Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

രാജ്യത്തെ ഭരണസംവിധാനങ്ങൾ മുസ്​ലിങ്ങൾ പിടിച്ചെടുക്കുന്നതിനുപിന്നിലെ രഹസ്യം വെളിപ്പെടുന്നു എന്ന് സുദർശൻ ന്യൂസ് എഡിറ്റർ ഇൻ ചീഫ്; യു.പി.എസ്.സി ജിഹാദ് എന്ന പുതിയ ആരോപണവുമായി സുരേഷ് ചവങ്കെ

രാജ്യത്തെ ഭരണസംവിധാനങ്ങൾ മുസ്​ലിങ്ങൾ പിടിച്ചെടുക്കുന്നതിനുപിന്നിലെ രഹസ്യം വെളിപ്പെടുന്നു എന്ന്  സുദർശൻ ന്യൂസ് എഡിറ്റർ ഇൻ ചീഫ്; യു.പി.എസ്.സി ജിഹാദ് എന്ന പുതിയ ആരോപണവുമായി സുരേഷ് ചവങ്കെ

മറുനാടൻ ഡെസ്‌ക്‌

യു.പി.എസ്.സി ജിഹാദ് എന്ന പുതിയ ആരോപണം മുസ്ലീങ്ങൾക്കെതിരെ ഉയർത്തി സുദർശൻ ന്യൂസ് എഡിറ്റർ ഇൻ ചീഫ്. രാജ്യത്തെ സിവിൽസർവീസിൽ മുസ്ലീങ്ങൾ കടന്നുകയറുന്നു എന്നാണ് സുരേഷ് ചവങ്കെയുടെ ആരോപണം. രാജ്യത്തെ ഭരണസംവിധാനങ്ങൾ മുസ്ലീങ്ങൾ പിടിച്ചെടുക്കുന്നു എന്നാണ് പ്രധാന ആരോപണം. ഈ വിഷയത്തിൽ ടെലിവിഷൻ ചർച്ചവരെ നടന്നുകഴിഞ്ഞു. സുദർശൻ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുരേഷ് ചവങ്കെ ത​ന്റെ ട്വിറ്റർ ഹാൻഡിലിൽ ഇതുസംബന്ധിച്ച്​ ഒരു ട്രെയിലറും പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

'ഉന്നത​ സർക്കാർ ജോലികളിൽ മുസ്​ലിംകളുടെ എണ്ണം കൂടുന്നു. ഇത്ര പെട്ടെന്ന്​ മുസ്​ലിംകൾ എങ്ങിനെ ഐ.എ.എസ്​, ഐ.പി.എസ്​ പോലുള്ള ഉയർന്ന പരീക്ഷകളിൽ ജയിക്കുന്നു. ഇത്രയും കഠിന പരീക്ഷകളിൽ ഉന്നത മാർക്ക്​ നേടി ഇത്രയും കൂടുതൽ മുസ്​ലിംകൾ ജയിക്കാനുള്ള രഹസ്യം എന്താണ്​. ജാമിയയിലെ ജഹാദികൾ നമ്മുടെ ജില്ല അധികാരികളും വിവിധ മന്ത്രാലയങ്ങളിൽ ഉന്നത ഉദ്യോഗസ്​ഥരും ആയാലുള്ള അവസ്​ഥ എന്താകും. രാജ്യത്തെ ഭരണസംവിധാനങ്ങൾ മുസ്​ലിംകൾ പിടിച്ചെടുക്കുന്നതിനുപിന്നിലെ രഹസ്യം വെളിപ്പെടുന്നു'-ഇത്​ സംബന്ധിച്ച്​ കഴിഞ്ഞ ദിവസം സുരേഷ് ചവങ്കെ സുദർശൻ ടി.വിയിൽ ചർച്ചാപരിപാടിയും നടത്തി. യു.പി.എസ്​.സി ജിഹാദ് എന്ന ഹാഷ്​ടാഗിലായിരുന്നു ഇയാൾ പരിപാടിയുടെ പ്രചരണം നടത്തിയത്​. സാമുദായിക സംഘർഷങ്ങൾ സൃഷ്ടിക്കുന്നതിനും മതപരമായ അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നതിനും സുരേഷ് ചാവങ്കെ കുപ്രസിദ്ധനാണ്.

ഇത്തരം നിരുത്തരവാദപരവുമായ പത്രപ്രവർത്തനത്തെ അപലപിച്ച് ഐപിഎസ് അസോസിയേഷൻ ട്വീറ്റ് ചെയ്തിട്ടുണ്ട്​.വാർത്താചാനൽ എഡിറ്റർക്കെതിരെ പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണെന്ന് വിവരാവകാശ പ്രവർത്തകൻ സാകേത് ഗോഖലെ ട്വീറ്റ് ചെയ്തു. മുസ്​ലിംകളുടെ പലതരം ജിഹാദുകളെ കുറിച്ച്​ രാജ്യത്ത്​ സംഘപരിവാർ പ്രചരണം നടത്താറുണ്ട്​. ഇതിൽ ഏറ്റവും കുപ്രസിദ്ധിയാർജിച്ചതാണ്​ ലൗ ജിഹാദ്​. അങ്ങിനൊന്നില്ല എന്ന്​ രാജ്യത്തെ അന്വേഷണ ഏജൻസികളും കോടതിയും വിധിച്ചിട്ടും ഇപ്പോഴും വിവിധ സന്ദർഭങ്ങളിൽ ഉയർന്നുവരാറുള്ള ഒന്നാണ്​ ലൗ ജിഹാദ്​. ഈ ഗണത്തിൽ ഏറ്റവും പുതിയതാണ്​ യു.പി.എസ്​.സി ജിഹാദ്​.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP