Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പിറന്നാൾ ദിനത്തിൽ പൃഥ്വിയുമൊത്ത് കറങ്ങാൻ പോയത് സ്‌കൂട്ടറിൽ; അവിസ്മരണീയമായ പിറന്നാൾ ദിന വിശേഷം ആരാധകർക്കായ് പങ്ക് വെച്ച് സുപ്രിയ; പൃഥ്വിരാജിന്റെ ഭാര്യ ഏവരുടെയും ആശംസകൾക്ക് നന്ദി അറിയിച്ചത് ട്വിറ്ററിലൂടെ

പിറന്നാൾ ദിനത്തിൽ പൃഥ്വിയുമൊത്ത് കറങ്ങാൻ പോയത് സ്‌കൂട്ടറിൽ; അവിസ്മരണീയമായ പിറന്നാൾ ദിന വിശേഷം ആരാധകർക്കായ് പങ്ക് വെച്ച് സുപ്രിയ; പൃഥ്വിരാജിന്റെ ഭാര്യ ഏവരുടെയും ആശംസകൾക്ക് നന്ദി അറിയിച്ചത് ട്വിറ്ററിലൂടെ

മറുനാടൻ ഡെസ്‌ക്‌

ഭാര്യയുടെ പിറന്നാളിന് സ്‌കൂട്ടറിൽ കറങ്ങിയടിച്ച് നടനുംസംവിധായകനുമായ പൃഥ്വിരാജും ഭാര്യ സുപ്രിയയും. സുപ്രിയ തന്നെയാണ് പൃഥ്വിക്കൊപ്പം സ്‌കൂട്ടറിൽ പോകുന്ന ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ഇത്തവണത്തെ പിറന്നാൾ ദിനം മറക്കാൻ പറ്റാത്തതാണെന്നും ഏവരുടെയും ആശംസകൾക്ക് നന്ദിയുണ്ടെന്നും സുപ്രിയ കുറിച്ചു.

'ഇന്നലെ എനിക്ക് പിറന്നാൾ ആശംസകൾ നേർന്ന ഏവർക്കും നന്ദി. കുറച്ച് പേർ നേരിട്ട് സന്ദേശം അയച്ചിരുന്നു. എല്ലാ ആശംസകളും ഞാൻ കണ്ടു. മറുപടി തരാത്തതിൽ ക്ഷമിക്കണം. മറക്കാനാകാത്ത പിറന്നാൾ ദിനമാണ് കടന്നുപോയത്.'സുപ്രിയ പറഞ്ഞു.

പ്രിയതമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിയും കുറിപ്പ് പങ്കുവച്ചിരുന്നു. 'എന്റെ പ്രിയകൂട്ടുകാരിക്ക്, ഭാര്യയ്ക്ക്, എന്റെ ആനന്ദത്തിന്റെ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ'.പൃഥ്വിരാജ് കുറിച്ചു.

നടനും സംവിധായകനുമായ പൃഥ്വിരാജും ഭാര്യ സുപ്രിയയും ഓൺലൈൻ ലോകത്ത് സജീവമാണ്. ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വൻവിജയമായി തീർന്നതിന്റെ സന്തോഷത്തിലാണ് പൃഥ്വിരാജ്. മലയാളത്തിൽ ഏറ്റവും വരുമാനം നേടിയ ചിത്രമെന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ലൂസിഫർ. കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയാണ് പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. പ്രസന്ന, പ്രയാഗ മാർട്ടിൻ, മിയ ജോർജ്ജ്, മഡോണ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

2011 ലാണ് പൃഥ്വിരാജ് സുപ്രിയയെ വിവാഹം കഴിക്കുന്നത്. 2014 ൽ മകൾ അലംകൃത ജനിച്ചു. മാധ്യമപ്രവർത്തകയായ സുപ്രിയ ഇപ്പോൾ സിനിമാ നിർമ്മാതാവ് കൂടിയാണ്. പൃഥ്വിരാജിന്റെ പേരിൽ തുടങ്ങിയ പൃഥ്വിരാജ് പ്രൊഡക്ഷൻ എന്ന നിർമ്മാണ കമ്പനിയുടെ ചുമതലയാണ് സുപ്രിയ നിർവഹിക്കുന്നത്.

      View this post on Instagram

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on Aug 1, 2019 at 12:28am PDT

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP