Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുറുനരീ.. മോഷ്ടിക്കരുത്...! കുഞ്ഞിക്കൂട്ടുകാരുടെ മനസു കീഴടക്കിയ ഡോറയും കാർട്ടൂണുകളിലെ കേട്ടുപതിഞ്ഞ ശബ്ദവും; ഡോറയുടെ ശബ്ദമായി മലയാളികൾ ശ്രവിച്ച ശബ്ദത്തിന് ഉടമയിതാണ്; ഡബ്ബിങ് ആർട്ടിസ്റ്റായ നിമ്മി ഹർഷൻ 24 വർഷമായി കാർട്ടൂൺ കാഥാപാത്രങ്ങളിലെ മിന്നും താരം ; നിമ്മിയെ കുറിച്ച് അറിയാം

മറുനാടൻ ഡെസ്‌ക്‌

ഒരുകാലത്ത് കുട്ടികളുടെ ഇഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രമായിരുന്നു ഡോറ. കുട്ടികളുടെ ഇഷ്ടതാരമാണ് എല്ലായ്‌പ്പോഴും ഡോറയും ബുജ്ജിയും കുറുനരിയുമെല്ലാം. കുറുനരി മോഷിടിക്കരുത് എന്ന വാക്കാണ് ഏറ്റവും കുടുതൽ കേരളം ഏറ്റെടുത്തത്.

പിൽകാലത്ത് ട്രോളുകളായി പോലും ഡോറയുടെ പ്രയാണമെത്തി. കൊച്ചുകുട്ടികൾക്ക് പഠനവും വിജ്ഞാനവും ഏർപ്പെടുത്തുന്ന രീതിയിലാണ് ഈ കാർട്ടൂൺ പരമ്പര അരങ്ങേറിയിരുന്നത്. മലയാളത്തിൽ ഹിറ്റായ ഡോറയുടെ ശബ്ദം നൽകിയ മലയാളി ആരാണെന്ന് ആർക്കും അറിയാത്ത രഹസ്യമാണ്.

ഇപ്പോഴിതാ ആ ശബ്ദത്തിന് ഉടമയെ കണ്ടെത്തിയിരിക്കുകയാണ്. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ നിമ്മി ഹർഷൻ ആണ് ഡോറയുടെ കുഞ്ഞ് ശബ്ദത്തിന്റെ ഉടമ. 21 വർഷമായി ഡബ്ബിങ് ആർട്ടിസ്റ്റായി പ്രവർത്തിക്കുന്ന നിമ്മി ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനി ആർട്ടിസ്റ്റ് ആൻഡ് ഡബ്ബിങ് ആർട്ടിസ്റ്റിക് യൂണിയന്റെ ഇലക്റ്റഡ് കമ്മിറ്റി മെമ്പർ കൂടിയാണ്.

രണ്ടുവയസ്സ് മുതൽ ചൈൽഡ് ആർട്ടിസ്റ്റായാണ് നിമ്മി കലാജീവിതത്തിലേക്ക് എത്തിയത്. തുടർന്ന് അഞ്ചാം വയസ്സ് മുതൽ ഡബ്ബിങ് ആർട്ടിസ്റ്റ് ജോലി ആരംഭിച്ചു. 2000ൽ ഡോറ കാർട്ടൂൺ പരമ്പര ആരംഭിച്ചപ്പോൾ മുതൽ ഡോറയ്ക്ക് ശബ്ദം നൽകുന്നത് നിമ്മിയാണ്. മലയാളത്തിനോടൊപ്പം കൊച്ചു ടിവിയുടെ തമിഴ് ഡോറ പതിപ്പിനും നിമ്മി തന്നെയാണ് ശബ്ദം നൽകുന്നത്.

ഡോറയ്ക്ക് പുറമേ നിരവധി കാർട്ടൂൺ കഥാപാത്രങ്ങൾക്കും നിമ്മി ശബ്ദം നൽകിയിട്ടുണ്ട്. ഡിസ്നിയിലെ ചിപ്പ് അങ്കിൾ, ക്ളോഡിയൻസ് രുദ്ര ശിവ , ഡിസ്‌കവറി കിഡ്‌സ്, ലിറ്റിൽ സിംഹം ഇങ്ങനെ നീണ്ട് പോകുന്നു നിമ്മിയുടെ ശബ്ദത്തിൽ തിളങ്ങിയ കാർട്ടൂൺ താരങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP