Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുറുമ്പ് കാട്ടി ഷാരൂഖിന്റെ മകൾ സുഹാന; അതിമനോഹരിയായി താരപുത്രിയെ കണ്ട് കണ്ണ് തള്ളി പ്രേക്ഷകർ; ഇൻസ്റ്റഗ്രാം അക്കൗണ്ട് പബ്ലിക്കാക്കിയതിന് പിന്നാലെ ചിത്രങ്ങൾ തേടി സോഷ്യൽമീഡിയ

മറുനാടൻ ഡെസ്‌ക്‌

ബോളിവുഡിൽ ഏറ്റവും ആരാധകരുള്ള നടന്മാരിൽ ഒരാളാണ് ഷാരുഖ് ഖാൻ. താരത്തിന് മാത്രമല്ല അദ്ദേഹത്തിന്റെ മൂന്ന് മക്കൾക്കും ശക്തമായ ഫാൻ പവറുണ്ട്. മകൾ സുഹാനയുടെ ചിത്രങ്ങളും വിഡിയോകളുമെല്ലാം ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. താരപുത്രിയുടെ സിനിമ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സുഹാനയുടെ ക്യൂട്ട് ചിത്രങ്ങളാണ്.

തന്റെ കുസൃതി ചിത്രങ്ങളാണ് താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. രണ്ടു വശങ്ങളിലേക്കും മുകളിലേയ്ക്കും നോക്കുന്ന സുഹാനയാണ് ചിത്രത്തിൽ. കറുത്ത ടീഷർട്ട് അണിഞ്ഞ് ക്യൂട്ടായാണ് സുഹാനയുടെ ഇരിപ്പ്. സ്വകാര്യമായിരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് പബ്ലിക് ആക്കി മാറ്റിയതിന് ശേഷം പോസ്റ്റ് ചെയ്ത ചിത്രങ്ങളാണിത്.

അതിമനോഹരമായി നിൽക്കുന്ന ചിത്രങ്ങളാണ് സാധാരണ സുഹാന പങ്കുവെക്കാറുള്ളത്. ഇത് ആദ്യമായാണ് ഫണ്ണി ലുക്കിൽ താരപുത്രിയെ ആരാധകർ കാണുന്നത്. സഹോദരങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ചിത്രങ്ങളാണ് സുഹാനയുടെ ഇൻസ്റ്റഗ്രാമിൽ കൂടുതലും. എന്തായാലും സുഹാനയുടെ ആരാധക ഗ്രൂപ്പുകളിൽ ഈ ചിത്രങ്ങൾ വൈറലാവുകയാണ്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP