Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെടിവച്ചു കൊന്നും യുഎപിഎ ചുമത്തിയും നടത്തുന്ന മാവോയിസ്റ്റ് വേട്ട ഇടതുപക്ഷം പുലർത്തേണ്ട രാഷ്ട്രീയ നിലപാടിനെ തന്നെയാണ് റദ്ദാക്കുന്നത്; മാവോയിസ്റ്റ് രാഷ്ട്രീയത്തെ എതിർക്കാനുള്ള വഴി അവരെ വെടിവച്ചു കൊല്ലലാണെന്ന് വരുന്നത് പൊലീസ് വാഴ്ചയുടെ കിരാത യുക്തിയാണ്; ഒരു ജനാധിപത്യ ഭരണകൂടവും അത് അതേപടി ഏറ്റു പാടരുത്'; സർക്കാറിനെ വിമർശിച്ച് സുനിൽ പി ഇളയിടം

വെടിവച്ചു കൊന്നും യുഎപിഎ ചുമത്തിയും നടത്തുന്ന മാവോയിസ്റ്റ് വേട്ട ഇടതുപക്ഷം പുലർത്തേണ്ട രാഷ്ട്രീയ നിലപാടിനെ തന്നെയാണ് റദ്ദാക്കുന്നത്; മാവോയിസ്റ്റ് രാഷ്ട്രീയത്തെ എതിർക്കാനുള്ള വഴി അവരെ വെടിവച്ചു കൊല്ലലാണെന്ന് വരുന്നത് പൊലീസ് വാഴ്ചയുടെ കിരാത യുക്തിയാണ്; ഒരു ജനാധിപത്യ ഭരണകൂടവും അത് അതേപടി ഏറ്റു പാടരുത്'; സർക്കാറിനെ വിമർശിച്ച് സുനിൽ പി ഇളയിടം

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയുടെ പേരിൽ അരങ്ങേറുന്ന പൊലീസ് ഭീകരതയ്ക്ക് അറുതി വരുത്താൻ സർക്കാർ തയ്യാറാകണമെന്ന് എഴുത്തുകാരനും ഇടതുചിന്തകനുമായ സുനിൽ പി ഇളയിടം. ആളുകളെ വെടിവച്ചു കൊന്നും, ലഘുലേഖ കൈവശം വെച്ചെന്നാരോപിച്ച് യു.എ.പി.എ ചുമത്തിയും നടത്തുന്ന മാവോയിസ്റ്റ് വേട്ട ഇടതുപക്ഷം പുലർത്തേണ്ട രാഷ്ട്രീയ നിലപാടിനെ തന്നെയാണ് റദ്ദാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സുനിൽ പി ഇളയിടത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മാവോയിസ്റ്റ് വേട്ടയുടെ പേരിൽ അരങ്ങേറുന്ന പൊലീസ് ഭീകരതയ്ക്ക് അറുതി വരുത്താൻ സർക്കാർ തയ്യാറാകണം. ആളുകളെ വെടിവച്ചു കൊന്നും , ലഘുലേഖ കൈവശം വച്ചു എന്നാരോപിച്ച് യു.എ.പി.എ ചുമത്തിയും നടത്തുന്ന മാവോയിസ്റ്റ് വേട്ട ഇടതുപക്ഷം പുലർത്തേണ്ട രാഷ്ട്രീയ നിലപാടിനെ തന്നെയാണ് റദ്ദാക്കുന്നത്. മാവോയിസ്റ്റ് രാഷ്ട്രീയത്തെ എതിർക്കാനുള്ള വഴി അവരെ വെടിവച്ചു കൊല്ലലാണെന്ന് വരുന്നത് പൊലീസ് വാഴ്ചയുടെ കിരാത യുക്തിയാണ്. ഒരു ജനാധിപത്യ ഭരണകൂടവും അത് അതേപടി ഏറ്റു പാടരുത്്.
യു.എ.പി.എ ഭരണകൂട ഭീരകരതയുടെ ആവിഷ്‌കാരമായി നിലവിൽ വന്ന നിയമമാണ്. സിപിഐ. എം. ഉൾപ്പെടെയുള്ള നിരവധി പ്രസ്ഥാനങ്ങൾ നിരന്തരം എതിർത്തു പോന്ന ഭീകരനിയമം. ലഘുലേഖ കൈവശം വച്ചു എന്നും , മുദ്രാവാക്യം വിളിച്ചു എന്നുമാരോപിച്ച് കേരളത്തിലും ഡഅജഅ ചുമത്തുന്നത് പൊലീസ് ഭീകരതയുടെ മാത്രം വഴിയാണ്. ഇടതുപക്ഷ സർക്കാർ ഒരു നിലയ്ക്കും ആ വഴി പിൻപറ്റിക്കൂടാ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP