Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മൈക്കിൾ കോർസേലുമായുള്ള ഗാഢപ്രണയത്തിന്റെ തകർച്ചയിൽ മദ്യപാനം; പ്രണയഭംഗത്തിന് പിന്നാലെ മദ്യപാനത്തിനും അവസാനം; സ്വയം സ്നേഹിക്കുക എന്നതാണ് ജീവിതത്തിൽ താൻ പഠിച്ച വലിയ പാഠമെന്ന് പുതുവത്സരത്തിൽ കുറിപ്പുമായി ശ്രുതി ഹസൻ; ജീവിതത്തിൽ മാലാഖമാർ സുഹൃത്തുക്കളെന്നും താരത്തിന്റെ കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

പുതുവത്സരത്തിൽ നഷ്ടപ്രണയത്തിന്റെ കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തി ശ്രുതി ഹസൻ. പ്രണയഭംഗം നൽകിയ വർഷത്തിനൊടുവിൽ സ്വയം സ്നേഹിക്കുക എന്നതാണ് ജീവിതത്തിൽ താൻ പഠിച്ച വലിയ പാഠമെന്നും ശ്രുതി പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശ്രുതി ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

പുതിയ പതിറ്റാണ്ടിനെ വരവേൽക്കാൻ തയ്യാർ. പോയ വർഷങ്ങൾക്ക് നന്ദി. ജീവിതത്തിനും അതു പഠിപ്പിച്ച വലിയ പാഠങ്ങൾക്കും. മാറ്റം എപ്പോഴും എളുപ്പമല്ല. എന്നാൽ മാറാതെ പറ്റില്ല. വർഷങ്ങളായി ശ്രമിക്കുന്നുണ്ടെങ്കിലും ഇത്തവണ 2020 നെ വരവേൽക്കുന്നത് ഉന്മേഷത്തോടെയാണ്. ഓജസ്സോടെ, ഉഷാറോടെ. ജീവിതത്തിലെ ഏറ്റവും വലിയ പാഠം ഞാൻ പഠിച്ചത് പോയ വർഷമാണ്.

നിങ്ങൾ ആരാണോ അതായിത്തന്നെ സ്വയം സ്നേഹിക്കുക. അതായിരിക്കും ഓരോരുത്തർക്കും ജീവിതത്തോടു ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം. എല്ലാവരുടെയും ജീവിതത്തിൽ മാലാഖമാർ പ്രത്യക്ഷപ്പെടാറുണ്ട്; സുഹൃത്തുക്കളുടെ രൂപത്തിൽ. ജീവിതത്തെ മുന്നോട്ടു നയിക്കാൻ. സ്നേഹവും വെളിച്ചവും കൊണ്ട് എന്നെ താങ്ങിനിർത്തുകയും മുന്നോട്ടു നയിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളോടാണ് എനിക്കേറെ കടപ്പാടുള്ളത്- മനോഹരമായ ഒരു സെൽഫിക്കൊപ്പം ശ്രുതി കുറിച്ചു.

കഴിഞ്ഞ വർഷമാണ് മൈക്കൽ കോഴ്സലുമായുള്ള ശ്രുതിയുടെ ബന്ധം തകർന്നത്. താൻ ആ ദുഃഖത്തിൽ നിന്നു മോചനം നേടിയെന്നാണ് ശ്രുതി അവകാശപ്പെടുന്നത്. ഞാൻ അത്രപെട്ടെന്നൊന്നും തളരുന്ന സ്വഭാവക്കാരിയല്ല. നിഷകളങ്കയായതിനാൽ ചുറ്റുമുള്ള പലർക്കും എന്നെ പറ്റിക്കാനായേക്കാം.

എന്തായാലും പ്രണയം എനിക്ക് നല്ല അനുഭവമായിരുന്നു. പ്രണയിക്കുന്നവർക്കു നൽകാൻ പ്രത്യേകിച്ചൊരു ഉപദേശവുമില്ല. നല്ല ആളുകൾ നല്ല സമയത്ത് നന്നായി പെരുമാറും. അതേ ആളുകൾ തന്നെ ചീത്ത സമയത്തു ചീത്തയായും. എന്തായാലും പശ്ചാത്തപിക്കാൻ ഞാനില്ല. കുറ്റബോധവുമില്ല. ജീവിതത്തിലെ ഏറ്റവും വലിയ സ്നേഹബന്ധത്തിനുവേണ്ടിയാണു ഞാൻ കാത്തിരിക്കുന്നത്. അത് അനുഗ്രഹിക്കുമ്പോൾ തീർച്ചയായും അതേക്കുറിച്ചു പറയാം- ശ്രുതി ഒരിക്കൽ പറഞ്ഞു.

മൈക്കിൾ കോർസേൽ ആണ് ഇരുവരും പിരിയുന്ന കാര്യം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചത്. 'ലോകത്തിന്റെ രണ്ട് വശങ്ങളിലാണ് നിർഭാഗ്യവശാൽ ഞങ്ങളെ ജീവിതം കൊണ്ടെത്തിച്ചത്. സ്വന്തം വഴിയിൽ നടക്കാൻ പോകുന്നു. പക്ഷേ എന്നും അവൾ എന്റെ അടുത്ത ആളായിരിക്കും. അവരെ ഇന്നും സുഹൃത്തായി ഇരിക്കുന്നതിൽ നന്ദിയുണ്ടെന്നാണ് പ്രണയത്തകർച്ച പങ്കുവച്ച് മൈക്കിൾ കോർസേൽ പറയുന്നു.

അടുത്തിടെ തന്റെ മദ്യപാനം നിർത്തിയതിനെക്കുറിച്ച് താരം തുറന്ന പ്രതികരണം നടത്തിയിരുന്നു. താൻ മദ്യപാന ശീലം ഒഴിവാക്കിയെന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രുതി പറഞ്ഞത്.

'' വിസ്‌കി കഴിക്കാനിഷ്ടപ്പെടുന്നയാളാണ് ഞാൻ. ഇടയ്ക്കിടയ്ക്ക് കഴിക്കാറുമുണ്ട്. എന്നാൽ ഇടയ്ക്ക് വെച്ച് ഈ ശീലം നിർത്താനായി തീരുമാനിക്കുകയായിരുന്നു. അതോടെ ഞാൻ മാറുകയായിരുന്നു. ഇത് എന്റെ വ്യക്തിപരമായ കാര്യമാണെന്നും ഇതേക്കുറിച്ച് മറ്റുള്ളവരുമായി സംസാരിക്കേണ്ടെന്നും തീരുമാനിച്ചിരുന്നു.

വല്ലാത്തൊരവസ്ഥയിലൂടെയായിരുന്നു ആ സമയത്ത് കടന്നുപോയിരുന്നത്.'' - ശ്രുതി പറയുന്നു. ഒരേ തരത്തിലുള്ള കഥാപാത്രങ്ങൾ തേടിയെത്തിയതോടെയാണ് സിനിമയിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചതെന്നും ശ്രുതി പ്രതികരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP