Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

'അവൻ എന്നെ നോക്കുന്ന ആ നോട്ടം... ഞാൻ വളരേ ഭാഗ്യവതിയാണ്; ഈ മനുഷ്യന്റെ കൈപിടിച്ച് ജീവിതത്തിൽ നടക്കാൻ കഴിയുന്നത് അഭിമാനമാണ്'; തായ്‌ലന്റിലെ സണ്ണിലിയോണിന്റെ അവധിക്കാല ചിത്രം ഏറ്റെടുത്ത് ആരാധകർ

'അവൻ എന്നെ നോക്കുന്ന ആ നോട്ടം... ഞാൻ വളരേ ഭാഗ്യവതിയാണ്; ഈ മനുഷ്യന്റെ കൈപിടിച്ച് ജീവിതത്തിൽ നടക്കാൻ കഴിയുന്നത് അഭിമാനമാണ്'; തായ്‌ലന്റിലെ സണ്ണിലിയോണിന്റെ അവധിക്കാല ചിത്രം ഏറ്റെടുത്ത് ആരാധകർ

മറുനാടൻ ഡെസ്‌ക്‌

ഭർത്താവിന്റെ കൈപിടിച്ച് നടക്കുന്ന സണ്ണി ലിയോണിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകർ. തായ്‌ലന്റിലെ അവധിക്കാല ചിത്രം ഇൻസ്റ്റാഗ്രാമിലാണ് സണ്ണി പോസ്റ്റു ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സണ്ണി ലിയോൺ ഡാനിയലിനൊപ്പമുള്ള യാത്ര ചിത്രം പങ്കുവെച്ചത്. തായലൻഡിലെ ഒരു ക്ഷേത്രത്തിൽ നിന്നുള്ളതായിരുന്നു ചിത്രങ്ങൾ. തന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്നാണ് പോസ്റ്റിൽ ഡാനിയലിനെക്കുറിച്ച് സണ്ണി കുറിച്ചിരിക്കുന്നത്.

'അവൻ എന്നെ നോക്കുന്ന ആ നോട്ടം... ഞാൻ വളരേ ഭാഗ്യവതിയാണ്. ഈ മനുഷ്യന്റെ കൈപിടിച്ച് ജീവിതത്തിൽ നടക്കാൻ കഴിയുന്നത് അഭിമാനമാണ്' സണ്ണി കുറിച്ചു. ഡാനിയലിന്റെ കൈപിടിച്ച് നടക്കുന്ന സണ്ണിലിയോണിയാണ് ചിത്രത്തിൽ. ആരാധകരുടെ മനം കവരുകയാണ് സണ്ണിയുടെ പോസ്റ്റ്. നിരവധി പേരാണ് ദമ്പതികളുടെ ബന്ധത്തെ പുകഴ്‌ത്തി രംഗത്തെത്തുന്നത്.

ഇന്ത്യയിലെ ഏറ്റവും ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് സണ്ണി ലിയോൺ. എന്നാൽ സണ്ണിയുടെ സ്നേഹം മുഴുവൻ ഭർത്താവ് ഡാനിയൽ വെബ്ബറിനോടും മൂന്നു മക്കളോടുമാണ്. എത്ര തിരക്കിനിടയിലും സണ്ണി കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാറുണ്ട്. ഇപ്പോൾ ഭർത്താവിനൊടുള്ള പ്രണയത്തെക്കുറിച്ച് വാചാലയാവുകയാണ് താരം. തായ്ലൻഡ് വെക്കേഷൻ കഴിഞ്ഞ് മടങ്ങിയെത്തുന്നതിന്റെ ചിത്രങ്ങൾക്കൊപ്പമാണ് താരത്തിന്റെ മനോഹരമായ കുറിപ്പ്.

പോൺ സിനിമകളിലൂടെയാണ് സണ്ണി ലിയോൺ ബോളിവുഡിൽ എത്തുന്നത്. എന്നാൽ ആരാധക ശ്രദ്ധ നേടിയതിനു പിന്നാലെ സണ്ണി പോൺ ചിത്രങ്ങളിൽ അഭിനയിക്കുന്നത് നിർത്തി. ഇപ്പോൾ ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് സണ്ണി ലിയോൺ. മൂന്ന് കുട്ടികളുടെ അമ്മയാണ് ഇപ്പോൾ അവർ. സണ്ണി ലിയോൺ-ഡാനിയൽ വെബ്ബർ ദമ്പതികളുടെ ഓരോ നല്ല പ്രവർത്തനങ്ങളും ആരാധകർ അഭിനന്ദിച്ചിട്ടുണ്ട്. തന്റെ നിലപാടുകൾ തുറന്ന് പറയാൻ കൂടി മടിയില്ലാത്ത നടിയാണ് സണ്ണി ലിയോൺ.

      View this post on Instagram

The way he looks at me.... I’m so lucky! Walking hand in hand in life with this man is a honour! @dirrty99 My lion jacket by @richagoenka and styled by @hitendrakapopara Lips: #BerryGlimmer by @starstruckbysl

A post shared by Sunny Leone (@sunnyleone) on Jan 13, 2020 at 1:03am PST

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP