ഒഴിച്ച് കറന്ന് ഒഴുക്കി. അങ്ങ് അണ്ണാക്കിലേക്ക് തള്ളി തരുമെന്നാണോ അതിന്റ അർത്ഥം. ഊളയെ ഊളയെന്നെ വിളിക്കാൻ കഴിയൂ' എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം.

പൊതുവേദിയിൽ സംസാരിക്കവേയാണ് സുരേഷ് ഗോപി വിവാദമായ പരാമർശം നടത്തിയത്. സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിലാണ് സുരേഷ് ഗോപിയുടെ വിവാദ പരാമർശമുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP