Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റീൽസ് ഉണ്ടാക്കാനുള്ള എന്റെ എളിയ ശ്രമം, ആരും ഒന്നും പറയരുത്; പൃഥ്വിയുടെ വീഡിയോ പങ്കുവെച്ച് സുപ്രിയ; ആദ്യശ്രമം പാളിയില്ലെന്നും തുടരണമെന്നും കമന്റുകൾ

റീൽസ് ഉണ്ടാക്കാനുള്ള എന്റെ എളിയ ശ്രമം, ആരും ഒന്നും പറയരുത്; പൃഥ്വിയുടെ വീഡിയോ പങ്കുവെച്ച് സുപ്രിയ; ആദ്യശ്രമം പാളിയില്ലെന്നും തുടരണമെന്നും കമന്റുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാണുന്ന കാഴ്ചകൾ, പോകുന്ന സ്ഥലങ്ങൾ, മനോഹരമായ ചില നിമിഷങ്ങൾ ഇവയെല്ലാം റീൽസുകളാക്കി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നവരാണ് പല സെലിബ്രറ്റികളും.തങ്ങളുടെ പ്രിയ താരങ്ങളുടെ ഇത്തരത്തിലുള്ള വീഡിയോകൾ കാണാനും ആരാധകർ ഏറെയാണ്. അത്തരത്തിൽ ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന ഒരു റീൽസ് നടൻ പൃഥ്വിരാജിന്റേതാണ്. റീൽസ് ഉണ്ടാക്കിയ ആൾ മറ്റാരുമല്ല പൃഥ്വിയുടെ ഭാര്യയും നിർമ്മാതാവുമായ സുപ്രിയ.

താൻ ആദ്യമായാണ് ഒരു റീൽസ് ഇടുന്നതെന്നും ദയവുചെയ്ത് ആരും ഒന്നും പറയരുതെന്നും ജാമ്യമെടുത്തുകൊണ്ടാണ് സുപ്രിയ റീൽസ് പങ്കുവെച്ചത്.പൃഥ്വിയുടെ സൈക്കിൾ യാത്രയാണ് സുപ്രിയ വീഡിയോയിൽ പകർത്തിയത്. റീൽസ് ഉണ്ടാനുള്ള എന്റെ എളിയ ശ്രമം ആരും ഒന്നും പറയരുത് എന്ന കുറിപ്പോടെയാണ് സുപ്രിയ വീഡിയോ പങ്കുവെച്ചത്.

      View this post on Instagram

A post shared by Supriya Menon Prithviraj (@supriyamenonprithviraj)

ആദ്യ റീൽസ് പാളിയില്ലെന്നും ഇനിയും ഇത്തരത്തിലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നുണ്ടെന്നുമാണ് ആരാധകർ കമന്റ് ചെയ്യുന്നത്.മാലിദ്വീപാണെന്നും കടലിന് മുകളിലൂടെയുള്ള പൃഥ്വിയുടെ സൈക്കിൾ യാത്ര അടിപൊളിയാണെന്നും കമന്റുകൾ വരുന്നുണ്ട്.

അതേസമയം എവിടെയാണ് താനും പൃഥ്വിയും ഉള്ളതെന്ന കാര്യം സുപ്രിയ പറഞ്ഞിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP