Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലയാളം മിഷന്റെ കാറിലെ ബോർഡ് പോലും ഇംഗ്ലീഷിൽ; പിന്നെയാരാണ് എങ്ങനെയാണ് മലയാളത്തെ രക്ഷപ്പെടുത്തുക എന്ന് സോഷ്യൽ മീഡിയയിൽ ട്രോളന്മാരുടെ പരിഹാസം; ചാടിക്കടിക്കാൻ വരട്ടെ ഇതാണ് കാരണമെന്ന് മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്: ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം

മലയാളം മിഷന്റെ കാറിലെ ബോർഡ് പോലും ഇംഗ്ലീഷിൽ; പിന്നെയാരാണ് എങ്ങനെയാണ് മലയാളത്തെ രക്ഷപ്പെടുത്തുക എന്ന് സോഷ്യൽ മീഡിയയിൽ ട്രോളന്മാരുടെ പരിഹാസം; ചാടിക്കടിക്കാൻ വരട്ടെ ഇതാണ് കാരണമെന്ന് മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്: ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലയാളം മിഷന്റെ കാറിലെ ബോർഡ് പോലും ഇംഗ്‌ളീഷിലാണെന്നും പിന്നെയാരാണ്, എങ്ങനെയാണ് മലയാളത്തെ രക്ഷപെടുത്തുക എന്നാണ്് സോഷ്യൽ മീഡിയയിൽ വൈറലായ ട്രോൾ. എന്താണ് ഇതിന് കാരണമെന്നാണ് മലയാള മിഷൻ ഡയറക്ടറായ സുജ സൂസൻ ജോർജ് വിശദീകരിക്കുന്നത്. കാറിന്റെ പിന്നിൽ ഇംഗീഷ് എഴുത്ത് വരാൻ കാരണം പുറംകേരള പദ്ധതിയായതുകൊം്ച് ചിലപ്പോഴെങ്കിലും അതിർത്തി കടന്നുപോകേണ്ടതായതുകൊണ്ടാണെന്ന് കുറിക്കുന്നു സുജ സൂസൻ ജോർജ്.

ഫേസബുക്ക് കുറിപ്പ് വായിക്കാം:

ഒരു വിശദീകരണക്കുറിപ്പ്..

മലയാളം മിഷന്റെ കാറിന്റെ ബോർഡ് പോലും ഇംഗ്‌ളീഷിലാണെന്നും പിന്നെയാരാണ്,എങ്ങനെയാണ് മലയാളത്തെ രക്ഷപെടുത്തുക എന്നുമാണ് സോഷ്യൽ മീഡിയയിലെ വൈറൽ ട്രോൾ!

തീർച്ചയായും വിശദീകരണം അർഹിക്കുന്ന ആശങ്ക തന്നെയാണ്.

1. മലയാളം മിഷൻ കാറിന്റെ മുൻഭാഗ ബോർഡ് എഴുത്ത് മലയാളത്തിലും പിൻഭാഗ എഴുത്ത് ഇംഗ്‌ളീഷിലുമാണ്.(ചിത്രങ്ങൾ കാണുക.)

2.മലയാളം മിഷന്റെ പദ്ധതി ( പ്രവർത്തനം ) പ്രവാസി മേഖലയിലാണ്. അതായത് പുറം കേരളത്തിൽ.

3. കേരളത്തിൽ ഒരു ഓഫീസ് മാത്രം പ്രവർത്തിക്കുന്നു.

4. പ്രവാസി പുതുതലമുറക്കായി മലയാളം പഠനത്തിനായി നാല് കോഴ്‌സുകൾ നടത്തുന്നതാണ് പ്രധാന പരിപാടി.

5. സർക്കാരിന് അഭിമാനകരമായി മലയാളം മിഷൻ പ്രവർത്തനം വിപുലീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്.ഈ ഓഫീസ് അതിനായി പരിമിതമായ വിഭവശേഷിയിലും കഠിനപ്രവർത്തനം നടത്തുന്നു.

6. കേരളത്തിൽ മലയാളം സംപുഷ്ടമാക്കുക പ്രത്യക്ഷത്തിൽ മലയാളം മിഷന്റെ പദ്ധതിയല്ല. അതിന് മലയാളം മിഷൻ ശ്രമിക്കുന്നത് കടലിലെ മീനെ പിടിച്ച് ബക്കറ്റിലിട്ട് നീന്തൽ പഠിപ്പിക്കാൻ ശ്രമിക്കുന്നതു പോലെയായിരിക്കും.

7. കാറിന്റെ പിന്നിൽ ഇംഗ്‌ളീഷിൽ എഴുത്ത് വരാൻ കാരണം ഒന്നേയുള്ളു.,പുറംകേരള പദ്ധതിയായതു കാരണം ചിലപ്പോഴെങ്കിലും അതിർത്തി കടന്ന് പോകേണ്ടതായി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP