Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ലൈംഗിക ചൂഷണങ്ങൾക്ക് ഇരകളാകാറുണ്ട്; ചുറ്റും ക്യാമറക്കണ്ണുകളുണ്ടെന്ന തോന്നൽ തെറ്റ് ചെയ്യുന്നവരെ അസ്വസ്ഥരാക്കും; ഒരു നീർക്കുമിള പോലെയാണ് തന്റെ ജീവിതമെന്ന് ബോധ്യമുണ്ട്; മീടുവിനെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തി സണ്ണി ലിയോൺ

മറുനാടൻ മലയാളി ബ്യൂറോ

'മീ ടൂ'വിൽ ആദ്യമായി അഭിപ്രായം വ്യക്തമാക്കി സണ്ണി ലിയോൺ. വാർത്ത ഏജൻസിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലാണ് സണ്ണി ലിയോൺ നിലപാട് വ്യക്തമാക്കിയത്. താൻ ഒരു ഓഫീസ് മുറിയിൽ ഇരുന്നുള്ള ജോലിയല്ല ചെയ്യുന്നത്. ഒരു നീർക്കുമിള പോലെയാണ് തന്റെ ജീവിതമെന്ന് ബോധ്യമുണ്ടെന്നും സണ്ണി ലിയോൺ പ്രതികരിക്കുന്നു. 

ജോലി സ്ഥലത്തോ മറ്റെവിടെയെങ്കിലും വെച്ചോ ചൂഷണം ചെയ്യപ്പെടുന്നതിനെ കുറിച്ച് കൂടുതൽ തുറന്ന് പറയുന്നത് സ്ത്രീകളാണ്. എന്നാൽ, യഥാർഥത്തിൽ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഇരകളാക്കപ്പെടുന്നുവെന്നാണ് തനിക്ക് പറയാനുള്ളതെന്ന് സണ്ണി ലിയോൺ പറയുന്നു.

പുരുഷൻ പീഡനത്തിന് ഇരയായാൽ ഇതിലെന്താ ഇത്ര വലിയ കാര്യം, അവൻ പുരുഷനല്ലേ എന്നാണ് ഏറെ പേരും ചിന്തിക്കുക എന്നും സണ്ണി കൂട്ടിച്ചേർത്തു. എന്നാൽ, ചൂഷണം ശരിയല്ല എന്ന് തുറന്ന് പറയാനുള്ള ആർജവം ഇപ്പോൾ കൈവന്നിട്ടുണ്ടെന്നും താൻ മനസിലാക്കുന്ന വലിയ മാറ്റം അത് തന്നെയാണെന്നും സണ്ണി ലിയോൺ വ്യക്തമാക്കി.

തങ്ങൾ എന്ത് ചെയ്താലും സമൂഹമാധ്യങ്ങളിലും മാധ്യമങ്ങളിലും വരുമെന്ന ബോധം എല്ലാവരുടെയും ഉള്ളിൽ ഉണ്ടെന്നും അതിനാൽ തെറ്റ് ചെയ്യുന്നതിന് മുൻപ് അവർ രണ്ടാമത് ഒന്ന് ചിന്തിക്കുമെന്നും സണ്ണി ലിയോൺ കൂട്ടിച്ചേർത്തു. എല്ലാവരുടെയും ചുറ്റും ക്യാമറക്കണ്ണുകളുണ്ടെന്ന തോന്നൽ തെറ്റ് ചെയ്യുന്നവരെ അസ്വസ്ഥരാക്കുമെന്നും സണ്ണി ലിയോൺ അഭിമുഖത്തിൽ പറഞ്ഞു.

2008ൽ ബോളിവുഡ് ചിത്രമായ ഹോൺ ഓക്കെ പ്ലീസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നാനാ പടേക്കർ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു തനുശ്രീ ദത്തയുടെ ആരോപണം. മീ ടൂ, സ്ത്രീ ശാക്തീകരണം എന്നിവ ജനമനസുകളിൽ വലിയ വ്യത്യാസമുണ്ടാക്കിയെന്ന അഭിപ്രായമാണ് സണ്ണി ലിയോൺ ഇപ്പോൾ പ്രകടിപ്പിച്ചിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP