Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

താനുമായി സമ്പർക്കം പുലർത്തിയവർ നിർബന്ധമായും ക്വാറന്റൈനിൽ പോകണമെന്ന് സുരാജ് വെഞ്ഞാറമ്മൂട്; എന്തെങ്കിലും ലക്ഷണങ്ങൾ ഉള്ളവർ എത്രയും പെട്ടന്ന് ടെസ്റ്റ് ചെയ്യണമെന്നും മുന്നറിയിപ്പ്

താനുമായി സമ്പർക്കം പുലർത്തിയവർ നിർബന്ധമായും ക്വാറന്റൈനിൽ പോകണമെന്ന് സുരാജ് വെഞ്ഞാറമ്മൂട്; എന്തെങ്കിലും ലക്ഷണങ്ങൾ ഉള്ളവർ എത്രയും പെട്ടന്ന് ടെസ്റ്റ് ചെയ്യണമെന്നും മുന്നറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

പൃഥ്വിരാജ് സുകുമാരന് കോവിഡ് സ്ഥീരീകരിച്ച പശ്ചാത്തലത്തിൽ ലൊക്കേഷനിൽ ഒപ്പമുണ്ടായിരുന്നവരും ക്വറന്റൈനിൽ. താനുമായി സമ്പർക്കം പുലർത്തിയവർ ക്വറന്റൈനിൽ പോകണമെന്ന് സുരാജ് വെഞ്ഞാറമ്മൂട് ആവശ്യപ്പെട്ടു.

സുരാജ് വെഞ്ഞാറമ്മൂടിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

പ്രിയരേ , ജനഗണ മനയുടെ ഷൂട്ടിങ് നടക്കുന്ന വേളയിൽ രാജുവിനും സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് പോസിറ്റീവ് ആയ വിവരം നിങ്ങൾ എല്ലാവരും അറിഞ്ഞിരിക്കുമല്ലോ..ഷൂട്ടിങ് നടന്ന വേളയിൽ ആ ചിത്രത്തിന്റെ ഭാഗമായതുകൊണ്ടും അവരുമായി സമ്പർക്കം ഉള്ളതുകൊണ്ടും ഞാൻ സ്വയം Quarantine നിൽ പ്രവേശിച്ചിരിക്കുയാണ് , ആയതിനാൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായും ജനഗണമന യുടെ അണിയറപ്രവർത്തകരുമായും സമ്പർക്കം വന്നവർ നിർബന്ധിത Quarantine നിൽ പോവണമെന്നും എന്തെങ്കിലും ലക്ഷണങ്ങൾ ഉള്ളവർ എത്രയും പെട്ടന്ന് ടെസ്റ്റ് ചെയ്യണമെന്നും അറിയിക്കുന്നു...

എന്ന് നിങ്ങളുടെ സ്വന്തം

സുരാജ് വെഞ്ഞാറമൂട്

ഒക്ടോബർ 7 മുതലാണ് ജനഗണമനയുടെ ഷൂട്ടിംഗിൽ ജോയിൻ ചെയ്തതെന്നും. കോവിഡ് മുൻകരുതലുകൾ പൂർണമായി സ്വീകരിച്ചിരുന്നുവെന്നും പൃഥ്വിരാജ് ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. ഷൂട്ടിന് മുമ്പ് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. നിർഭാഗ്യവശാൽ കോവിഡ് പൊസിറ്റിവായി. ലക്ഷണങ്ങളൊന്നുമില്ലായിരുന്നുവെന്നും പൃഥ്വിരാജ്. ക്വീൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ഒരുക്കുന്ന ചിത്രമാണ് ജനഗണമന. പ്രൈമറി, സെക്കൻഡറി കോണ്ടാക്ടിലുള്ളവർ ക്വറന്റൈനിൽ പോകുമെന്നും പൃഥ്വിരാജ് സുകുമാരൻ. എറണാകുളത്ത് ആലുവയിലായിരുന്നു ജനഗണമന ചിത്രീകരണം. കുറച്ചു ദിവസങ്ങളായി ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് താരത്തിനും സംവിധായകനും കോവിഡ് സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് ഇപ്പോൾ.

“”ഒക്ടോബർ ഏഴു മുതൽ ഡിജോ ജോസ് ആന്റണിയുടെ ‘ജനഗണമന’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു ഞാൻ. കോവിഡ് മാനദണ്ഡങ്ങളെല്ലാം കർശനമായി പാലിച്ചുകൊണ്ടാണ് ഞങ്ങൾ ഷൂട്ടിങ് മുന്നോട്ട് കൊണ്ടുപോയത്. ചിത്രീകരണം തുടങ്ങുന്നതിന് മുൻപ് എല്ലാവരും കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. കോർട്ട് റൂം ഷൂട്ട് കഴിഞ്ഞതിന്റെ അവസാനദിവസം വീണ്ടും ഞങ്ങൾ ടെസ്റ്റ് നടത്തി. നിർഭാഗ്യവശാൽ, ടെസ്റ്റ് പോസിറ്റീവ് ആവുകയും ഞാൻ ഐസലേഷനിൽ പ്രവേശിച്ചിരിക്കുകയുമാണ്. ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല, മറ്റ് ബുദ്ധിമുട്ടുകളുമില്ല.” കോവിഡ് പോസിറ്റീവ് വാർത്ത സ്ഥിരീകരിച്ചു കൊണ്ട് പൃഥ്വിരാജ് പറയുന്നു.

താനുമായി ഇടപഴകിയവരും ഐസലേഷനിൽ പ്രവേശിക്കുകയും ടെസ്റ്റ് നടത്തുകയും ചെയ്തിട്ടുണ്ടെന്നും താര്യം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP