Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഞാൻ നിങ്ങൾക്ക് സാധാരണവും പഴയതുമായ ഒരു വാചകം നൽകാം; അത് മാത്രമാണ് പദസമ്പത്ത് ഉണ്ടാക്കാൻ ഒരേ ഒരു വഴി; വായനയുടെ മഹത്വം വ്യക്തമാക്കി ശശി തരൂർ എംപി

'ഞാൻ നിങ്ങൾക്ക് സാധാരണവും പഴയതുമായ ഒരു വാചകം നൽകാം; അത് മാത്രമാണ് പദസമ്പത്ത് ഉണ്ടാക്കാൻ ഒരേ ഒരു വഴി; വായനയുടെ മഹത്വം വ്യക്തമാക്കി ശശി തരൂർ എംപി

മറുനാടൻ ഡെസ്‌ക്‌

കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ വാർത്തകളിൽ പലപ്പോഴും ഇടംപിടിക്കുന്നത് അദ്ദേഹത്തിന്റെ ചില പദപ്രയോഗങ്ങളാണ്. പല പുത്തൻ വാക്കുകളും മലയാളികൾക്ക് പരിചയപ്പെടുത്തിയത് തരൂരാണ്. തരൂരിന്റെ ട്വീറ്റുകളിലും പ്രസംഗങ്ങളിലും പലരും തിരയുന്നത് അത്തരം പുതുമയുള്ളതും വ്യത്യസ്തവുമായ വാക്കുകളാണ്.

എന്നാൽ ഇത്തവണ തരൂർ നൽകിയ വാക്കിന് പകരം നൽകാൻ മറ്റൊന്നില്ലെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്. തന്നോട് ഒരു വിദ്യാർത്ഥി പുതിയതായി ഒരു വാചകം പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടുവെന്നും അതിന് നൽകിയ മറുപടി ഇതാണെന്നും കുറിച്ച് തരൂർ കഴിഞ്ഞ ദിവസം ഒരു വീഡിയോ പങ്കുവച്ചിരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിയാണ് തങ്ങൾക്ക് പുതിയൊരു വാചകം പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടത്. ഇതിന് തരൂർ നൽകിയ മറുപടി കേട്ട് എല്ലാവരും അത്ഭുതപ്പെട്ടു. 'വായന' എന്ന പദമാണ് അദ്ദേഹം കുട്ടികൾക്കായി നൽകിയത്.

''ഞാൻ നിങ്ങൾക്ക് സാധാരണവും പഴയതുമായ ഒരു വാചകം നൽകാം. അത് മാത്രമാണ് എനിക്ക് പദ സമ്പത്ത് ഉണ്ടാക്കാൻ ഒരേ ഒരു വഴി. എപ്പോഴും ഡിക്ഷ്ണറി വായിച്ച് നടക്കുന്ന കിറിക്കനാണ് ഞാനെന്നാണ് ആളുകൾ കരുതുന്നത്. ഞാൻ ജീവിതത്തിൽ വല്ലപ്പോഴും മാത്രമേ ഡിക്ഷ്ണറി തുറന്നിട്ടുള്ളൂ. ഞാൻ ടിവിയോ കംപ്യൂട്ടറോ മൊബൈൽ ഫോണോ ഒന്നുമില്ലാതിരുന്ന ഇന്ത്യയfലാണ് ജീവിച്ചത്. എനിക്ക് ഉണ്ടായിരുന്നതെല്ലാം പുസ്തകങ്ങളായിരുന്നു.'' - ശശി തരൂർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP