Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അലിഞ്ഞ് ഇല്ലാതാവുന്ന സോപ്പിനും എരിഞ്ഞ് ഇല്ലാതാവുന്ന ചന്ദനത്തിരിക്കും പെണ്ണിന്റെ പേരല്ലേ' എന്ന് ചിന്താ ജെറോം; 'ഗംഗാധരൻ അഗർബത്തികൾ, പുഷ്‌ക്കരൻ സോപ്പിൻ നറുമണം, വാഷിങ് പൗഡർ മൊയ്തീൻ' എന്നാക്കിയാലോയെന്ന് ട്രോളി ശ്രീജിത്ത് പണിക്കർ; സ്ത്രീവിരുദ്ധ തമാശകൾ ആഘോഷിക്കാനാവില്ലെന്ന് പറഞ്ഞ് ചിന്താ ജെറോമിനെ പിന്തുണച്ച് മഹിളാ കോൺഗ്രസ് നേതാവ് പി. ഉഷാ ദേവി; സോഷ്യൽ മീഡിയയിൽ വീണ്ടുമൊരു ലിംഗ നീതി വിവാദം

'അലിഞ്ഞ് ഇല്ലാതാവുന്ന സോപ്പിനും എരിഞ്ഞ് ഇല്ലാതാവുന്ന ചന്ദനത്തിരിക്കും പെണ്ണിന്റെ പേരല്ലേ' എന്ന് ചിന്താ ജെറോം; 'ഗംഗാധരൻ  അഗർബത്തികൾ, പുഷ്‌ക്കരൻ സോപ്പിൻ നറുമണം, വാഷിങ് പൗഡർ മൊയ്തീൻ' എന്നാക്കിയാലോയെന്ന് ട്രോളി ശ്രീജിത്ത് പണിക്കർ; സ്ത്രീവിരുദ്ധ തമാശകൾ ആഘോഷിക്കാനാവില്ലെന്ന് പറഞ്ഞ് ചിന്താ ജെറോമിനെ പിന്തുണച്ച് മഹിളാ കോൺഗ്രസ് നേതാവ്  പി. ഉഷാ ദേവി; സോഷ്യൽ മീഡിയയിൽ വീണ്ടുമൊരു ലിംഗ നീതി വിവാദം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഇടയ്ക്കിടെ വിവാദങ്ങളും ട്രോളുകളുമായി സോഷ്യൽ മീഡിയയെ സജീവമാക്കുന്ന നേതാവാണ് യുവജന കമ്മീഷൻ ചെയർപേഴ്‌സണും ഡിവൈഎഫ്ഐ നേതാവുമായ ചിന്താ ജെറോം. ചിന്തയുടെ ജിമിക്കി കമ്മൽ പ്രഭാഷണവും ചങ്കിലെ ചൈന പുസ്തകവും ഉയർത്തിവിട്ട ട്രോളുകളും ചർച്ചകളും ഏറെക്കാലം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ചിന്തയുടെ ഒരു പരാമർശം വീണ്ടും ചർച്ചയായിരിക്കയാണ്. 'അലിഞ്ഞ് ഇല്ലാതാവുന്ന സോപ്പിനും എരിഞ്ഞ് ഇല്ലാതാവുന്ന ചന്ദനത്തിരിക്കും പെണ്ണിന്റെ പേരല്ലെ' എന്നായിരുന്നു ചിന്താ ജെറോം ഒരു പരിപാടിക്കിടയിൽ ചോദിച്ചത്. ഇതിനെ ട്രോളിക്കൊണ്ട് സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റും ഡിബേറ്ററുമായ ശ്രീജിത്ത് പണിക്കർ പോസ്റ്റ് ഇട്ടിരുന്നു. അലിഞ്ഞ് ഇല്ലാതാവുന്ന സോപ്പിനും എരിഞ്ഞ് ഇല്ലാതാവുന്ന ചന്ദനത്തിരിക്കും പെണ്ണിന്റെ പേരെല്ല. സത്യമാണ്. ഞാനിതാ ചില പരിഷ്‌കാരങ്ങൾ നിർദ്ദേശിക്കുന്നു എന്നു തുടങ്ങുന്നതായിരുന്നു ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

'പ്രാർത്ഥിക്കാൻ എല്ലാവർക്കും ഓരോ കാരണമുണ്ട്. ഗംഗാധരൻ ശുദ്ധ അഗർബത്തികൾ. പുഷ്‌ക്കരൻ സോപ്പിൻ നറുമണം, പ്രകൃതിയേകിടും ഗുണം. വന്നല്ലോ വന്നല്ലോ വർഗീസു വന്നല്ലോ വസ്ത്രവർണ്ണങ്ങൾക്കു ശോഭ കൂട്ടാൻ. മധുരസ്വപ്നങ്ങളേകും ദാമോദരൻ. എല്ലാർക്കും ചേരും ദാമോദരൻ.വാഷിങ് പൗഡർ മൊയ്തീൻ, വാഷിങ് പൗഡർ മൊയ്തീൻ,' -എന്നായിരുന്നു ശ്രീജിത്ത് പണിക്കർ ഫേസ്‌ബുക്കിൽ എഴുതിയത്.

ഇതോടെ സോഷ്യൽ മീഡിയയിൽ സ്ത്രീവിരുദ്ധതയെക്കുറിച്ചും ലിംഗനീതിയെക്കുറിച്ചും പൊളിറ്റിക്കൽ കറക്ടനസിനെ കുറിച്ചും ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ പ്രതീക്ഷിക്കാത്ത ചിലരുടെ പിന്തുണ ഇത്തവ ചിന്തക്ക് കിട്ടി. കോഴിക്കോട്ടെ ആക്റ്റീവിസ്റ്റും മഹിളാ കോൺഗ്രസ് നേതാവും കൗൺസിലറുമായ പി. ഉഷാ ദേവി ഈ വിഷയത്തിൽ ചിന്തയെയാണ് പിന്തുണച്ചത്ത്. ' ശ്രീജിത് പണിക്കർക്ക് ആരാധക ബാഹുല്യം കൂടുതലുള്ളതുകൊണ്ട് പ്രത്യക്ഷത്തിൽ നിർദോഷമെന്ന് തോന്നുന്ന സ്ത്രീവിരുദ്ധ തമാശകൾ ആഘോഷിക്കപ്പെടുന്നത് സ്വാഭാവികമാണെന്നും എന്നാൽ ഇതിനെ അംഗീകരിക്കാൻ കഴിയില്ലെന്നും ഉഷാ ദേവി പറഞ്ഞു. സ്ത്രീപക്ഷ ചിന്തകളുടെ താത്വിക വ്യാപ്തിയും സാധ്യതയും അറിയില്ലെങ്കിലും സ്ത്രീസമൂഹത്തിന്റെ യാഥാർത്ഥ്യവും ദുരവസ്ഥയും ഒരു സാമൂഹിക നിരീക്ഷകന് അറിഞ്ഞിരിക്കണ്ടേ എന്നും ശ്രീജിത്ത് പണിക്കരോട് ഉഷാ ദേവി ചോദിച്ചു. ഫേസ്‌ബുക്കിലൂടെയായിരുന്നു അവരുടെ പരാമർശം.

ചിന്താ ജെറോമിന്റെ രാഷ്ട്രീയത്തിനുള്ള പിന്തുണയല്ലിതെന്നും സ്ത്രീപക്ഷത്ത് നിന്നുള്ള ഐക്യദാർഢ്യം മാത്രമാണിതെന്നും ഉഷാദേവി പറഞ്ഞു. ഒപ്പം ശ്രീജിത്ത് പണിക്കരെ പോലെ ആഘോഷിക്കപ്പെടുന്ന സെലിബ്രിറ്റി സ്ത്രീവിരോധികളോടുള്ള പ്രതിഷേധമാണെന്നും അവർ പറഞ്ഞു. ആളുകൾക്ക് പരിഹസിക്കാനും പുച്ഛിക്കാനും തോന്നും പോലെ ഉപയോഗിക്കാനും പറ്റുന്ന തോന്നലിന്റെ പൊതുബോധത്തിലാണ് ഇത്തരം തമാശകൾ ഉണ്ടാകുന്നത്. പെണ്ണ് ദുർബലവും പുരുഷന് കീഴ്‌പ്പെടേണ്ടവളാണെന്നുമുള്ള ആൺബോധത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്നുമാണ് ഇത്തരം പരിഹാസങ്ങളിൽ നിന്ന് വ്യക്തമാകുന്നതെന്നും ഉഷാ ദേവി പറഞ്ഞു.

'നിങ്ങൾക്ക് പരിഹസിക്കാനും പുച്ഛിക്കാനും തോന്നുംപോലെ ഉപയോഗിക്കാനും പറ്റുന്ന ഒരു സാധനമാണ് സ്ത്രീയെന്ന പൊതുബോധത്തിൽ നിന്നാണ് ഇത്തരം തമാശകൾ ഉണ്ടാകുന്നത്, ചിന്താ ജെറോമിന്റെ വാക്കുകളെ സന്ദർഭത്തിൽ നിന്നടർത്തി മാറ്റി ട്രോളുന്നവർ അറിയാനായി പറയുകയാണ് പെണ്ണ് ദുർബലയും പുരുഷന് കീഴ്‌പ്പെടേണ്ടവളാണെന്നുമുള്ള ആൺബോധത്തിന് പുതിയ കാലത്തും മാറ്റം വന്നിട്ടില്ലെന്നതാണ് നിങ്ങളുടെ പരിഹാസത്തിൽ നിറയുന്നത്. ശക്തിയും തന്റേടവും ആണത്തമായും നാണവും വിനയവും അനുസരണയും പെൺമയായും കരുതുന്ന പുരുഷ കേസരികൾക്ക് ചിന്താജെറോം പറഞ്ഞത് തമാശയായി തോന്നും, പക്ഷെ എനിക്കത് നേരായേ തോന്നിയിട്ടുള്ളു,' ഉഷാ ദേവി ചൂണ്ടിക്കാട്ടി. എന്തായാലും ഇതുസംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ മുറുകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP