Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202328Tuesday

'രവീന്ദ്രൻ വാവേ... തക്കുടൂ... കരയല്ലേ വാവേ...'; സ്വപ്‌നയുമായുള്ള ചാറ്റ് പുറത്തായതിന് പിന്നാലെ രവീന്ദ്രനെ ട്രോളി ശ്രീജിത്ത് പണിക്കർ; സമൂഹമാധ്യമത്തിൽ വൈറലായി കുപ്പിപ്പാലിന്റെ പടവുമായി പങ്കുവെച്ച കുറിപ്പ്

'രവീന്ദ്രൻ വാവേ... തക്കുടൂ... കരയല്ലേ വാവേ...'; സ്വപ്‌നയുമായുള്ള ചാറ്റ് പുറത്തായതിന് പിന്നാലെ രവീന്ദ്രനെ ട്രോളി ശ്രീജിത്ത് പണിക്കർ; സമൂഹമാധ്യമത്തിൽ വൈറലായി കുപ്പിപ്പാലിന്റെ പടവുമായി പങ്കുവെച്ച കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയുമായി രവീന്ദ്രൻ നടത്തിയ വാട്ട്‌സ്ആപ്പ് ചാറ്റിൽ പുതിയ ചാറ്റ് കൂടി പുറത്തുവന്നതിന് പിന്നാലെ രവീന്ദ്രനെ ട്രോളി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.സ്വപ്നയെ തനിക്ക് പരിചയമില്ലെന്ന് രവീന്ദ്രൻ പറഞ്ഞതിന് പിന്നാലെയാണ് ആദ്യ ചാറ്റ് പുറത്ത് വന്നത്.എന്നാൽ ബന്ധമുണ്ടായിരുന്നുവെന്ന് മാത്രമല്ല..ആ ബന്ധത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നതാണ് പുറത്ത് വന്ന പുതിയ ചാറ്റ്.

ആശ്ലീലച്ചുവയോടെയുള്ള ചാറ്റിൽ മര്യാദയുടെ സകല സീമകളും രവീന്ദ്രൻ ലംഘിക്കുന്നുണ്ട്. ഗുഡ്‌നൈറ്റ് പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിച്ച സ്വപ്‌നയോട് വീണ്ടും സംസാരം തുടരാനാണ് രവീന്ദ്രൻ ശ്രമിക്കുന്നത്.ഇൗ ചാറ്റിനെയാണ് ശ്രീജിത്ത് പണിക്കർ ട്രോളിയിരിക്കുന്നത്.'രവീന്ദ്രൻ വാവേ... തക്കുടൂ... കരയല്ലേ വാവേ...' എന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഒപ്പം ഒരു കുപ്പിപ്പാലിന്റെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. പിന്നാലെ, രവീന്ദ്രന് സോഷ്യൽ മീഡിയകളിൽ പൊങ്കാലയാണ്.

 

ഇ.ഡിയുടെ കൈവശമുള്ള സ്വപ്നയുടെ ഫോണിലെ സന്ദേശങ്ങൾ ആണ് പുറത്തുവന്നിരിക്കുന്നത്. സ്വപ്നയെ തനിക്ക് വ്യക്തിപരമായി അറിയിയല്ലെന്ന രവീന്ദ്രന്റെ വാദമാണ് ഇതോടെ പൊളിയുന്നത്. 2018 നവംബർ ആറിന് നടത്തിയ ചാറ്റിൽ എല്ലാ അതിർവരമ്പുകളും രവീന്ദ്രന് ലംഘിക്കുന്നുണ്ട്. മദ്യപിക്കാറുണ്ടോ എന്ന രവീന്ദ്രന്റെ ചോദ്യത്തിന് ഉണ്ടെന്നും, ബക്കാർഡി ആണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും സ്വപ്ന മറുപടി പറയുന്നുണ്ട്.

എന്നാൽ ഇതിന് രവീന്ദ്രൻ നൽകുന്ന മറുപടി 'എനിക്ക് അമ്മയുടെ പാലാണ് ഇഷ്ടം. അതാണ് സന്തോഷത്തിന് നല്ലത്' എന്നാണ്. പശുവിൻ പാൽ അല്ലെന്ന് ഇയാൾ വ്യക്തമാക്കുന്നതോടെ സംശയം തോന്നിയ സ്വപ്ന, ഒട്ടകത്തിന്റെയോ ആടിന്റേയോ പാലാണോ എന്ന് ചോദിക്കുന്നുണ്ട്. എന്നാൽ എനിക്ക് ഇതൊന്നും ഇഷ്ടമല്ലെന്നായിരുന്നു രവീന്ദ്രന്റെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP