Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാക്ക് തിരിഞ്ഞ് മാത്രമുള്ള ഫോട്ടോ ആയിരുന്നു അത്; ഇങ്ങനെയൊക്കെ സോന പോസ് ചെയ്യുമോ എന്ന് ആളുകൾ വിചാരിച്ചു; ഇനി സിനിമയ്ക്കകത്ത് എന്തായിരിക്കും എന്നവർ ചിന്തിച്ചു; സെക്‌സി പോസ്റ്ററിന്റെ യാഥാർത്ഥ്യം പങ്കുവച്ച് നടി സോനാ നായർ

മറുനാടൻ ഡെസ്‌ക്‌

അഭിനയ മികവുകൊണ്ട് ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ കഴിവു തെളിയിച്ച താരമാണ് സോന നായർ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽക്കൊട്ടാരം എന്ന ചിത്രത്തിലൂടെയാണ് സോന നായർ വെള്ളിത്തിരയിലെത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോഴിതാ അനാവൃതയായ കാപാലിക എന്ന ഹ്രസ്വ ചിത്രത്തിലെ ഫോട്ടോ പോസ്റ്ററിനു പിന്നിലെ യാഥാർത്ഥ്യം വെളിപ്പെടുത്തുകയാണ് താരം.

കേരളത്തിലെങ്ങും കോളിളക്കം സൃഷ്ടിച്ച നാടകാചാര്യൻ എൻ എൻ പിള്ളയുടെ കാപാലിക എന്ന നാടകം ഹ്രസ്വചിത്രമായെത്തിയിരുന്നു. അനാവൃതയായ കാപാലിക എന്ന പേരിൽ പ്രീതി പണിക്കരുടേതായിരുന്നു ചിത്രം. സിനിമയുമായി ബന്ധപ്പെട്ട് സോന നായരുടെ പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.അനാവൃതയായ കാപാലിക എന്ന ചിത്രത്തിൽ ഒരു വേശ്യയുടെ കഥാപാത്രമായിരുന്നു ചെയ്തിരുന്നതെന്ന് താരം പറയുന്നു. 'തന്നെ അല്ലാതെ വേറെ ആരെയും ഈ കഥാപാത്രത്തിന് പറ്റില്ല എന്ന് പ്രീതി പറഞ്ഞിരുന്നു. നോർമലി ഒരു പ്രോസ്റ്റിറ്റിയൂട്ട് ചെയ്യുന്ന രീതിയിലുള്ള ഒരു കാരക്ടർ അല്ല. വളരെ സഭ്യതയുള്ള കാരക്ടറാണ്.

അങ്ങനെയാണ് അതിൽ ജോയിൻ ചെയ്യുന്നത്. അതിനകത്ത് ഒരു ഫോട്ടോഷൂട്ടിന് വേണ്ടി ഞാൻ ബാക്ക് പോസ് ചെയ്ത ഒരു ചിത്രം ഉണ്ടായിരുന്നു.പക്ഷെ അത് ചിത്രത്തിൽ ഇല്ല. ഫ്‌ളക്‌സ് വയ്ക്കാൻ വേണ്ടി മാത്രമായിരുന്നു. ബാക്ക് തിരിഞ്ഞ് മാത്രമുള്ള ഫോട്ടോ ആണത്. ഒരു മാഗസിനിന്റെ മുഖചിത്രമായി ഫോട്ടോ വന്നു. ഇങ്ങനെയൊക്കെ സോന പോസ് ചെയ്യുമോ എന്ന് ആളുകൾ വിചാരിച്ചു. ഇനി സിനിമയ്ക്കകത്ത് എന്തായിരിക്കും എന്നവർ ചിന്തിച്ചു. ആ പോസ്റ്റർ കാണിച്ച് എല്ലാവരെയും പറ്റിച്ചു '. -സോന പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP