Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കരൾരോഗത്താൽ കഷ്ടപ്പെടുന്ന തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകനെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരാൻ ഇവർ തേടുന്നത് ഒരു ബി പോസിറ്റീവ് കരൾ ദാതാവിനെ; ആശുപത്രിയും ഡോക്ടറും പണവും എല്ലാം സജ്ജമാക്കി കരൾദാതാവിനെ തേടി അലയുന്നത് ഒരു സംഘം പൂർവ വിദ്യാർത്ഥികൾ; ഇത് ഗുരുശിഷ്യ ബന്ധത്തിന്റെ പവിത്രതയും ആത്മബന്ധത്തിന്റെ ആഴവും വ്യക്തമാക്കുന്ന ഒരു ദൗത്യം

കരൾരോഗത്താൽ കഷ്ടപ്പെടുന്ന തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകനെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരാൻ ഇവർ തേടുന്നത് ഒരു ബി പോസിറ്റീവ് കരൾ ദാതാവിനെ; ആശുപത്രിയും ഡോക്ടറും പണവും എല്ലാം സജ്ജമാക്കി കരൾദാതാവിനെ തേടി അലയുന്നത് ഒരു സംഘം പൂർവ വിദ്യാർത്ഥികൾ; ഇത് ഗുരുശിഷ്യ ബന്ധത്തിന്റെ പവിത്രതയും ആത്മബന്ധത്തിന്റെ ആഴവും വ്യക്തമാക്കുന്ന ഒരു ദൗത്യം

മറുനാടൻ ഡെസ്‌ക്‌

തങ്ങളുടെ പ്രിയപ്പെട്ട അധ്യപകനെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരാൻ ശ്രമവുമായി ഒരുസംഘം പൂർവ വിദ്യാർത്ഥികൾ. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകന്റെ വിവരമറിഞ്ഞെത്തിയ പ്രിയ വിദ്യാർത്ഥികൾ ശ്രമിക്കുന്നത് ഒരു കരൾദാതാവിനെ കണ്ടെത്താനാണ്. കരൾ രോഗം വന്ന് ഗുരുതരാവസ്ഥയിൽ കഴിയുന്ന അദ്ധ്യാപകന് അടിയന്തിരമായി കരൾ മാറ്റിവെക്കണം. സർജറി ചെയ്യാൻ ആശുപത്രിയും ഡോക്ടർമാരും പണവും എല്ലാം സജ്ജമാണ് വേണ്ടത് കരൾ നൽകാൻ സന്നദ്ധതയുള്ള ഒരു ബി പോസിറ്റീവ് ദാതാവിനെയാണ്. അതിനായി എല്ലാ മാർഗങ്ങളും തേടുകയാണ് ഇവർ.

സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും മറ്റ് മാർഗങ്ങളിലൂടെയും എല്ലാം ഇവർ ബി പോസിറ്റീവ് കരൾ ദാതാവിനെ തേടുന്നത്. തങ്ങൾ ആരെന്നോ എന്തെന്നോ വെളിപ്പെടുത്താതെയാണ് ഇവർ ഈ അന്വേഷണം നടത്തുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ തങ്ങളുടെ ആവശ്യം ഇവർ വീഡിയോയയിലൂടെ വെളിപ്പെടുത്തുന്നു.

ബി പോസിറ്റീവ് കരൾ ദാതാവിനെ നൽകാനാകുമെങ്കിൽ നമുക്ക് രക്ഷിക്കാനാകുന്നത് വിദ്യാർത്ഥികൾ അത്രമേൽ സ്‌നേഹിക്കുന്ന ഒരു അദ്ധ്യാപകനെയാണ്. അത്തരത്തിൽ തയ്യാരാകുന്നവരോ അല്ലെങ്കിൽ തയ്യാറാകുന്നവരെ അറിയാവുന്നവരോ ഉണ്ടെങ്കിൽ നിങ്ങൾക്കും ഇവരെ ബന്ധപ്പെടാം. ഈ പൂർവവിദ്യാർത്ഥികളെ ബന്ധപ്പെടാമുള്ള നമ്പർ: വിശ്വംഭരൻ കെപി - 9497495263, പ്രഭു- 9747961961, സിറിയക്- 9947303223

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP