Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുരിശുപള്ളി കവലയിലേക്ക് വന്നാൽ എസ് ഐയെ പെറുക്കിയെടുത്തു പോകാമെന്ന് കടുവാക്കുന്നേൽ കുറുവച്ചൻ; സുരേഷ് ​ഗോപിയുടെ പുതിയ സിനിമയുടെ മോഷൻ പോസ്റ്റർ തരം​ഗമാകുന്നു

കുരിശുപള്ളി കവലയിലേക്ക് വന്നാൽ എസ് ഐയെ പെറുക്കിയെടുത്തു പോകാമെന്ന് കടുവാക്കുന്നേൽ കുറുവച്ചൻ; സുരേഷ് ​ഗോപിയുടെ പുതിയ സിനിമയുടെ മോഷൻ പോസ്റ്റർ തരം​ഗമാകുന്നു

മറുനാടൻ ഡെസ്‌ക്‌

സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പതാമത് സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സുരേഷ് ഗോപിയുടെ പിറന്നാൾദിനം കൂടിയായ ഇന്ന് ഫേസ്‌ബുക്കിലൂടെയാണ് പോസ്റ്റർ പ്രകാശനം ചെയ്തത്. നവാഗതനായ മാത്യൂസ് തോമസ് സംവിധാനംചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോമിച്ചൻ മുളകുപാടമാണ്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന പേരിലാണ് ചിത്രത്തിൽ സുരേഷ് ഗോപി പ്രത്യക്ഷപ്പെടുന്നത്. എന്തൊരു കില്ലർ ലുക്കാണിതെന്നാണ് മോഷൻ പോസ്റ്റർ ലോഞ്ച് ചെയ്തുകൊണ്ട് ദുൽഖർ സൽമാൻ ട്വിറ്ററിൽ കുറിച്ചത്. സുരേഷ് ഗോപിയുടെ പിറന്നാൾദിനം ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പങ്കു വെയ്ക്കാനായതിൽ സന്തോഷമുണ്ടെന്നും ദുൽഖർ കുറിച്ചു.

വിശ്വാസികളെ പാതിരാപെരുന്നാളിന്റെ നല്ല നടത്തിപ്പിനായി എസ്‌ഐ ഡൊമിനിക് പോളിനൊപ്പമെത്തിയ മറ്റ് പൊലീസുകാരുടെ ശ്രദ്ധയ്ക്ക്. കുരിശുപള്ളി കവലയിലേക്ക് വന്നാൽ എസ് ഐയെ പെറുക്കിയെടുത്തു പോകാമെന്ന് കടുവാക്കുന്നേൽ കുറുവച്ചൻ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.'; എന്ന ശബ്ദലേഖനത്തോടെയാണ് മോഷൻ പോസ്റ്ററുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP