Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇതാ ചാക്കോ മാഷിന്റെ പുതിയ കണ്ടുപിടുത്തം..അപ്പന്റെ കൈവെട്ടിയ ചെകുത്താൻ'; രണ്ടാം വരവിലും ആവേശക്കാഴ്‌ച്ചയാകാൻ സ്ഫടികം; 4കെ പതിപ്പിന്റെ ട്രെയിലർ എത്തി; ചിത്രം ഫെബ്രുവരി 9ന് തിയറ്ററിൽ

ഇതാ ചാക്കോ മാഷിന്റെ പുതിയ കണ്ടുപിടുത്തം..അപ്പന്റെ കൈവെട്ടിയ ചെകുത്താൻ'; രണ്ടാം വരവിലും ആവേശക്കാഴ്‌ച്ചയാകാൻ സ്ഫടികം;  4കെ പതിപ്പിന്റെ ട്രെയിലർ എത്തി; ചിത്രം ഫെബ്രുവരി 9ന് തിയറ്ററിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം സ്ഫടികത്തിന്റെ 4കെ ട്രിയലർ റിലീസ് ചെയ്തു. പുതുതായി ഉൾപ്പെടുത്തിയ ഷോട്ടുകളും മോഹൻലാലിന്റെ മാസ് ഡയലോഗുകളും കൂട്ടിച്ചേർത്തുകൊണ്ടാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. അതി ഗംഭീരം എന്നാണ് ട്രെയിലറിന് ജനങ്ങൾ നൽകിയിരിക്കുന്ന കമന്റ്. ചിത്രം ഫെബ്രുവരി 9ന് പുത്തൽ സാങ്കേതികതയുടെ ദൃശ്യമികവോടെ തിയറ്ററിൽ എത്തും.

രണ്ട് ദിവസം മുൻപാണ് സ്ഫടികത്തിന്റെ രണ്ടാം വരവിൽ സെൻസറിങ് നടപടികൾ പൂർത്തിയാക്കിയത്. യു സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സ്ഫടികത്തിന്റെ 24ാം വാർഷിക വേളയിലായിലാണ് ചിത്രത്തിന്റെ റീമാസ്റ്റിങ് വെർഷൻ വരുന്നുവെന്ന വിവരം ഭദ്രൻ അറിയിച്ചത്. സ്ഫടികത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തിൽ പ്രചാരങ്ങൾ നടന്നിരുന്നു. ഇതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളിൽ സ്ഫടികം പ്രദർശനത്തിന് എത്തിക്കുമെന്ന് ഭദ്രൻ അറിയിച്ചത്.

1995 ൽ തിയറ്ററുകളിലെത്തിയ ചിത്രത്തിൽ എടുത്തുപറയേണ്ടുന്നത് മോഹൻലാൽ, തിലകൻ, നെടുമുടി വേണു, ഉർവ്വശി തുടങ്ങി പ്രതിഭാധനരായ ഒരുപിടി അഭിനേതാക്കളുടെ മികച്ച കഥാപാത്രങ്ങളും പ്രകടനങ്ങളുമാണ്. റീ റിലീസിന് ചിത്രം എത്തുമ്പോൾ അഭിനേതാക്കളിലും സാങ്കേതിക പ്രവർത്തകരിലും ഉൾപ്പെട്ട പലരും ഇല്ല എന്നത് നേവുണർത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP