Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

ശ്രീകുമാർ മേനോനിൽ നിന്ന് കൈപ്പറ്റിയ ഒന്നേകാൽ കോടി തിരിച്ചുനൽകും; തിരക്കഥയിലെ പൂർണ അവകാശം എം ടിക്ക്; മോഹൻലാലിനെ നായകനാക്കി നിശ്ചയിച്ച രണ്ടാമൂഴം ശ്രീകുമാർ മോനോൻ ചെയ്യില്ല; കേസ് ഒത്തുതീർപ്പിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി:രണ്ടാമൂഴം നോവൽ സിനിമയാക്കുന്നതു സംബന്ധിച്ച് രചയിതാവ് എംടി വാസുദേവൻ നായരും സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുള്ള തർക്കത്തിൽ ഇരൂകൂട്ടരും എത്തിച്ചേർന്ന ഒത്തുതീർപ്പു ധാരണ സുപ്രീം കോടതി അംഗീകരിച്ചു. കഴിഞ്ഞ ദിവസമാണ് കേസ് കോടതിക്കു പുറത്തുവച്ച് ഒത്തുതീർപ്പിലെത്താൻ ഇരുപക്ഷവും ധാരണയായത്. ഈ ധാരണ സുപ്രീം കോടതിക്കു മുന്നിൽ വയ്ക്കുകയായിരുന്നു.

ധരാണ അനുസരിച്ച് രണ്ടാമൂഴത്തിന്റെ തിരക്കഥ എംടി വാസുദേവൻ നായർക്കു തിരിച്ചു നൽകും. എംടിക്കായിരിക്കും തിരക്കഥയിൽ പൂർണ അവകാശം. അഡ്വാൻസ് ആയി ശ്രീകുമാർ മേനോനിൽ നിന്ന് എംടി കൈപ്പറ്റിയ ഒന്നേകാൽ കോടി തിരിച്ചുനൽകും.

രണ്ടാമൂഴത്തിന്റെ പ്രമേയം അടിസ്ഥാനമാക്കി ശ്രീകുമാർ മേനോൻ സിനിമ ചെയ്യില്ല. മഹാഭാരതം പ്രമേയമാക്കി സിനിമയെടുക്കാമെങ്കിലും ഭീമനെ കേന്ദ്ര കഥാപാത്രമാക്കരുതെന്നും ഒത്തുതീർപ്പു ധാരണയിൽ പറയുന്നു.

കരാർ പ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും ചിത്രീകരണം തുടങ്ങാത്ത പശ്ചാത്തലത്തിലാണ്, തിരക്കഥ തിരിച്ച് ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിച്ചത്. ഈ കേസ് പിന്നീട് ഹൈക്കോടതിയിലേക്കും സുപ്രീം കോടതിയിലേക്കും എത്തുകയായിരുന്നു. മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യാനായിരുന്നു പ്രൊജക്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP