Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

അർച്ചന നിന്നെ ഞാൻ ഒരുപാട് സ്‌നേഹിക്കുന്നു; രണ്ടാം വിവാഹ വാർഷികത്തിൽ കുറിപ്പുമായി മലയാളികളുടെ പ്രിയപ്പെട്ട പപ്പു; നടൻ ശ്രീജിത്തിന് വിവാഹമംഗള ആശംസ നേർന്ന് ആരാധകരും

മറുനാടൻ ഡെസ്‌ക്‌

മലയാളികളുടെ മനസ്സിൽ പപ്പുവായി ഇടം നേടിയ താരമാണ് ശ്രീജിത്ത് വിജയ്. ശ്വേത മേനോൻ നായികയായെത്തിയ രതിനിർവേദം എന്ന ചിത്രത്തിന്റെ പുനഃപതിപ്പിൽ പതിനേഴുകാരനായി

 

എത്തിയmalayalam.samayam.com ആദ്യം നായകനായ ചിത്രത്തിലൂടെ തന്നെ വേണ്ടത്ര ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തുടർന്ന് ഒരുപിടി നല്ല സിനിമകളുടെ ഭാഗമായ ശ്രീജിത്തിനെ പിന്നീട് പ്രേക്ഷകർ കണ്ടത് റേഡിയോ ജോക്കിയുടെ പരിവേഷത്തിലാണ്.

ദുബായ് ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന മലയാളം എഫ് എം സ്റ്റേഷനിൽ ആർജെ ആയി പ്രവർത്തിച്ചു വന്നിരുന്ന ശ്രീജിത്ത് പിന്നീട് മിനിസ്‌ക്രീനിലേക്കെത്തി.ഡിഫോർഡാൻസിന്റെ അവതാരകന്റെ വേഷത്തിൽ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട ശ്രീജിത്ത് പിന്നീട് വേദി പുതിയ അവതാരകനായി ഒഴിഞ്ഞു കൊടുത്തു. പിന്നീട് ശ്രീജിത്ത് സീരിയലുകളിലെ നായകനായാണ് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മുന്നിലെത്തിയത്. മലയാള ടെലിവിഷനിലെ ഏറ്റവും പ്രായം കുറഞ്ഞതും വളരെ വേഗം വളർച്ച രേഖപ്പെടുത്തുന്നതുമായ സീ കേരളം ചാനലിന്റെ തുടക്ക കാലത്തുണ്ടായിരുന്ന സ്വാതി നക്ഷത്രം ചോതി എന്ന സീരിയലിലൂടെയാണ് മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് മുന്നിൽ ശ്രീജിത്ത് നായകനായി തിളങ്ങിയത്.

ഇന്നിതാ ശ്രീജിത്ത് വിജയ് തന്റെ രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. 2018 മെയ് 12ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽവെച്ച് വിവാഹിതനായ ശ്രീജിത്ത് ജീവിതത്തിലേക്ക് കൂട്ടിയത് കണ്ണൂർ സ്വദേശി അർച്ചനയെയാണ്.നല്ലസമയത്തെ കുറിച്ചുള്ള ഓർമ്മ പങ്കുവെച്ചുകൊണ്ട് ശ്രീജിത്ത് കുറിച്ചിരിക്കുന്ന ആശംസാ കുറിപ്പിൽ ഭാര്യയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടും മെൻഷൻ ചെയ്തിട്ടുണ്ട്. നിരവധി ആരാധകരാണ് ശ്രീജിത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.ഫാസിൽ ചിത്രം ലിംവിങ് ടുഗെദറിലൂടെ സിനിമയിലേക്ക് എത്തിയ ശ്രീജിത്ത് പിന്നീട് ടികെ രാജീവ്കുമാർ സംവിധാനം ചെയ്ത രതിനിർവേദത്തിലൂടെയാണ് ശ്രദ്ധേയനായത്. റോബിൽ ജോസഫ് സംവിധാനം ചെയ്ത് 2012ൽ പുറത്തിറങ്ങിയ എന്നെന്നും ഓർമ്മക്കായി എന്ന ചിത്രത്തിൽ സിദ്ധാർത്ഥൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ ശ്രദ്ധേയനായി.

മാഡ് ഡാഡ്, റേഡിയോ, 72 മോഡൽ, മണി ബാക്ക് പോളിസി, ടൂറിസ്റ്റ് ഹോം, ബണ്ടി ചോർ, ചെറുക്കനും പെണ്ണും എന്നിവയാണ് ശ്രീജിത്ത് അഭിനയിച്ച മറ്റു ചിത്രങ്ങൾ. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത അവരിൽ ഒരാൾ എന്ന സീരിയലിൽ അഭിനയിച്ചതോടെ സീരിയൽ രംഗത്ത് സജീവമാകുകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP