Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചെന്നാരോപിച്ച് ടിക്ക്-ടോക്ക് സ്വവർഗാനുരാകികളുടെ വീഡിയോ നീക്കം ചെയ്തു; നടപടി അടുത്തിടെ വെഡിങ് ഫോട്ടോ ഷൂട്ടിലൂടെ ശ്രദ്ധേയരായ സുന്ദസ് മാലിക് -അഞ്ജലി ചക്ര ദമ്പതികൾക്കെതിരെ; ടിക് ടോക്കിന്റെ ഹോമോഫോബിയക്കെതിരെ രൂക്ഷവിമർശനവുമായി അഞ്ജലി

കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചെന്നാരോപിച്ച് ടിക്ക്-ടോക്ക് സ്വവർഗാനുരാകികളുടെ വീഡിയോ നീക്കം ചെയ്തു; നടപടി അടുത്തിടെ വെഡിങ് ഫോട്ടോ ഷൂട്ടിലൂടെ ശ്രദ്ധേയരായ സുന്ദസ് മാലിക് -അഞ്ജലി ചക്ര ദമ്പതികൾക്കെതിരെ; ടിക് ടോക്കിന്റെ ഹോമോഫോബിയക്കെതിരെ രൂക്ഷവിമർശനവുമായി അഞ്ജലി

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: അതിർത്തികൾ ഭേദിച്ചുള്ള പ്രണയമായിരുന്നു അഞ്ജലി ചക്രയുടെയും സുന്ദാസ് മാലിക്കിന്റെയും. ഇന്ത്യക്കാരിയായ അഞ്ജലി ചക്ര വിവാഹം ചെയ്തത് പാക്കിസ്ഥാൻ സ്വദേശിനിയായ ആർട്ടിസ്റ്റ് സുന്ദാസ് മാലിക്കിന്. അതും സ്വവർഗ്ഗ വിവാഹം. എതിർപ്പുകൾ നേരിടാൻ ഇഷ്ടംപോലെ സാഹചര്യങ്ങൾ. ഇതിനിടെ ഇവരുടെ വീഡിയോ ടിക്ക് ടോക്ക് നീക്കം ചെയ്തതും വിവാദത്തിലായി.

കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചെന്ന് ആരോപിച്ചാണ് ടിക് -ടോക് സ്വവർഗാനുരാകികളുടെ വീഡിയോ നീക്കം ചെയ്തത്. അടുത്തിടെ വെഡിങ് ഫോട്ടോ ഷൂട്ടിലൂടെ ശ്രദ്ധേയരായ സുന്ദസ് മാലിക് -അഞ്ജലി ചക്ര ദമ്പതികളുടെ വീഡിയോ ആണ് ടിക്ക് ടോക്ക് നീക്കം ചെയ്തിരിക്കുന്നത്. സുന്ദസ് മാലിക്കും അഞ്ജലി ചക്രയും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ ഇവർ പോസ്റ്റ് ചെയ്ത വീഡിയോ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ലംഘിച്ചെന്ന കാരണം പറഞ്ഞ് ടിക് ടോക് നീക്കം ചെയ്യുകയായിരുന്നു.

അതേ സമയം ടിക് ടോക്കിന്റെ ഹോമോഫോബിയക്കെതിരെ രൂക്ഷവിമർശനവുമായി അഞ്ജലി ട്വിറ്ററിൽ പ്രതികരിച്ചിട്ടുണ്ട്. ഇവർ വീഡിയോ ട്വിറ്ററിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. 'കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിന്' ടിക് ടോക്ക് ഈ വീഡിയോനീക്കം ചെയ്തു. അപ്പോൾ ഹോമോഫോബിയയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശരിയാണ്.
അഞ്ജലി തങ്ങളുടെ വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് പറഞ്ഞു. ടിക് ടോക്കിനെ ത്രെഡിൽ ടാഗുചെയ്ത അഞ്ജലി വീഡിയോ നീക്കം ചെയ്യാനുള്ള കാരണം വിശദീകരിക്കാൻ ടിക്ടോക്കിനോട് ആവശ്യപ്പെടുകയും ചെയ്തു. അഞ്ജലിയുടെ പോസ്റ്റിനെ പിന്തുണച്ചും ടിക് ടോക്കിനെ വിമർശിച്ചുകൊണ്ടും നിരവധിപേർ രംഗത്തെത്തി. കഴിഞ്ഞ വർഷം ജൂലൈ 31നാണ് ഇരുവരും വിവാഹിതരായത്. ഇവരുടെ വിവാഹ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

'ഒരു ന്യൂയോർക്ക് ലവ് സ്റ്റോറി' എന്ന തലക്കെട്ടോടെയാണ് സ്വവർഗദമ്പതികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. അമേരിക്കയിൽ വെച്ച് നടത്തിയ ഫോട്ടോഷൂട്ടിൽ ദമ്പതികളായ ഇരുവരും പരസ്പരം ഇഴകിച്ചേർന്ന് സ്നേഹം കൈമാറുന്നതാണ് തീം. ഒരേ ലിംഗക്കാരായവർ പരസ്പരം വിവാഹം കഴിച്ച് ജീവിക്കുന്നത് അത്ര വലിയ തെറ്റല്ലെന്ന സന്ദേശമാണ് ഇവർ നൽകിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP