Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പബ് എന്നാൽ 'പബ്ലിക് ഹൗസ്' എന്നാണ് ഇംഗ്ലീഷിൽ; ഒരു സോഷ്യൽ ഡ്രിങ്കിങ് പ്ലേസ്; സോഷ്യൽ ഡ്രിങ്കർ വിശേഷാവസരങ്ങളിൽമാത്രം മദ്യപിക്കുന്ന വ്യക്തിയാണ്; സുഹൃത്തുക്കളുമായി സംസാരിക്കുവാനും, വേണമെങ്കിൽ ഒന്നോ രണ്ടോ ബിയർ/ മദ്യം അകത്താക്കാനും ഉള്ള സ്ഥലമാണ് പബ്; അല്ലാതെ കുടിച്ചു, കൂത്താടി ബഹളം ഉണ്ടാക്കുന്ന സ്ഥലം അല്ല,; മുഖ്യമന്ത്രി പറഞ്ഞത് 'പബ്' അല്ലെങ്കിൽ 'പബ്ലിക് ഹൗസ്' തുടങ്ങുന്നതിനെ പറ്റിയാണ്;ഡാൻസ് ചെയ്യുന്ന സ്ഥലം നൈറ്റ് ക്ലബ് ആണ്; സുരേഷ് സി പിള്ള എഴുതുന്നു

പബ് എന്നാൽ 'പബ്ലിക് ഹൗസ്' എന്നാണ് ഇംഗ്ലീഷിൽ; ഒരു സോഷ്യൽ ഡ്രിങ്കിങ് പ്ലേസ്; സോഷ്യൽ ഡ്രിങ്കർ വിശേഷാവസരങ്ങളിൽമാത്രം മദ്യപിക്കുന്ന വ്യക്തിയാണ്; സുഹൃത്തുക്കളുമായി സംസാരിക്കുവാനും, വേണമെങ്കിൽ ഒന്നോ രണ്ടോ ബിയർ/ മദ്യം അകത്താക്കാനും ഉള്ള സ്ഥലമാണ് പബ്; അല്ലാതെ കുടിച്ചു, കൂത്താടി ബഹളം ഉണ്ടാക്കുന്ന സ്ഥലം അല്ല,; മുഖ്യമന്ത്രി പറഞ്ഞത് 'പബ്' അല്ലെങ്കിൽ 'പബ്ലിക് ഹൗസ്' തുടങ്ങുന്നതിനെ പറ്റിയാണ്;ഡാൻസ് ചെയ്യുന്ന സ്ഥലം നൈറ്റ് ക്ലബ് ആണ്; സുരേഷ് സി പിള്ള എഴുതുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കേരളത്തിലും പബ്ബുകൾ തുടങ്ങുന്നകാര്യം പരിഗണിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വന്നതോടെ സോഷ്യൽ മീഡിയയിൽ വിവാദവും കൊഴുക്കുകയാണ്. പബ്ബുകൾ എന്നാൽ ഡാൻസ് ബാറുകൾപോലുള്ള സംവിധാനമാണെന്ന് കരുതിയാണ് പലരും പോസ്റ്റിടുന്നത്. എന്നാൽ ഒരു പബ്ബും ഡാൻസ് ബാറും തമ്മിലുള്ള വ്യത്യാസം വ്യക്താമാക്കുകയാണ് ശാസ്ത്രലേഖകനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ സുരേഷ് സി പിള്ള. സുഹൃത്തുക്കളുമായി സംസാരിക്കുവാനും, അതിന്റെ കൂടെ വേണമെങ്കിൽ ഒന്നോ രണ്ടോ ബിയർ/ മദ്യം അകത്താക്കാനും ഉള്ള സ്ഥലമാണ് പബ്ബ് എന്നും ഇവിടെ എല്ലാവരും കുടിക്കണമെന്ന് നിർബന്ധമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സുരേഷ് സി പിള്ളയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

പബ് എന്നാൽ 'പബ്ലിക് ഹൗസ്' എന്നാണ് ഇംഗ്ലീഷിൽ.

ചുരുക്കി പറഞ്ഞാൽ ഒരു 'ീെരശമഹ റൃശിസശിഴ ുഹമരല'.

ഇനി സോഷ്യൽ ഡ്രിങ്കർ എന്ന് പറഞ്ഞാൽ 'വിശേഷാവസരങ്ങളിൽമാത്രം മദ്യപിക്കുന്ന വ്യക്തി'

അല്ലെങ്കിൽ 'സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുവാൻ വല്ലപ്പോളും മദ്യപിക്കുന്ന വ്യക്തി' എന്നാണ് അർഥം.

അല്ലാതെ കുടിച്ചു, കൂത്താടി ബഹളം ഉണ്ടാക്കുന്ന സ്ഥലം അല്ല, പബ്ബ്.

സുഹൃത്തുക്കളുമായി സംസാരിക്കുവാനും, അതിന്റെ കൂടെ വേണമെങ്കിൽ ഒന്നോ രണ്ടോ ബിയർ/ മദ്യം അകത്താക്കാനും ഉള്ള സ്ഥലമാണ് പബ്.

എല്ലാവരും കുടിക്കണം എന്നും ഇല്ല. ആൽക്കഹോൾ കഴിക്കാത്തവർ ചിലർ, മിനറൽ വാട്ടറും, സോഡയും കുടിക്കും.

പബ്ബുകളിൽ ഒക്കെ ബഹളം ഉണ്ടാക്കുന്നവരെ പുറത്തു കളയാൻ 'ബൗൺസർ' (സെക്യൂരിറ്റി ഗാർഡ്) മാരുണ്ടാവും.

ഇംഗ്ലീഷ്, ഐറിഷ് സംസ്‌കാരത്തിന്റെ ഭാഗമാണ് പബ്.

ഐറിഷ് പബ്ബുകളിൽ പോയാൽ നല്ല സംഗീതവും ആസ്വദിക്കാം.

മുഖ്യ മന്ത്രി പറഞ്ഞത് 'പബ്' അല്ലെങ്കിൽ 'പബ്ലിക് ഹൗസ്' തുടങ്ങുന്നതിനെ പറ്റിയാണ്.

പബ്ബ് എന്ന് കേട്ടപ്പോൾ ഇന്ന് മദ്യക്കുപ്പികളും ആയി നൃത്തം വയ്ക്കുന്ന ചിത്രങ്ങൾ മാധ്യമങ്ങളിൽ കണ്ടതുകൊണ്ടാണ് ഇത്രയും എഴുതിയത്. ഡാൻസ് ചെയ്യുന്ന സ്ഥലം 'നൈറ്റ് ക്ലബ്' ആണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP